06/09/2026
[fontresizer_tawhidurrahmandear_widget]

Tags :ബെഞ്ചമിൻ നെതന്യാഹു

Israel

‘ഇറാന്റെ വധഭീഷണി’; അമേരിക്കയിൽനിന്ന് രക്ഷപ്പെട്ട് നെതന്യാഹുവിന്റെ മകൻ | Yair Netanyahu Iran

വാഷിങ്ടൺ/തെൽ അവീവ്: ഇറാന്റെ ഭാഗത്തുനിന്ന് ശക്തമായ വധഭീഷണി ഉയർന്നതായുള്ള റിപ്പോർട്ടുകൾക്കു പിന്നാലെ ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ അമേരിക്ക വിട്ടതായി റിപ്പോർട്ട്(Read More

World

‘നെതന്യാഹുവിന്റെ വസതിയിൽ കയറി സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; കുടുംബത്തെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നു’-മുൻ ജീവനക്കാരനെതിരെ

തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിയിൽ കയറി രഹസ്യമായി സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തി കുടുംബത്തെ ബ്ലാക്ക്മെയിൽ ചെയ്‌തെന്ന ആരോപണവുമായി ഭാര്യ സാറ നെതന്യാഹു രംഗത്ത്(Read More

Iran

‘ഇസ്‍ലാമും മുസ്‍ലിംകളുമാണ് പ്രശ്‌നമെന്ന് ഞാൻ ടെലിവിഷനിലൂടെ വിളിച്ചുപറഞ്ഞത് ഇസ്രയേലിന്റെ കള്ളങ്ങൾ വിശ്വസിച്ച്’; തുറന്നുപറഞ്ഞ്

ലണ്ടൻ: ഇറാൻ യുദ്ധത്തിലെ തിരിച്ചടിക്ക് പിന്നാലെ വൻ വെളിപ്പെടുത്തലുമായി മുൻ ഫോക്‌സ് ന്യൂസ് അവതാരകനും പ്രമുഖ കൺസർവേറ്റീവ് രാഷ്ട്രീയ നിരീക്ഷകനും പോഡ്കാസ്റ്ററുമായ ടക്കർ കാൾസൺ(Read More

World

കാൻസർ വെളിപ്പെടുത്തൽ നെതന്യാഹുവിന് പാരയായി; പഴയ കേസ് പൊടിതട്ടിയെടുത്ത് കോടതി, മെഡിക്കൽ റിപ്പോർട്ട്

തെൽ അവീവ്: അർബുദം ബാധിച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പുതിയ നിയമക്കുരുക്കിലേക്ക്. നെതന്യാഹു നൽകിയ പഴയ അപകീർത്തിക്കേസിൽ വീണ്ടും നടപടി സ്വീകിരച്ചു കോടതി. യഥാർത്ഥ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കൽ രേഖകൾ ഹാജരാക്കാൻ തെൽ അവീവ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. 2024ൽ ഏതാനും മാധ്യമപ്രവർത്തകർ നടത്തിയ വെളിപ്പെടുത്തലാണ് പുതിയ കേസിനാധാരം. നെതന്യാഹുവിന് പാൻക്രിയാറ്റിക് ക്യാൻസർ ആണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഇതിനെതിരെ അന്ന് നെതന്യാഹു കോടതിയിൽ അപകീർത്തിക്കേസ് നൽകി. വാർത്ത തെറ്റാണെന്നും [&Read More

World

‘കോടതിയിൽ ഹാജരാകാൻ സമ്മർദമെന്ന് നെതന്യാഹു എന്നോട് പരാതി പറഞ്ഞു; അദ്ദേഹത്തിന് മാപ്പുകൊടുക്കൂ’; ഇസ്രയേൽ

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളിൽ ഇസ്രയേൽ പ്രസിഡന്റിനോട് മാപ്പപേക്ഷയുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേലിലെ ‘ചാനൽ 12’ന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ ആവശ്യം ആവർത്തിച്ചത്. കേസിൽ കോടതിയിൽ ഹാജരാകാൻ സമ്മർദമുണ്ടെന്ന് നെതന്യാഹു തന്നെ വിളിച്ചു പരാതി പറഞ്ഞു. നെതന്യാഹുവിന് മാപ്പ് നൽകിയാൽ ഹെർസോഗ് ഇസ്രയേലിന്റെ ദേശീയ ഹീറോ ആയി മാറുമെന്നും ട്രംപ് പറഞ്ഞു. താൻ നെതന്യാഹുവുമായി സംസാരിച്ചപ്പോൾ അദ്ദേഹം തന്റെ പരിഭവം പങ്കുവെച്ചതായി ട്രംപ് വെളിപ്പെടുത്തി. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഈ [&Read More

World

‘നെതന്യാഹുവിനെ താഴെയിറക്കിയേ അടങ്ങൂ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രിമാർ ഒന്നിക്കുന്നു, ബെന്നറ്റ്-ലാപിഡ് സഖ്യം പ്രഖ്യാപിച്ചു

തെൽ അവീവ്: ഇറാൻ യുദ്ധത്തിനു പിന്നാലെ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ശക്തമായ പ്രതിപക്ഷ നിര രൂപം കൊള്ളുന്നു. മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റും യെയർ ലാപിഡും തങ്ങളുടെ പാർട്ടികളെ സംയോജിപ്പിച്ച് പുതിയ സഖ്യം പ്രഖ്യാപിച്ചു. രാജ്യത്തെ വിഭജിച്ച് ഭരിക്കുന്ന നെതന്യാഹുവിന്റെ കാലം അവസാനിച്ചുവെന്നും ഇസ്രയേലിന് പുതിയൊരു തുടക്കം ആവശ്യമാണെന്നും ഇരുവരും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ‘വിഭജനത്തിന്റെ കാലം അവസാനിച്ചു’ എന്ന മുദ്രാവാക്യവുമായാണ് സഖ്യം രംഗത്തെത്തിയിരിക്കുന്നത്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സർക്കാർ രാജ്യത്തിന്റെ സുരക്ഷയെയും [&Read More

Iran

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി നെതന്യാഹു പല യുഎസ് പ്രസിഡന്റുമാരെയും സമീപിച്ചു; മണിക്കൂറുകളോളം സംസാരിച്ച്

വാഷിങ്ടൺ: ജോൺ കെറിക്കു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഗുരുതര പരാമർശവുമായി മറ്റൊരു മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി കൂടി രംഗത്ത്. മുൻ യുഎസ് പ്രഥമ വനിത കൂടിയായ ഹിലരി ക്ലിന്റൺ ആണ് ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട സുപ്രധാന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരു എക്‌സിറ്റ് പ്ലാനുമില്ലാതെ ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി നിരവധി യുഎസ് പ്രസിഡന്റുമാരെ നെതന്യാഹു സമീപിച്ചിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി. തനിക്കും അദ്ദേഹവുമായും ഇസ്രയേൽ വാർ കാബിനറ്റുമായും മണിക്കൂറുകളോളം സംസാരിച്ച് അവരെ നീക്കത്തിൽനിന്നു പിന്തിരിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും [&Read More

World

‘ഇസ്രയേലുമായുള്ള എല്ലാ ബന്ധവും യൂറോപ്യൻ യൂനിയൻ റദ്ദാക്കണം’-ആവശ്യവുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്

മാഡ്രിഡ്: ലബനാനിൽ ഇസ്രയേൽ നടത്തുന്ന വിനാശകരമായ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഇസ്രയേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും മനുഷ്യജീവനോടുള്ള പുച്ഛമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഇസ്രയേലുമായുള്ള നയതന്ത്രRead More

Iran

‘മയാമിയിൽ സുഖിക്കുന്ന നെതന്യാഹുവിന്റെ മകനെ യുദ്ധമുഖത്തേക്ക് ഇറക്കിവിടണം’; ആവശ്യവുമായി ട്രംപിന്റെ മുൻ ഉപദേഷ്ടാവ്

വാഷിങ്ടണ്‍: പശ്ചിമേഷ്യൻ യുദ്ധം അതിരൂക്ഷമായി തുടരുമ്പോൾ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ യെയർ നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപിന്റെ മുൻ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനൻ. മയാമിയിൽ സുരക്ഷിതനായി കഴിയുന്ന യെയറിനെ അടിയന്തരമായി നാടുകടത്തി യുദ്ധമുഖത്തേക്ക് അയക്കണമെന്ന് ബാനൻ ആവശ്യപ്പെട്ടു. തന്റെ ‘വാർ റൂം’ പോഡ്‌കാസ്റ്റിലൂടെയായിരുന്നു ബാനന്റെ രൂക്ഷപരാമർശം. “നെതന്യാഹുവിന്റെ മകൻ മയാമിയിൽ സുഖിച്ചു കഴിയുകയാണ്. നാളെത്തന്നെ അവനെ അവിടെനിന്ന് പുറത്താക്കണം. തിരികെ കൊണ്ടുപോയി പട്ടാള യൂണിഫോം ധരിപ്പിക്കൂ. ഇറാനെതിരെയുള്ള യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ [&Read More