21/11/2026
[fontresizer_tawhidurrahmandear_widget]

മമതയുടെ പേരുള്ള ഫലകം മാറ്റി കാവി നിറമടിച്ചു; നീക്കം അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തൊട്ടുമുമ്പ്; ബംഗാളിൽ വിവാദം പുകയുന്നു

 മമതയുടെ പേരുള്ള ഫലകം മാറ്റി കാവി നിറമടിച്ചു; നീക്കം അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തൊട്ടുമുമ്പ്; ബംഗാളിൽ വിവാദം പുകയുന്നു

കൊൽക്കത്ത: കൊൽക്കത്തയിലെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ ‘നന്ദൻ’ സമുച്ചയത്തിന്റെ പ്രധാന ഹാളിൽ സ്ഥാപിച്ചിരുന്ന മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പേരുവിവരങ്ങൾ അടങ്ങിയ ഫലകം നീക്കം ചെയ്ത് കാവി നിറം പൂശി. കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് (കെ.ഐ.എഫ്.എഫ്) ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സാംസ്കാരിക കേന്ദ്രത്തിലെ ഈ അപ്രതീക്ഷിത മാറ്റം. അതേസമയം, സമുച്ചയത്തിൽ തന്നെയുള്ള മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ സ്മാരക ഫലകം യാതൊരു മാറ്റവുമില്ലാതെ കേടുകൂടാതെ അവിടെത്തന്നെ നിലനിർത്തിയിട്ടുമുണ്ട്.

ഇതിനിടെ, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം ഡൽഹിയിലെ രാംലീല മൈതാനത്ത് കൂറ്റൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. മിന്റോ റോഡ് – കൊണാട്ട് പ്ലേസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് രാംലീല മൈതാനത്ത് സമാപിച്ച ‘ചലോ ഡൽഹി’ പ്രതിഷേധ മാർച്ചിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകരാണ് അണിനിരന്നത്. ഒക്ടോബർ 31-ന് ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടന്ന ‘മോക് ഇംപീച്ച്മെന്റ്’ പരിപാടിക്ക് പിന്നാലെയാണ് ഈ മഹാറാലി അരങ്ങേറിയത്. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം പ്രതിഷേധത്തിൽ പങ്കുചേർന്നു.

വോട്ടർ പട്ടിക പരിശോധനയുടെ പേരിൽ ഏറ്റവുമധികം വേട്ടയാടപ്പെടുന്നത് ബംഗാളിലെ ജനങ്ങളാണെന്നും ഇതിനെതിരെയുള്ള പോരാട്ടം തുടരുമെന്നും റാലിയിൽ സംസാരിച്ച മമതാ ബാനർജി വ്യക്തമാക്കി. “ഞങ്ങൾ വഴങ്ങില്ല, ജീവൻ നൽകിയും പോരാടും, ഒരിക്കലും കീഴടങ്ങില്ല. അവർ നമ്മുടെ ബംഗാളിനെ കൊള്ളയടിച്ചു. ഞങ്ങൾ ജനാധിപത്യം സംരക്ഷിക്കുകയും അതിനെ തിരികെ കൊണ്ടുവരികയും ചെയ്യും. രാഷ്ട്രീയത്തിലൂടെയും ജനാധിപത്യപരമായ പോരാട്ടത്തിലൂടെയും ഞങ്ങൾ ഇതിന് ശക്തമായ തിരിച്ചടി നൽകും,” മമതാ ബാനർജി വേദിയിൽ പ്രഖ്യാപിച്ചു.

Also read: