11/05/2026
[fontresizer_tawhidurrahmandear_widget]

പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്; ചിത്രം വ്യാജമെന്ന് സ്ഥിരീകരിച്ച് പൊലീസ്, പ്രചരണത്തിന് പിന്നിൽ പണം തട്ടാനുള്ള ശ്രമം

 പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്; ചിത്രം വ്യാജമെന്ന് സ്ഥിരീകരിച്ച് പൊലീസ്, പ്രചരണത്തിന് പിന്നിൽ പണം തട്ടാനുള്ള ശ്രമം

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരിച്ച ഫേസ്ബുക്ക് പോസ്റ്റ് പണം തട്ടാനുള്ള ആസൂത്രിത നീക്കമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തങ്ങൾക്കെതിരെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ പരാതിയുണ്ടെന്ന പ്രചാരണം പൂർണ്ണമായും വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.സാദിഖലി തങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട മുഹമ്മദ് റോഷന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. റോഷനെതിരെ പൊലീസ് നടപടി സ്വീകരിച്ചു. ഇയാൾ നിലവിൽ കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്.

ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുക ലക്ഷ്യമിട്ട് പ്രതി മുഹമ്മദ് റോഷന്‍, സാദിഖലി തങ്ങളുടെ വ്യാജ ഫോട്ടോ ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇത് വന്‍ വിവാദമായി. സാദിഖലി തങ്ങള്‍ക്കെതിരെ 17 കാരി ലൈംഗിക അതിക്രമ പരാതി നല്‍കിയെന്നത് പ്രതിയുടെ തിരക്കഥയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇങ്ങനെയൊരു 17കാരിയോ, പരാതിക്കാരിയോ ഇല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. വിപുലമായ അന്വേഷണം നടത്തിയിട്ടും പരാതിക്കാരിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് സൂചിപ്പിച്ചു.

സാദിഖലി തങ്ങളുടെ ബന്ധുവിനെ ജനുവരി മാസത്തിൽ പെരിന്തൽമണ്ണയിലെ മാളിൽ വിളിച്ചുവരുത്തി ചിത്രങ്ങളും സന്ദേശങ്ങളും കാട്ടി വിലപേശുകയായിരുന്നു. സാദിഖലി തങ്ങളുടെ ചിത്രം ഫെയ്സ്ബുക്കിൽ പ്രചരിപ്പിക്കുമെന്നും, അല്ലെങ്കിൽ 15 കോടി രൂപ വേണമെന്നായിരുന്നു ആവശ്യം. മുഹമ്മദ് റോഷൻ്റെ ഭീഷണിയെ തുടർന്ന് സാദിഖലി തങ്ങൾ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസിൽ കൂടുതൽ പേരുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

Also read: