03/09/2026
[fontresizer_tawhidurrahmandear_widget]
India

‘ബിജെപിയുടെ കെണിയിൽ വീഴരുത്, യുവാക്കൾ രാജ്യത്തിന്റെ പ്രതീക്ഷയുടെ ഉറവിടമായി രാഹുൽ ഗാന്ധിയെ കാണുന്നു’:

ന്യൂഡൽഹി: രാജ്യത്തെ പുതിയ തലമുറ ഭയപ്പെടുന്നവരല്ലെന്നും ബി.ജെ.പി ഉയർത്തുന്ന പ്രചാരണങ്ങളിൽ വീഴാതെ സ്വയം അന്വേഷിച്ച് മനസിലാക്കുന്നവരാണ് ജെൻ സിയെന്നും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ്. യുവാക്കൾ ഇന്ന് രാഹുൽ ഗാന്ധിയെ രാജ്യത്തെ പ്രതീക്ഷയുടെ ഉറവിടമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാക്കൾ പറയുന്ന കാര്യങ്ങൾ അതേപടി വിശ്വസിക്കുന്നതിന് പകരം യുവാക്കൾ സ്വന്തം നിലയിൽ പരിശോധിക്കുകയാണ്. തെരുവിലിറങ്ങി പ്രതിഷേധിക്കാൻ യുവാക്കൾ കാണിക്കുന്ന ധൈര്യമാണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം സൃഷ്ടിക്കുന്നതെന്നും ചിബ് വ്യക്തമാക്കി. “ഈ [&Read More

Kerala

അങ്കമാലിയിൽ വാടക വീട്ടിൽ യുവതി മരിച്ച നിലയിൽ; മൃതദേഹത്തിൽ വസ്ത്രങ്ങളില്ല, നാലുദിവസം പഴക്കം

കൊച്ചി: അങ്കമാലി കറുകുറ്റിയിലെ വാടകവീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ താഴേവീട്ടുവിളാകം സ്വദേശി ഫ്ലോറൻസിയുടെ (36) മൃതദേഹമാണ് കണ്ടെത്തിയത്. നാലുദിവസത്തോളം പഴക്കമുള്ള മൃതദേഹത്തിന് വസ്ത്രങ്ങളുണ്ടായിരുന്നില്ല. കറുകുറ്റി പള്ളിയങ്ങാടിയിലെ വീട്ടിനുള്ളിൽ ഒറ്റയ്ക്കായിരുന്നു ഫ്ലോറൻസിയുടെ താമസം. ഫോണിൽ ലഭിക്കാതായതോടെ വീടു ശരിയാക്കി നൽകിയ ബ്രോക്കർ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ പൂട്ടിയിട്ടിരുന്ന വീടിന് ചുറ്റും ദുർഗന്ധം വമിച്ചതോടെ പൊലീസിൽ വിവരമറിയിച്ചു. രാവിലെ എട്ടരയോടെ പൊലീസെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. വീടിന്റെ പിൻവാതിൽ [&Read More

Kerala

‘വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നടത്തണം’; മാർത്തോമ്മാസഭ വൈദിക ട്രസ്റ്റി

കൊച്ചി: വിവാഹത്തിന് മുൻപ് എച്ച്ഐവി പരിശോധന നടത്തണമെന്ന ആഹ്വാനവുമായി മാർത്തോമ്മാ സഭ വൈദിക ട്രസ്റ്റി ഡോ. കെ. തോമസ്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാർത്തോമ്മാ സഭ കുടുംബസംഗമത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രസ്താവന പുറത്തുവന്നതോടെ വിഷയത്തിൽ വലിയ പ്രതിഷേധവും വിമർശനവുമാണ് ഉയരുന്നത്. കർണാടകയിലെ ക്യാമ്പസുകളിൽ സർക്കാരിന്റെ നേതൃത്വത്തിൽ എച്ച്ഐവി പരിശോധന നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സഭയിലെ വിവാഹങ്ങൾക്ക് മുൻപും ഇത്തരത്തിലുള്ള പരിശോധനകൾ പൂർത്തിയാക്കണമെന്ന് അഭിപ്രായപ്പെട്ടു. വിവാഹത്തിനായി കൊണ്ടുവരുന്ന ശരീരങ്ങൾ അത്ര അനുയോജ്യമല്ലെന്നും, സ്വന്തം മക്കൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് മാതാപിതാക്കൾ [&Read More

Kerala

സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചു; കൊച്ചിയിൽ ബിബിഎ വിദ്യാർഥിക്കെതിരെ കേസ്

കൊച്ചി: സഹപാഠികളായ വിദ്യാർഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ കോളജ് വിദ്യാർഥിക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. ഭാരതമാതാ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ എസ്. ഹരിക്കെതിരെയാണ് നടപടി. കോളജ് പ്രിൻസിപൽ ഇൻRead More

World

‘താങ്കൾ അമേരിക്കൻ പ്രസിഡന്റാണ്, ഭ്രാന്തനായ രാജാവല്ല, വേണ്ടത് പേരുമാറ്റമല്ല, വിലക്കയറ്റത്തിന് ആശ്വാസമാണ്’; ട്രംപിനെതിരെ

ന്യൂയോർക്ക്: ഹോർമൂസ് കടലിടുക്കിന്റെ പേര് ‘ട്രംപ് സ്ട്രെയിറ്റ്’ എന്ന് മാറ്റാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തിനെതിരെ രൂക്ഷവിമർശനവുമായി യുഎസ് സെനറ്റർ ബെർണി സാൻഡേഴ്സ്. ട്രംപ് ഒരു ഭ്രാന്തൻ രാജാവിനെപ്പോലെ പെരുമാറുന്നത് അവസാനിപ്പിച്ച്, ഇറാനിലെ നിയമവിരുദ്ധമായ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്ന് ബെർണി സാൻഡേഴ്സ് ആവശ്യപ്പെട്ടു. യുദ്ധം കാരണം രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണെന്നും ജനങ്ങൾ വലിയ ദുരിതത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “അമേരിക്കൻ ജനതയ്ക്ക് ആവശ്യമുള്ളത് ഹോർമൂസ് കടലിടുക്കിന് ട്രംപിന്റെ പേരിടലല്ല, മറിച്ച് സാമ്പത്തിക ഭാരം ഉണ്ടാക്കുന്ന ഈ യുദ്ധം [&Read More

India

‘വിദ്യാഭ്യാസം ആരുടെയും ഔദാര്യമല്ല, അടിസ്ഥാന അവകാശം’; നാസിക്കിൽ നിരാഹാരം നടത്തുന്ന ആദിവാസി വിദ്യാർഥികളെ

നാസിക്: വിദ്യാഭ്യാസം എന്നത് ആർക്കെങ്കിലും നൽകുന്ന ഔദാര്യമോ പ്രത്യേക പദവിയോ അല്ലെന്നും, ഇന്ത്യയിലെ ഓരോ വിദ്യാർഥിയുടെയും അടിസ്ഥാന അവകാശമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വ്യവസ്ഥിതിയുടെ അവഗണന നേരിടേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്നും ഭരണകൂടത്തിന്റെ പൂർണ പിന്തുണയും സഹായവും അവർക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ നാസിക് സന്ദർശനത്തിനിടെ, വിവിധ ആവശ്യങ്ങളുന്നയിച്ച് നിരാഹാര സമരം നടത്തുന്ന ആദിവാസി വിദ്യാർഥികളുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്രവിഭാഗങ്ങൾക്കായുള്ള ആശ്രമം [&Read More

Kerala

ബൈക്ക് മോഷ്ടിച്ച് കടത്തുന്നതിനിടെ അപകടം; ആലപ്പുഴയിൽ രണ്ട് യുവാക്കൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴ കൈചൂണ്ടിമുക്കിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീൻ (17), റിൻഷാദ് എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. മണ്ണഞ്ചേരി ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് രണ്ട് ബൈക്കുകളിലായി വന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്നത് മോഷ്‌ടിച്ച ബൈക്കിലാണെന്ന് വ്യക്തമായിട്ടുണ്ട്. വീടിന്റെ പൂട്ട് പൊട്ടിച്ചാണ് നിർത്തിയിട്ടിരുന്ന ബൈക്ക് കടത്തിക്കൊണ്ടുപോയതെന്ന് വാഹനത്തിന്റെ ഉടമ സ്ഥിരീകരിച്ചു. അപകടത്തിന് ഇരയായവരെ [&Read More

Kerala

ലൈഫ് ഭവന പദ്ധതിയിൽ 50 ലക്ഷത്തിന്റെ തട്ടിപ്പ്; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ,

കോന്നി: സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയിൽ 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫിസറെ പൊലീസ് അറസ്റ്റ് ചെയ്തു. വകയാർ മ്ലാന്തടം പുത്തൻവീട് എം.ആർ. റാണി ലക്ഷ്മിയെയാണ് (37) കോന്നി പൊലീസ് ഇൻസ്പെക്ടർ വി.എസ്. കിരണിന്റെ നേതൃത്വത്തിൽ മ്ലാന്തടത്തു നിന്ന് പിടികൂടിയത്. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ ലൈഫ് ഭവന പദ്ധതിയിൽ പുതിയ വീട് നിർമിക്കുന്നതിനും നവീകരണത്തിനുമായി അനുവദിച്ച തുകയാണ് ഇവർ തട്ടിയെടുത്തത്. ഗുണഭോക്തൃ ലിസ്റ്റിൽ തിരിമറി നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും [&Read More

Kerala

കറിയുടെ പേരിൽ കൊലപാതകം: ഫസീലയെ കുത്തിയത് മദ്യലഹരിയിൽ, ശേഷം ആർത്തുകരഞ്ഞ് ആശുപത്രിയിലേക്ക്; ഞെട്ടലിൽ

വണ്ടൂർ: മദ്യപിച്ചെത്തി ചോറിന് കറിയില്ലാത്തതിന്റെ പേരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കാപ്പിൽ പാറശ്ശേരി ഗ്രാമം. പാറശ്ശേരി കുന്നുമ്മൽ പൂങ്കുഴി ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചകഴിഞ്ഞ് ചുങ്കത്തറയിലെ തോട്ടത്തിൽ നിന്ന് അടയ്ക്ക പറിച്ചു വീട്ടിലെത്തിയ റഷീദ് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ കറിയില്ലാത്തതിനെച്ചൊല്ലി വഴക്കുണ്ടാക്കുകയായിരുന്നു. തുടർന്ന് പുറത്തുപോയി കറി വാങ്ങി തിരികെ എത്തിയശേഷവും വാക്കുതർക്കം തുടരുകയും, വീട്ടിലുപയോഗിക്കുന്ന കത്തിയെടുത്ത് ഫസീലയുടെ നെഞ്ചിൽ കുത്തുകയുമായിരുന്നു. ബഹളം കേട്ടെത്തിയ [&Read More

Kerala

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം; കൂടത്തായിയിൽ ഒൻപതാം ക്ലാസുകാരിക്ക് സീനിയർ വിദ്യാർഥിനികളുടെ ക്രൂര

കോഴിക്കോട്: കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് റാഗിങ്ങിലൂടെ ക്രൂര മർദനമേറ്റു. ആക്രമണത്തിൽ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട കൊടുവള്ളി മുടൂർ മേപ്പള്ളി സ്വദേശിനി ഹിബാ ഫാത്തിമയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റക്കാരായ രണ്ട് പത്താം ക്ലാസ് വിദ്യാർഥിനികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. ഓണാഘോഷ വേളയിൽ പത്താം ക്ലാസുകാർക്കായി നിശ്ചയിച്ചിരുന്ന ഡ്രസ് കോഡിൽ ഒൻപതാം ക്ലാസിലെ ഏതാനും വിദ്യാർഥികൾ എത്തിയതാണ് അക്രമ [&Read More