02/03/2026
[fontresizer_tawhidurrahmandear_widget]

സർക്കാരിനെതിരായ ആരോപണങ്ങൾ ചെറുക്കാൻ പിആർഡിയിൽ ക്യാപ്‌സ്യൂൾ സംഘം

 സർക്കാരിനെതിരായ ആരോപണങ്ങൾ ചെറുക്കാൻ പിആർഡിയിൽ ക്യാപ്‌സ്യൂൾ സംഘം

തിരുവനന്തപുരം: സർക്കാരിനെതിരെയുള്ള സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ (പിആർഡി) പ്രത്യേക സംവിധാനം ഒരുങ്ങുന്നു. സർക്കാരിനും മന്ത്രിമാർക്കുമെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ ക്യാപ്‌സ്യൂൾ സംഘത്തെയാണ് സജ്ജമാക്കിയിരിക്കുന്നത്. ഇടതുപക്ഷ അനുകൂല നിലപാടുള്ള ജീവനക്കാരെ ഉൾപ്പെടുത്തി ഡയറക്ടറേറ്റിലാണ് സംഘം പ്രവർത്തനം തുടങ്ങിയത്.

ജില്ലാടിസ്ഥാനത്തിൽ ഫാക്ട് ചെക്ക് ഐഡികൾ വഴിയാണ് മറുപടികൾ നൽകുന്നത്. പിആർഡി ജില്ലാ ഓഫീസുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പ്രിസം ടീമിനാണ് ഇതിന്റെ ചുമതല. സോഷ്യൽ മീഡിയയിലെ വാർത്തകളും ട്രോളുകളും ശേഖരിച്ച് ഡയറക്ടറേറ്റിലേക്ക് അയക്കണമെന്നും അവിടെനിന്ന് ലഭിക്കുന്ന കൃത്യമായ മറുപടികൾ കമന്റുകളായി രേഖപ്പെടുത്തണമെന്നുമാണ് നിർദ്ദേശം.

അതേസമയം, പുതിയ സംവിധാനം പലയിടങ്ങളിലും പ്രായോഗിക തടസ്സങ്ങൾ നേരിടുന്നുണ്ട്. വിവാദ വിഷയങ്ങളിൽ കൃത്യമായ നിലപാട് അറിയിക്കാൻ വകുപ്പുകൾക്ക് കഴിയാത്തതും മന്ത്രിമാരുടെ ലഭ്യതക്കുറവുമാണ് പ്രധാന വെല്ലുവിളി. കൂടാതെ, നിയമസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിലും സർക്കാർ വീഴ്ച വരുത്തുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലായി ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട 40 ചോദ്യങ്ങൾക്കാണ് മറുപടി ലഭിക്കാത്തത്. സ്പീക്കറുടെ കർശന നിർദ്ദേശം നിലനിൽക്കെയാണ് മറുപടി നൽകുന്നതിലെ കാലതാമസം.

Also read: