04/09/2026
[fontresizer_tawhidurrahmandear_widget]

സ്വതന്ത്ര മണിപ്പൂർ രാജ്യം: സ്വയം പ്രഖ്യാപിത മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയും; വമ്പൻ തട്ടിപ്പ് ഇഡി വലയിൽ

 സ്വതന്ത്ര മണിപ്പൂർ രാജ്യം: സ്വയം പ്രഖ്യാപിത മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയും; വമ്പൻ തട്ടിപ്പ് ഇഡി വലയിൽ

ഇംഫാൽ: ലണ്ടനിൽ വെച്ച് ‘സ്വതന്ത്ര മണിപ്പൂർ രാജ്യം’ പ്രഖ്യാപിക്കുകയും, സ്വയം മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി ചമയുകയും ചെയ്ത വിഘടനവാദി നേതാക്കൾ ഒടുവിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വലയിൽ. മണിപ്പൂർ സ്റ്റേറ്റ് കൗൺസിൽ എന്ന പേരിൽ സമാന്തര സർക്കാർ പ്രഖ്യാപിച്ച യാംബെം ബിരേൻ, നരേങ്ബാം സമർജിത്ത് എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ് ഇഡി മിന്നൽ പരിശോധന നടത്തിയത്.
​രാജ്യസ്നേഹത്തിന്റെയും വിമോചനത്തിന്റെയും പേര് പറഞ്ഞ് ഇവർ നടത്തിയത് കോടികളുടെ സാമ്പത്തിക തട്ടിപ്പാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സലായ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ മറവിൽ 50 കോടിയിലധികം രൂപയാണ് (57.36 കോടി) ഇവർ സാധാരണക്കാരിൽ നിന്ന് തട്ടിയെടുത്തത്. ‘സ്മാർട്ട് സൊസൈറ്റി’, ‘സലായ് ഫിനാൻഷ്യൽ സർവീസ്’ എന്നിവ വഴി ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും, ആ പണം കള്ളപ്പണമാക്കി മാറ്റി ആഡംബര ജീവിതത്തിനും വിഘടനവാദ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുകയുമായിരുന്നു.
​2019-ൽ ലണ്ടനിൽ വാർത്താസമ്മേളനം നടത്തിയാണ് ഇവർ ഇന്ത്യയിൽ നിന്ന് മണിപ്പൂർ സ്വതന്ത്രമായെന്ന് പ്രഖ്യാപിച്ചത്. യാംബെം ബിരേൻ മുഖ്യമന്ത്രിയായും നരേങ്ബാം സമർജിത്ത് വിദേശകാര്യ-പ്രതിരോധ മന്ത്രിയായും സ്വയം അവരോധിച്ചിരുന്നു. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് എൻഐഎയും സിബിഐയും നേരത്തെ തന്നെ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സമാന്തര സർക്കാർ നാടകത്തിന് പിന്നിലെ വമ്പൻ സാമ്പത്തിക തട്ടിപ്പാണ് ഇപ്പോൾ ഇഡി പൊളിച്ചടുക്കിയിരിക്കുന്നത്.

Also read: