’പെൺസുഹൃത്തിനെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു’; കാഞ്ഞിരപ്പള്ളിയിൽ വീട്ടിനുള്ളിലെ ദുരൂഹമരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വീടിനുള്ളില്‍ വീട്ടമ്മയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇടുക്കി കല്ലാര്‍ഭാഗം സ്വദേശി ഷേര്‍ലി മാത്യുവിനേയും കോട്ടയം ആലുംമൂട് സ്വദേശി ജോബിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂവെന്നും മരിച്ച യുവാവും ഷേര്‍ളിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഷേര്‍ളിയെ കൊന്ന ശേഷം ജോബ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആറ് മാസം മുന്‍പാണ് ഇവര്‍ കോട്ടയത്തെ കൂവപ്പള്ളിയില്‍ താമസിക്കാനായി എത്തിയത്.
ഷേര്‍ലിയെ വീടിനുള്ളില്‍ കഴുത്തറത്ത നിലയിലും ജോബിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഷേര്‍ലിയെ ഫോണില്‍ ബന്ധപ്പെടാന്‍ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്. വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഷേര്‍ലിയുടെ മൃതദേഹം. യുവാവ് ഇതേ മുറിയില്‍ തന്നെ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് 6 മാസം മുന്‍പ് ഷേര്‍ളി കാഞ്ഞിരപ്പള്ളിയിലേക്ക് താമസം മാറി എത്തിയതാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു.