27/01/2026

‘തിരിച്ചടി കഠിനമായിരിക്കും; അക്രമി ഖേദിക്കേണ്ടിവരും’-ട്രംപിനും നെതന്യാഹുവിനും ഇറാന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്

 ‘തിരിച്ചടി കഠിനമായിരിക്കും; അക്രമി ഖേദിക്കേണ്ടിവരും’-ട്രംപിനും നെതന്യാഹുവിനും ഇറാന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്

നെതന്യാഹുവും ട്രംപും, മസൂദ് പെസെഷ്‍കിയാന്‍

തെഹ്റാന്‍: ഇറാനെതിരെ നീങ്ങിയാല്‍ നല്‍കുന്ന തിരിച്ചടി അതികഠിനമായിരിക്കുമെന്നും, ആക്രമണകാരികള്‍ അതില്‍ ഖേദിക്കേണ്ടി വരുമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും നല്‍കിയ കടുത്ത മുന്നറിയിപ്പിലാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്.

‘ഏതൊരു ക്രൂരമായ ആക്രമണത്തിനും ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ നല്‍കുന്ന മറുപടി അതികഠിനമായിരിക്കും. ആക്രമണകാരിക്ക് ഖേദിക്കേണ്ടി വരും’ – പെസെഷ്‌കിയാന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ഫ്‌ളോറിഡയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഇറാനെതിരെ രൂക്ഷമായ ഭീഷണി മുഴക്കിയത്. ഇറാന്‍ ആണവ പദ്ധതികള്‍ പുനരാരംഭിക്കാന്‍ ശ്രമിച്ചാല്‍ രാജ്യത്തെ ‘തകര്‍ത്തെറിയു’മെന്നാണ് ട്രംപ് പറഞ്ഞത്. ഇതിനുള്ള മറുപടിയായാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രതികരണം.

ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് നേരെയുണ്ടാകുന്ന ഏതൊരു ഭീഷണിയെയും ശക്തമായി നേരിടുമെന്നും ഇറാന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ജൂണിലെ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി ഉയര്‍ത്തുന്നതാണ് ഇരു നേതാക്കളുടെയും പ്രസ്താവനകള്‍.

Also read: