07/03/2026
[fontresizer_tawhidurrahmandear_widget]

യുവതിയെ കഴുത്ത് ഞെരിച്ചുകൊന്ന് സെപ്റ്റിക് ടാങ്കിലിട്ടു; പിന്നിൽ കാമുകനും കുടുംബവും

 യുവതിയെ കഴുത്ത് ഞെരിച്ചുകൊന്ന്      സെപ്റ്റിക്  ടാങ്കിലിട്ടു; പിന്നിൽ കാമുകനും കുടുംബവും

ഭോപ്പാൽ: സോഷ്യൽ മീഡിയയിലൂടെ തുടങ്ങിയ സൗഹൃദം ദാരുണമായ കൊലപാതകത്തിൽ അവസാനിച്ചു. ഭോപ്പാലിലെ നിഷത്പുരയിൽ 33കാരിയായ സിയ എന്ന അഷ്‌റഫിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ കാമുകനായ സമീർ ഒളിവിലാണെങ്കിലും, മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച ഇയാളുടെ മാതാവിനെയും സഹോദരങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു.

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സമീറുമായി ഒന്നിച്ചു ജീവിക്കാനാണ് സിയ മഹാരാഷ്ട്രയിൽ നിന്നും ഭോപ്പാലിലെത്തിയത്. എന്നാൽ സമീർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന സത്യം വൈകിയാണ് ഇവർ അറിഞ്ഞത്. ഇതേച്ചൊല്ലി വീട്ടിൽ പതിവായി വഴക്കുണ്ടാവുകയും, തന്നെ വിവാഹം കഴിക്കണമെന്നോ അല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നോ സിയ ആവശ്യപ്പെടുകയും ചെയ്തു. ഇത് തർക്കം രൂക്ഷമാക്കി.

കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ തർക്കത്തിനിടെ സമീർ സിയയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കാനായി വീട്ടുകാരുടെ സഹായത്തോടെ മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചു. വ്യാഴാഴ്ച പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കൈയിലെ ടാറ്റൂ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് 24 മണിക്കൂറിനുള്ളിൽ കേസ് തെളിയിക്കാൻ പോലീസിനെ സഹായിച്ചത്.

Also read: