10/06/2026
[fontresizer_tawhidurrahmandear_widget]

80 നിയമസഭാ സീറ്റുകളിൽ യുഡിഎഫ് മുന്നിൽ; 58 ഇടത്ത് എൽഡിഎഫ് രണ്ടിടത്ത് ബിജെപി- തദ്ദേശ വോട്ടുകണക്കുകൾ ഇങ്ങനെ

 80 നിയമസഭാ സീറ്റുകളിൽ യുഡിഎഫ് മുന്നിൽ; 58 ഇടത്ത് എൽഡിഎഫ് രണ്ടിടത്ത് ബിജെപി- തദ്ദേശ വോട്ടുകണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ വോട്ടുകൾ നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ വിലയിരുത്തിയപ്പോൾ യു.ഡി.എഫിന് വ്യക്തമായ മുന്നേറ്റം. ആകെ 140 നിയമസഭാ മണ്ഡലങ്ങളിൽ 80 സീറ്റുകളിലും ഭൂരിപക്ഷം നേടാൻ യു.ഡി.എഫിന് കഴിഞ്ഞു. എൽ.ഡി.എഫിന് 58 സീറ്റുകളിലും എൻ.ഡി.എയ്ക്ക് രണ്ട് സീറ്റുകളിലുമാണ് ഭൂരിപക്ഷം.

ജില്ല തിരിച്ചുള്ള നിയമസഭാ സീറ്റ് നില (തദ്ദേശ വോട്ട് അടിസ്ഥാനത്തിൽ)

ജില്ല യു.ഡി.എഫ് എൽ.ഡി.എഫ് എൻ.ഡി.എ
എറണാകുളം 14 00 00
മലപ്പുറം 16 00 00
തൃശൂർ 02 11 00
തിരുവനന്തപുരം 02 10 02
കൊല്ലം 04 07 00
ആലപ്പുഴ 02 07 00
പത്തനംതിട്ട 05 00 00
കോട്ടയം 05 03 00
ഇടുക്കി 04 01 00
വയനാട് 03 00 00
പാലക്കാട 04 08 00
കോഴിക്കോട് 10 03 00
കണ്ണൂർ 05 06 00
കാസർകോട് 03 02 00

തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും, സി.പി.ഐയുടെ എക്‌സിക്യൂട്ടീവ് യോഗങ്ങളുമാണ് നടക്കുന്നത്. താഴേത്തട്ടിലുള്ള സംഘടനാ ദൗർബല്യം, ഭരണവിരുദ്ധ വികാരം, ശബരിമല, സ്വർണക്കടത്ത് തുടങ്ങിയ വിഷയങ്ങളിലെ വിവാദങ്ങൾ എന്നിവ തിരിച്ചടിക്ക് കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തൽ. 10 വർഷത്തെ ഭരണനേട്ടങ്ങൾ പോലും വോട്ടർമാരെ സ്വാധീനിച്ചില്ല.

സർക്കാരിന്റെ ജനപിന്തുണ കുറഞ്ഞെന്ന വിലയിരുത്തലാണ് സി.പി.ഐ നേതാക്കൾക്കുമുള്ളത്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും അഭിപ്രായങ്ങൾ സമാഹരിക്കാൻ ഇരുപാർട്ടികളും നിർദേശം നൽകിയിട്ടുണ്ട്. നാളെ ഇടതുമുന്നണി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

Also read: