10/06/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യയിലേക്ക് ഒരു കാലടി ദൂരം’; അതിർത്തി കടന്നെന്ന പാക് യുവതിയുടെ വിഡിയോ തള്ളി സൈബർ ലോകം; കള്ളം പൊളിച്ചടക്കി ഗൂഗിൾ മാപ്പ്

 ‘ഇന്ത്യയിലേക്ക് ഒരു കാലടി ദൂരം’; അതിർത്തി കടന്നെന്ന പാക് യുവതിയുടെ വിഡിയോ തള്ളി സൈബർ ലോകം; കള്ളം പൊളിച്ചടക്കി ഗൂഗിൾ മാപ്പ്

ഇസ്‌ലാമാബാദ്/ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ അതിർത്തി യാതൊരു സുരക്ഷാ പരിശോധനയുമില്ലാതെ നിഷ്പ്രയാസം കടക്കാമെന്ന് അവകാശപ്പെട്ട് പാക് വ്ലോഗർ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. പാകിസ്താനിലെ അന്വേഷണാത്മക പത്രപ്രവർത്തകയും കണ്ടന്റ് ക്രിയേറ്ററുമായ സന ഖാദിർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ദൃശ്യങ്ങളാണ് വിവാദത്തിലായത്.

കസൂറിലെ ഗന്ധ സിങ് അതിർത്തിക്ക് സമീപത്ത് നിന്നാണ് സന വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വെറും മുളകളും തുണി ചരടും ഉപയോഗിച്ചാണ് അതിർത്തി വേർതിരിച്ചിരിക്കുന്നതെന്നും സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലെന്നും സന വീഡിയോയിൽ പരിഹസിക്കുന്നു. ഇന്ത്യയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടമാണിതെന്ന് അവകാശപ്പെട്ട് ഒരു പ്രദേശത്തേക്ക് ഇവർ നടന്നു കയറുകയും, താൻ ഇന്ത്യയിലേക്ക് കാലെടുത്ത് വെച്ചു എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ പാകിസ്താൻ ഏറെ വികസിതമാണെന്നും ഇന്ത്യ ഇപ്പോഴും വികസനത്തിനായി പാടുപെടുകയാണെന്നും സന വീഡിയോയിൽ പറയുന്നു.

എന്നാൽ സനയുടെ അവകാശവാദങ്ങൾ പച്ചക്കള്ളമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ സൈബർ ലോകം രംഗത്തെത്തി. ഗൂഗിൾ മാപ്പ് വിവരങ്ങൾ നിരത്തി സന ഇപ്പോഴും പാക് അതിർത്തിക്കുള്ളിൽ തന്നെയാണെന്ന് പലരും തെളിയിച്ചു. വീഡിയോയിൽ സനയുടെ പിന്നിലായി പാക് അതിർത്തി ഗേറ്റ് കാണാമെന്നും, അവർ ഇന്ത്യയുടേതെന്ന് വിശേഷിപ്പിച്ച നിർമാണ മേഖല യഥാർത്ഥത്തിൽ പാകിസ്താൻ ഭാഗത്താണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് അതിർത്തി സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടാക്കാൻ ശ്രമിച്ച സനയ്ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

Also read: