20/10/2026
[fontresizer_tawhidurrahmandear_widget]

രാത്രി ന്യൂഡിൽസ് കഴിച്ചു കിടന്നു; കുടുംബത്തിലെ അഞ്ചു പേരും മരിച്ച നിലയിൽ, ഭക്ഷ്യവിഷബാധയെന്ന് സംശയം

 രാത്രി ന്യൂഡിൽസ് കഴിച്ചു കിടന്നു; കുടുംബത്തിലെ അഞ്ചു പേരും മരിച്ച നിലയിൽ, ഭക്ഷ്യവിഷബാധയെന്ന് സംശയം

ഉത്തർപ്രദേശ്: ഗ്രേറ്റർ നോയിഡയിലെ റാബുപുരയിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി. നഗ്ലാ ശ്രീ പദം ഗ്രാമത്തിലെ മഹേഷ് (37), ഭാര്യ (35), ഇവരുടെ മക്കളായ മിഷ്ടി (7), ലഡ്ഡു (11), സാക്ഷത് (3) എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നിൽ ഭക്ഷ്യവിഷബാധയാണെന്നാണ് പോലീസ് സംശയിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടുകളും ഫൊറൻസിക് പരിശോധനാ ഫലങ്ങളും ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് അന്വേഷണോദ്യോഗസ്ഥൻ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി ഇവർ ന്യൂഡിൽസ് കഴിച്ചതായി മഹേഷിന്റെ അമ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ന്യൂഡിൽസിൽ നിന്ന് വിഷബാധയേറ്റാണോ മരണം എന്ന് പരിശോധിച്ച് വരികയാണ്. ഫോറൻസിക് ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ സംഘവും സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്തു. പ്രാഥമികമായി ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയാണെന്നാണ് കരുതുന്നതെങ്കിലും മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

“മൂന്ന് കുട്ടികൾ ഉൾപ്പടെ ഒരു കുടുംബത്തിലെ 5 അംഗങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ അകാലത്തിൽ മരണമടഞ്ഞത് അത്യന്തം വേദനാജനകവും ഹൃദയഭേദകവുമാണ്” എന്ന് സംഭവസ്ഥലം സന്ദർശിച്ച ജേവർ എം.എൽ.എ ധീരേന്ദ്ര സിങ് പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും നിഷ്പക്ഷമായി അന്വേഷിക്കുമെന്നും ദാരുണമായ സംഭവത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് എത്രയും പെട്ടെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: