18/04/2026
[fontresizer_tawhidurrahmandear_widget]

‘നിദ ഖാൻ എച്ച്ആർ മാനേജരല്ല, നേത്യപരമായ പദവികളൊന്നുമില്ല’; മാധ്യമ വാർത്തകൾ തള്ളി ടിസിഎസ്

 ‘നിദ ഖാൻ എച്ച്ആർ മാനേജരല്ല, നേത്യപരമായ പദവികളൊന്നുമില്ല’; മാധ്യമ വാർത്തകൾ തള്ളി ടിസിഎസ്

മുംബൈ: നാസിക് ടിസിഎസ് ബിപിഒ യൂണിറ്റിലെ ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). കേസിലെ മുഖ്യസൂത്രധാരയെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച നിദ ഖാൻ കമ്പനിയുടെ എച്ച്ആർ വിഭാഗത്തിന്റെ ഭാഗമല്ലെന്ന് ടിസിഎസ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

നിദ ഖാൻ ഒരു ജൂനിയർ തസ്തികയായ പ്രോസസ് അസോസിയേറ്റ് ആയിട്ടാണ് ജോലി ചെയ്തിരുന്നത്. അവർക്ക് റിക്രൂട്ട്‌മെന്റ് നടപടികളിലോ കമ്പനിയുടെ മറ്റ് നേതൃപരമായ കാര്യങ്ങളിലോ യാതൊരു പങ്കുമില്ലെന്ന് ടിസിഎസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ കെ കൃതിവാസൻ അറിയിച്ചു. കമ്പനിയുടെ സിസ്റ്റങ്ങളും രേഖകളും പരിശോധിച്ചതിൽ, ആരോപിക്കപ്പെടുന്ന രീതിയിലുള്ള പരാതികളൊന്നും ആഭ്യന്തര അന്വേഷണ സെല്ലുകളിലോ (POSH) എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിദ ഖാൻ എച്ച്ആർ മാനേജരാണെന്നും ആ പദവി ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്നുമായിരുന്നു എൻഡിടിവി, ആജ് തക് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും നിരവധി സോഷ്യൽ മീഡിയ ഹാൻഡിലുകളും പ്രചരിപ്പിച്ചത്. എന്നാൽ വസ്തുതകൾ പരിശോധിക്കാതെയുള്ള ഇത്തരത്തിലുള്ള മാധ്യമ വിചാരണ പൊതുജനമധ്യത്തിൽ തെറ്റായ ധാരണയുണ്ടാക്കാൻ കാരണമായെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

നാസികിലെ ഒരു ‘ആൾ ദൈവ’ത്തിനെതിരായ കേസിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി പ്രണയനൈരാശ്യവുമായി ബന്ധപ്പെട്ട ഒരു വിഷയത്തെ വർഗീയവൽക്കരിച്ച് കെട്ടിച്ചമച്ചതാണ് ഈ കേസെന്ന് നിദ ഖാന്റെ കുടുംബവും ആരോപിക്കുന്നു. ഇതിനിടെ കേസിന്റെ ഭാഗമായി നിദ ഖാന്റെ ഭർത്താവിനെ നാസിക് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കൃത്യമായ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നതോടെ, അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ നടത്തിയ മാധ്യമങ്ങൾ ഇപ്പോൾ പ്രതിരോധത്തിലായിരിക്കുകയാണ്.

Also read: