06/03/2026
[fontresizer_tawhidurrahmandear_widget]

വി കുഞ്ഞികൃഷ്ണന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

 വി കുഞ്ഞികൃഷ്ണന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വി കുഞ്ഞികൃഷ്ണന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞികൃഷ്ണന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനാണ് കോടതി നിർദേശം. അദ്ദേഹത്തിന്റെ പുസ്തക പ്രകാശന ചടങ്ങിനും സുരക്ഷ ഉറപ്പാക്കാൻ കോടതി നിർദേശിച്ചു.

നേതാക്കൾക്കെതിരെയുള്ള ഫണ്ട് തട്ടിപ്പ് ആരോപണങ്ങൾ വെളിപ്പെടുത്തുന്ന ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് കോടതി ഇടപെടൽ. അടുത്ത മാസം നാലിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന ചടങ്ങിന് സുരക്ഷയൊരുക്കാൻ ജില്ലാ പോലീസ് മേധാവിക്കും പയ്യന്നൂർ എസ്എച്ച്ഒയ്ക്കും കോടതി നിർദേശം നൽകി.

തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും വീടിന് പുറത്ത് സാമൂഹ്യവിരുദ്ധരെ അണിനിരത്തിയിരിക്കുകയാണെന്നും ആരോപിച്ച് കുഞ്ഞികൃഷ്ണൻ നൽകിയ ഹരജിയിലാണ് ഉത്തരവ്. പയ്യന്നൂരിലെ ക്രമസമാധാന നില വഷളായിരിക്കുകയാണെന്നും ഹരജിക്കാരൻ കോടതിയെ ബോധിപ്പിച്ചു. സംഭവത്തിൽ പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. ഹരജി തീർപ്പാക്കുന്നത് വരെ കുഞ്ഞികൃഷ്ണന്റെ സുരക്ഷയിൽ വീഴ്ചയുണ്ടാകരുതെന്ന് കോടതി കർശനമായി പറഞ്ഞു.

Also read: