ന്യൂഡൽഹി: 2025 മേയിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ ദക്ഷിണേഷ്യയിലെ സൈനിക സന്തുലിതാവസ്ഥയിൽ ഇന്ത്യയുടെ വ്യക്തമായ മേധാവിത്വം തെളിയിച്ചതായി അന്താരാഷ്ട്ര പഠന റിപ്പോർട്ട്. സ്വിറ്റ്‌സർലൻഡിലെ പ്രശസ്തമായ ‘സെന്റർ ഫോർ മിലിട്ടറി ഹിസ്റ്ററി ആൻഡ് പെർസ്‌പെക്റ്റീവ് സ്റ്റഡീസ്’ ആണ് പാകിസ്ഥാനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത് ഇന്ത്യയുടെ സൈനിക കരുത്താണെന്ന നിഗമനം പുറത്തുവിട്ടത്. പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ ആരംഭിച്ചത്. കേവലം 88 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ വ്യോമയുദ്ധത്തിൽ പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും പ്രധാന സൈനിക കേന്ദ്രങ്ങളെയും [&Read More
‘എൻഎസ്എസ് പിന്മാറ്റം തീരുമാനിച്ചത് ഞാൻ; തുഷാറിനെ ദൂതനാക്കിയതിൻറെ ലക്ഷ്യം വ്യക്തം’-തുറന്നടിച്ച് സുകുമാരൻ നായർ
കോട്ടയം: എസ്എൻഡിപി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറാനുണ്ടായ സാഹചര്യം തുറന്നുപറഞ്ഞ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വെള്ളാപ്പള്ളി നടേശൻ മുന്നോട്ടുവെച്ച ഐക്യ ചർച്ചകൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പിന്മാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കി. ഐക്യനീക്കം വേണ്ടെന്ന പ്രമേയം താൻ തന്നെയാണ് എൻഎസ്എസ് ഡയറക്ടർ ബോർഡിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകൾക്കായി എൻഡിഎ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ദൂതനായി അയച്ചതിനെ സുകുമാരൻ നായർ രൂക്ഷമായി വിമർശിച്ചു. ബിജെപി മുന്നണിയുടെ പ്രമുഖ നേതാവായ തുഷാർ ചർച്ചകൾക്ക് [&Read More
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ലോകപ്രശസ്തമായ ബദരീനാഥ്, കേദാർനാഥ് ധാമുകൾ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ നീക്കം. ബദരീനാഥ്Read More
ന്യൂഡൽഹി: എഴുപത്തിയേഴാം റിപ്പബ്ലിക് ദിന പരേഡിൽ ലോകത്തിന് മുന്നിൽ കരുത്ത് വിളിച്ചോതി ഇന്ത്യൻ സൈന്യം. ചരിത്രത്തിലാദ്യമായി കരRead More
‘ഇപ്പോഴത്തെ രാഷ്ടീയ സാഹചര്യത്തിൽ പരാജയമാകും’; എസ്.എൻ.ഡി.പിയുമായുള്ള ഐക്യത്തിൽ നിന്ന് പിന്മാറി എൻ.എസ്.എസ്
ചങ്ങനാശ്ശേരി: എസ്.എൻ.ഡി.പി യോഗവുമായുള്ള ഐക്യനീക്കത്തിന് വിരാമമിട്ട് എൻ.എസ്.എസ്. നിലവിലെ സാഹചര്യത്തിൽ എസ്.എൻ.ഡി.പിയുമായി യോജിച്ചുപോകുന്നത് പ്രായോഗികമല്ലെന്ന് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തി. ഇതോടെ സമുദായ ഐക്യത്തിനായുള്ള ചർച്ചകൾക്ക് താൽക്കാലികമായി തിരശ്ശീല വീണു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഐക്യശ്രമങ്ങൾ പരാജയമാകുമെന്നാണ് എൻ.എസ്.എസ് നേതൃത്വത്തിന്റെ കണ്ടെത്തൽ. അതിനാൽ അത്തരം നീക്കങ്ങളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ഡയറക്ടർ ബോർഡ് യോഗത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. രാഷ്ട്രീയമായി ആരുമായും കൂട്ടുകൂടാനില്ലെന്ന നിലപാടാണ് എൻ.എസ്.എസ് ആവർത്തിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം പാലിക്കുമെന്നും [&Read More
പയ്യന്നൂർ: സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റിയെ പിടിച്ചുലച്ച ഫണ്ട് വിവാദത്തിലും ഭൂമി ഇടപാടിലും നിലപാട് കടുപ്പിച്ച് വി. കുഞ്ഞികൃഷ്ണൻ. ടി.ഐ മധുസൂദനൻ എം.എൽ.എയ്ക്കും മറ്റ് പാർട്ടി നേതാക്കൾക്കും ഭൂമി ഇടപാടിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോ തന്റെ കൈവശമുണ്ടെന്ന് കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തി. സെന്റിന് വെറും നാല് ലക്ഷം രൂപ മാത്രം വിലയുള്ള തണ്ണീർത്തടം 18.45 ലക്ഷം രൂപയ്ക്ക് സഹകരണ സ്ഥാപനത്തെക്കൊണ്ട് വാങ്ങിപ്പിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. വിദേശത്ത് വെച്ച് ഇടനിലക്കാരും എം.എൽ.എയും പങ്കെടുത്ത വിരുന്നിന്റെ ചിത്രം താൻ [&Read More
റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു; ആശുപത്രിയിലേക്ക് മാറ്റി
കണ്ണൂര്‍: റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു. കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ പ്രസംഗം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി മന്ത്രിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതും കുഴഞ്ഞുവീണതും. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് അദ്ദേഹത്തെ താങ്ങി ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് വിദഗ്ധ പരിശോധനകള്‍ക്കായി മന്ത്രിക്കെ ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഴഞ്ഞുവീണ സമയത്ത് അദ്ദേഹം അല്പനേരം അബോധാവസ്ഥയിലായിരുന്നെങ്കിലും, ആംബുലന്‍സിലേക്ക് മാറ്റുന്നതിനിടെ തന്നെ ബോധം തെളിയുകയും സാധാരണ [&Read More