കൊച്ചി: അനുവദനീയമായതിൽ കൂടുതൽ അളവിൽ മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്. സെപ്റ്റംബർ 17Read More
Tags :Reporter TV
‘ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാൻ സൂക്ഷിച്ചത്, എന്നിട്ടാണ് വലിയ വേദവാക്യം പറയുന്നത്’; ആന്‍റോ
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിലും വിവിധ രാഷ്ട്രീയ വിവാദങ്ങളിലും പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമായി ചിത്രീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാന്റെ കൈവശം ഉണ്ടായിരുന്നത്. എന്നിട്ടാണ് വലിയ വേദവാക്യങ്ങൾ പറയുന്നത്. മാധ്യമപ്രവർത്തനം എന്നത് തട്ടിപ്പുകൾ കാണിക്കാനുള്ള ഒരു മറയല്ലെന്നും നിയമം എപ്പോഴും നിയമത്തിന്റെ വഴിക്കുതന്നെ പോകുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, വിഷയത്തിൽ [&Read More
സുൽത്താൻ ബത്തേരി: അളവിൽ കൂടുതൽ വിദേശമദ്യം പിടികൂടിയ കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി മജിസ്‌ട്രേറ്റ് കോടതി തള്ളി. വീടും മദ്യവും തമ്മിൽ തനിക്ക് ബന്ധമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതി നടപടി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മാനന്തവാടി ജില്ലാ ജയിലിലേക്ക് അയച്ചു. മദ്യം പിടിച്ചെടുത്ത കെട്ടിടം 2020 മുതൽ ഡൽഹി സ്വദേശിയുടെ പേരിലാണെന്നായിരുന്നു ആന്റോയുടെ അഭിഭാഷകരുടെ വാദം. എന്നാൽ, 2025Read More
കൽപറ്റ: വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിൽ പ്രതിയായ ആന്റോയെ ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ജുഡീഷ്യൽ മജിസ്ട്രേട്ട് അഥീന ബിജുവിന്റെ മുൻപാകെ രണ്ടു മണിക്കൂറിലധികം നീണ്ട ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ജാമ്യം നിഷേധിച്ച് പ്രതിയെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്.Read More
‘ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് അധമ മാധ്യമപ്രവർത്തനത്തിനുള്ള താക്കീത്’; സർക്കാരിനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: റിപ്പോർട്ടർ ചാനൽ മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിൽ സർക്കാരിനെ അഭിനന്ദിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അധമ മാധ്യമപ്രവർത്തനം നടത്തുന്നവർക്കുള്ള വ്യക്തമായ താക്കീതാണ് ഈ അറസ്റ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തട്ടിപ്പുകാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്റെ പരിണിതഫലമാണ് കേരളം ഇപ്പോൾ കാണുന്നതെന്നും എസ്എൻഡിപി മുഖമാസികയായ ‘യോഗനാദ’ത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വിമർശിച്ചു. മാധ്യമ മുതലാളിമാരായാൽ അതിന്റെ തണലിൽ എന്തും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടതില്ലെന്നുമാണ് ഇത്തരക്കാർ കരുതുന്നതെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. [&Read More
കോഴിക്കോട്: വടകര എംപി ഷാഫി പറമ്പിലിനെതിരെ വർഗീയ പരാമർശം നടത്തിയെന്നാരോപിച്ച് റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആൻ്റോ അഗസ്റ്റിനെതിരെ ഡിജിപിക്ക് പരാതി. ഷാഫി പറമ്പിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന ചാനൽ ചർച്ചയിലെ പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽക്കിഫിലാണ് പരാതി നൽകിയത്. ഷാഫി പറമ്പിൽ എത്തുന്ന മണ്ഡലങ്ങളിലെല്ലാം മുസ്‌ലിം ഏകീകരണം നടക്കുന്നുവെന്നും ഇതിന് മറുപടിയായി ഹിന്ദു വോട്ടുകളുടെ ധ്രുവീകരണമുണ്ടാകുന്നുവെന്നുമായിരുന്നു ആൻ്റോ അഗസ്റ്റിൻ്റെ ആരോപണം. ഈ പ്രസ്താവന വ്യക്തിഹത്യയാണെന്നും സമൂഹത്തിൽ [&Read More
റിപ്പോർട്ടർ ടിവിയുടെ സുരക്ഷാ ക്ലിയറൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിച്ചുRead More
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മേൽക്കൂര ചോർന്നൊലിക്കുന്നു. അർജന്റീന ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനവുമായി സ്റ്റേഡിയം നവീകരണം ഏറ്റെടുത്ത റിപ്പോർട്ടർ ടി.വി ‘രാജ്യാന്തര നിലവാരത്തി’ൽ പണി പൂർത്തിയാക്കി കൈമാറിയെന്നാണു നേരത്തെ എം.ഡി ആന്റോ അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഒന്ന് മഴ പെയ്തപ്പോഴേക്കും വെള്ളം കുത്തിയൊലിക്കുന്ന തരത്തിലാണു നവീകരണം കഴിഞ്ഞ സ്‌റ്റേഡിയത്തിലെ സ്ഥിതി. (Read More
‘മലപ്പുറം ചോദ്യത്തില്‍’ ഉത്തരംമുട്ടി; റിപ്പോര്‍ട്ടറുടെ മൈക്ക് തട്ടിമാറ്റി ആക്രോശിച്ച് വെള്ളാപ്പള്ളി
ആലപ്പുഴ: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി ക്ഷുഭിതനായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലബാര്‍ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യമാണ് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചത്. ചോദ്യം ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം റിപ്പോര്‍ട്ടര്‍ ടി.വി ജേണലിസ്റ്റിന്റെ മൈക്ക് തട്ടിമാറ്റുകയും ‘താന്‍ കുറേക്കാലമായി ഇത് തുടങ്ങിയിട്ട്, പോടോ’ എന്ന് ആക്രോശിക്കുകയും ചെയ്തു. മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ എസ്.എന്‍.ഡി.പിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലെന്നും ഈ ദുഃഖം താന്‍ മുന്‍പ് പങ്കുവെച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെത്തുടര്‍ന്ന് [&Read More
റിപ്പോര്‍ട്ടര്‍ ടിവിക്കും കള്ളപ്പരാതിക്കാരനുമെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്; തട്ടിപ്പ് ആരോപണം തള്ളി ആലുങ്കല്‍
കൊച്ചി: തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ തള്ളി അബീര്‍ ഗ്രൂപ്പ് മേധാവിയും പ്രമുഖ വ്യവസായിയുമായ ആലുങ്കല്‍ മുഹമ്മദ്. റിപ്പോര്‍ട്ടര്‍ ടിവി വ്യക്തിഹത്യ നടത്തുകയാണെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും കള്ളപ്പരാതി നല്‍കിയ അബ്ദുല്‍ സലാമിനുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ആലുങ്കല്‍ മുഹമ്മദ് അറിയിച്ചു. ഒരു തട്ടിപ്പുകാരന്‍ നല്‍കിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയില്‍ ആശുപത്രി ശൃംഖല തട്ടിയെടുത്തുവെന്നും, നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ വെച്ച് [&Read More