01/04/2026
[fontresizer_tawhidurrahmandear_widget]

സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കി; പ്രതി എഴുതിയ കത്തിൽ കൂടുതൽ പേജുകൾ കൂട്ടിച്ചേർത്തു’; ജയിൽ സൂപ്രണ്ടിന്റെ മൊഴി

 സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കി; പ്രതി എഴുതിയ കത്തിൽ കൂടുതൽ പേജുകൾ കൂട്ടിച്ചേർത്തു’; ജയിൽ സൂപ്രണ്ടിന്റെ മൊഴി

കൊട്ടാരക്കര: സോളാർ തട്ടിപ്പ് കേസിലെ പ്രതി പോലീസ് കസ്റ്റഡിയിലിരിക്കെ എഴുതിയ കത്തിൽ 21 പേജുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ജയിൽ സൂപ്രണ്ടിന്റെ മൊഴി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ നാലുപേജ് എഴുതിച്ചേർത്തെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പത്തനംതിട്ട ജില്ലാ ജയിൽ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് കൊട്ടാരക്കര കോടതിയിൽ നൽകിയ സുപ്രധാന വെളിപ്പെടുത്തൽ.

പ്രതി എഴുതിയത് 21 പേജാണെന്ന് വ്യക്തമാക്കുന്ന രേഖകളും സൂപ്രണ്ട് കോടതിയിൽ ഹാജരാക്കി. 2013 ജൂലായ് 20ന് പെരുമ്പാവൂർ ഡിവൈഎസ്പി പ്രതിയെ ജയിലിൽ എത്തിച്ചപ്പോൾ ദേഹപരിശോധനയിൽ 21 പേജുള്ള കത്ത് കണ്ടെത്തി. ഇത് അഭിഭാഷകന് നൽകാനായി പ്രതിയെത്തന്നെ ഏൽപ്പിച്ചു. ജൂലായ് 24ന് അഭിഭാഷകൻ ഫെനി ബാലകൃഷ്ണന് സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ കത്ത് കൈമാറിയെന്നും, ഇതിന്റെ കൈപ്പറ്റുരസീത് കോടതിയിൽ നൽകിയെന്നും സൂപ്രണ്ട് മൊഴി നൽകി.

എന്നാൽ, പിന്നീട് സോളാർ കമ്മിഷനുമുൻപിൽ പ്രതി നൽകിയത് 25 പേജുള്ള കത്തായിരുന്നു. അധികമായുള്ള നാലുപേജ് മന്ത്രി ഗണേഷ്‌കുമാറും പ്രതിയും ഗൂഢാലോചന നടത്തി എഴുതിച്ചേർത്തതാണെന്നാരോപിച്ച് അഭിഭാഷകൻ സുധീർ ജേക്കബ് കൊട്ടാരക്കര കോടതിയിൽ ഹരജി നൽകിയിരുന്നു. ഹരജിയിലെ ആരോപണങ്ങൾ ബലപ്പെടുത്തുന്നതാണ് ജയിൽ സൂപ്രണ്ടിന്റെ നിർണായക മൊഴി.

Also read: