31/03/2026
[fontresizer_tawhidurrahmandear_widget]

‘വെറും 10 വയസുള്ള കുഞ്ഞാണ് അവൾ ഒരുപാട് ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ട്’; പാലത്തായി കേസിൽ കോടതി വിധിക്കു പിന്നാലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എം ഭാസുരി

 ‘വെറും 10 വയസുള്ള കുഞ്ഞാണ് അവൾ ഒരുപാട് ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ട്’; പാലത്തായി കേസിൽ കോടതി വിധിക്കു പിന്നാലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എം ഭാസുരി

തലശ്ശേരി: പാലത്തായി പീഡനക്കേസില്‍ ഇരയായ കുഞ്ഞിന് വലിയ നീതിയാണ് ലഭിച്ചതെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം ഭാസുരി. നാലാം ക്ലാസുകാരിയെ സ്‌കൂളില്‍ പീഡിപ്പിച്ച അധ്യാപകനും ബിജെപി തൃപ്രങ്ങോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കടവത്തൂര്‍ കുനിയില്‍ പത്മരാജനെ കോടതി കുറ്റക്കാരനാണെന്നു വിധിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

‘വെറും 10 വയസുള്ള ഒരു പെണ്‍കുട്ടിയാണ് അതിജീവിത. ആ കുഞ്ഞ് ഒരുപാട് ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ട്. അവര്‍ക്ക് കിട്ടിയ ഏറ്റവും വലിയ നീതിയാണ് ഈ വിധി’-അഡ്വ. ഭാസുരി മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അന്നത്തെ പ്രോസിക്യൂഷന്‍ കൃത്യമായ രീതിയില്‍ കേസില്‍ ഇടപെടുകയും നല്ല രീതിയിലുള്ള അന്വേഷണം നടക്കുകയും ചെയ്തു. പോക്‌സോ ആക്ട് പ്രകാരമുള്ള അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനായെന്നും ഭാസുരി കൂട്ടിച്ചേര്‍ത്തു.

കേസില്‍ നാളെ തലശ്ശേരി പോക്‌സോ കോടതി ശിക്ഷ വിധിക്കും.

Also read: