27/01/2026

‘പുറത്താക്കുന്നത് വരെ ഞാൻ കോൺഗ്രസ് ഓഫീസിൽ കയറും; . വിഷമമുണ്ടേത് സഹിച്ചോ’ – കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ

 ‘പുറത്താക്കുന്നത് വരെ ഞാൻ കോൺഗ്രസ് ഓഫീസിൽ കയറും; . വിഷമമുണ്ടേത് സഹിച്ചോ’ – കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: പാര്‍ട്ടി പുറത്താക്കുന്നതു വരെ താന്‍ കോണ്‍ഗ്രസ് ഓഫീസില്‍ കയറുമെന്നും, ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ സഹിച്ചാല്‍ മതിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാട്ടെ കോണ്‍ഗ്രസ് സഹകരണ സംഘം ഓഫീസിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി സജീവമായി താന്‍ രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസിന്റെ സഹകരണ സംഘത്തിന്റെ ഓഫീസില്‍ നിന്ന് എന്നെ പുറത്താക്കുന്നവരെ ഞാന്‍ കേറും. വിഷമമുണ്ടെങ്കില്‍ സഹിച്ചോളൂ.. പാര്‍ട്ടി ചുമതലകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമ്പോള്‍ എന്തെല്ലാം ചെയ്യണം, എന്തെല്ലാം ചെയ്യേണ്ട എന്നൊക്കെ പാര്‍ട്ടിക്കും എനിക്കും അറിയാം. തല്‍ക്കാലം ഇങ്ങോട്ട് ക്ലാസ് എടുക്കാന്‍ നില്‍ക്കേണ്ട”-രാഹുല്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ടാകുമോ എന്ന ചോദ്യത്തിന്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാന്‍ തന്നാല്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് രാഹുല്‍ വ്യക്തമാക്കി. ബിജെപിയെയും സിപിഎമ്മിനെയും തോല്‍പ്പിക്കാന്‍ എന്നെയും കൊണ്ട് ചെയ്യാന്‍ പറ്റുന്ന മുഴുവന്‍ കാര്യങ്ങളും ഞാന്‍ ചെയ്യും. ജീവിതത്തില്‍ ആദ്യമായി മത്സരിച്ചപ്പോള്‍ എനിക്ക് വേണ്ടി പ്രവര്‍ത്തിച്ച സാധാരണക്കാരായ മുന്നണി പ്രവര്‍ത്തകര്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കുന്നത്. പാലക്കാട് കണ്ണാടി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലാണ് രാഹുല്‍ പങ്കെടുത്തു സംസാരിച്ചത്.

Also read: