02/03/2026
[fontresizer_tawhidurrahmandear_widget]

റിപ്പോര്‍ട്ടര്‍ ടിവിക്കും കള്ളപ്പരാതിക്കാരനുമെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്; തട്ടിപ്പ് ആരോപണം തള്ളി ആലുങ്കല്‍ മുഹമ്മദ്

 റിപ്പോര്‍ട്ടര്‍ ടിവിക്കും കള്ളപ്പരാതിക്കാരനുമെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്; തട്ടിപ്പ് ആരോപണം തള്ളി ആലുങ്കല്‍ മുഹമ്മദ്

കൊച്ചി: തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ തള്ളി അബീര്‍ ഗ്രൂപ്പ് മേധാവിയും പ്രമുഖ വ്യവസായിയുമായ ആലുങ്കല്‍ മുഹമ്മദ്. റിപ്പോര്‍ട്ടര്‍ ടിവി വ്യക്തിഹത്യ നടത്തുകയാണെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും കള്ളപ്പരാതി നല്‍കിയ അബ്ദുല്‍ സലാമിനുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ആലുങ്കല്‍ മുഹമ്മദ് അറിയിച്ചു.

ഒരു തട്ടിപ്പുകാരന്‍ നല്‍കിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയില്‍ ആശുപത്രി ശൃംഖല തട്ടിയെടുത്തുവെന്നും, നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ വെച്ച് മര്‍ദിച്ചുവെന്നുമുള്ള പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയതാണെന്നും, എന്നാല്‍ ഹോട്ടല്‍ രേഖകളിലോ സിസിടിവി ദൃശ്യങ്ങളിലോ ഇതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെളിവുകള്‍ ഇല്ലാത്തതിനാല്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബ്ദുല്‍ സലാമിനെതിരെയും റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയും ഉടന്‍ തന്നെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ആലുങ്കല്‍ മുഹമ്മദ് അറിയിച്ചു.

Also read: