പറവൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മണ്ഡലമായ നോർത്ത് പറവൂരിലെ കൈതാരത്ത് കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമറിലെ ഫ്യൂസ് ഊരി നാട്ടുകാരെ ഇരുട്ടിലാക്കിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. കൈതാരം സ്വദേശിയായ വിഷ്ണുവിനെ പൂണെയിൽനിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. രാത്രികാലങ്ങളിൽ ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് ഊരിമാറ്റി മടങ്ങുന്ന പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ കേരളം വിട്ട വിഷ്ണുവിനെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ തിരച്ചിലിലാണ് പൂണെയിൽനിന്ന് ഇയാൾ പിടിയിലാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ വിവിധ രാഷ്ട്രീയ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, [&Read More
‘ശ്രമിച്ചാൽ പ്രധാനമന്ത്രിയുടെ അപ്പോയിന്റ്മെന്റ് വരെ കിട്ടും’; നടൻ ഷറഫുദ്ദീനെ ട്രോളി സംവിധായകൻ ഒമർ
സംവിധായകൻ ഒമർ ലുലു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സിനിമാ ലോകത്ത് ശ്രദ്ധ നേടുന്നത്. നടൻ ഷറഫുദ്ദീനെ ഫോണിൽ കിട്ടുന്നില്ലെന്ന് തമാശ രൂപേണ വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ‘ഹാപ്പി വെഡ്ഡിങ്’ എന്ന സിനിമയ്ക്ക് ശേഷം പത്ത് വർഷത്തിന് ശേഷമാണ് ഒമർ ലുലു ഷറഫുദ്ദീനുമായി വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കാൻ തയ്യാറെടുക്കുന്നത്. രണ്ട് പുതിയ ചെറുപ്പക്കാർ വന്ന് പറഞ്ഞ കഥ കേട്ടപ്പോൾ, ഇതിലെ കഥാപാത്രം ഷറഫുദ്ദീൻ ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നിയതിനെ തുടർന്നാണ് ആറ് വർഷങ്ങൾക്ക് ശേഷം താൻ ഷറഫിനെ [&Read More
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭങ്ങളെ നേരിടാൻ ‘ലാൽ ഹിറ്റ് ജനതാ പാർട്ടി’ എന്ന പേരിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചു. പ്രമുഖ കീടനാശിനി ബ്രാൻഡായ ലാൽ ഹിറ്റിന്റെ പേരിനെ അനുസ്മരിപ്പിക്കുന്ന ആക്ഷേപഹാസ്യ സ്വഭാവത്തോടെയാണ് സംഘടനയുടെ തുടക്കം. ഡൽഹിയിലെ മാളവ്യ സ്മൃതി ഭവനിൽ ചേർന്ന യോഗത്തിൽ ഭരണഘടനാ മൂല്യങ്ങളും പൗരന്മാരുടെ ക്രിയാത്മക പങ്കാളിത്തവും ഉയർത്തിപ്പിടിക്കണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു. സിജെപിയുടെ സമരരീതികളെ യോഗം ശക്തമായി വിമർശിച്ചു. തെരഞ്ഞെടുപ്പിൽ [&Read More
തിരുവനന്തപുരം: ട്രെയിൻ യാത്രകളിലും റെയിൽവേ പരിസരങ്ങളിലും ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നവർക്കും പാട്ട് കേൾക്കുന്നവർക്കും കടുത്ത നിയന്ത്രണങ്ങളുമായി സതേൺ റെയിൽവേ. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ശബ്ദമുണ്ടാക്കിയാൽ 1,000 രൂപ പിഴയും തടവുശിക്ഷയും ലഭിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സതേൺ റെയിൽവേ പുറപ്പെടുവിച്ചു. നിയമം ലംഘിക്കുന്നവരെ ട്രെയിൻ കോച്ചുകളിൽ നിന്നും റെയിൽവേ പരിസരത്തു നിന്നും പുറത്താക്കും. കുറ്റം ആവർത്തിക്കുകയാണെങ്കിൽ ആറ് മാസം വരെ തടവും 5,000 രൂപ വരെ പിഴയും ചുമത്തും. പൊതുയിടങ്ങളിലും ട്രെയിനുകളിലും മൊബൈൽ ഫോണുകളുടെ അമിത [&Read More
‘കാവിന്റെ ദോഷമുണ്ട്, മരണം നടക്കുമെന്ന് ജ്യോത്സ്യൻ പറഞ്ഞു’; രാഹുലിന്റെ മരണത്തിൽ പിതാവിന്റെ പ്രതികരണം
കാർത്തികപ്പള്ളി: കാർത്തികപ്പള്ളിയിൽ രണ്ടുവയസ്സുകാരനായ രാഹുൽ പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. മുൻപ് താമസിച്ച സ്ഥലത്ത് കാവിന്റെ ദോഷമുള്ളതിനാലാണ് മരണം സംഭവിച്ചതെന്നാണ് പിതാവ് രാജേഷിന്റെ വാദം. കുട്ടി ആഹാരം കഴിച്ചിരുന്നില്ലെന്നും ഇയാൾ അവകാശപ്പെടുന്നു. എന്നാൽ, മാതാപിതാക്കളുടെ കടുത്ത അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. രാജേഷ്Read More
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതി സുഹൈലിന്റെ മാതാവ് നൂഹ സജീവിന്റെ മൊഴിയെടുക്കും. അപകടത്തിൽപ്പെട്ട മിനി കൂപ്പർ കാറിന്റെ ആർസി ഉടമയാണ് നൂഹ സജീവ്. ഇന്നോ നാളെയോ അന്വേഷണ സംഘം നൂഹയുടെ മൊഴിയെടുത്തേക്കും. വാഹനത്തിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി ഇവരിൽ നിന്ന് തേടും. സുഹൈലിന്റെ പിറന്നാളിനാണ് വാഹനം വാങ്ങിക്കൊടുത്തതെന്ന് നൂഹ സമൂഹമാധ്യമത്തിലൂടെ മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം തേടിയേക്കും. നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകളാണെന്നും മക്കളെ നഷ്ടപ്പെടുന്ന [&Read More
കോട്ടയം: പിണറായി വിജയൻ പ്രതിയായ മാസപ്പടിക്കേസിലെ സർക്കാർ നിലപാടിൽ കോൺഗ്രസിനുള്ളിൽ ഭിന്നസ്വരങ്ങൾ ശക്തമാകുന്നതിനിടെ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള പ്രധാന വ്യത്യാസം മനുഷ്യത്വമാണെന്നും ഉമ്മൻ ചാണ്ടിയോട് കാണിച്ചത് അന്യായമാണെങ്കിലും അതിന് പകരം മറ്റൊരാളെ വേട്ടയാടുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം തൻ്റെ നിലപാട് പരസ്യമാക്കിയത്. തൻ്റെ പിതാവിനെ ഒമ്പത് വർഷത്തോളം അന്യായമായി വേട്ടയാടുകയായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ അതിനുള്ള മറുപടി മറ്റൊരു വേട്ടയാടലല്ല. അകാരണമായ തിടുക്കം കാണിക്കാതെ [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ലൈസൻസില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന അനധികൃത സ്പാകൾക്കെതിരെ പോലീസ് ‘ഓപ്പറേഷൻ സ്‌പാ’ എന്ന പേരിൽ വ്യാപക പരിശോധന ആരംഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇത്തരം സ്ഥാപനങ്ങൾ അടിയന്തരമായി പൂട്ടിക്കുമെന്നും ഉടമകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ മറവിലാണ് പല സ്പാകളും പ്രവർത്തിക്കുന്നത്. ആരാണ് ഇവ ആരംഭിക്കുന്നതെന്നോ ഇവിടെ എന്താണ് നടക്കുന്നതെന്നോ വ്യക്തതയില്ലാത്ത സാഹചര്യമാണുള്ളത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പെൺകുട്ടികളെ എത്തിച്ച് ജോലി ചെയ്യിപ്പിക്കുകയും [&Read More
വാഷിങ്‌ടൺ: ഇറാനുമായുള്ള യുദ്ധം കൈകാര്യം ചെയ്യുന്നതിൽ അമേരിക്കയ്ക്ക് വലിയ തെറ്റുകളും അടിസ്ഥാനപരമായ പരാജയങ്ങളും സംഭവിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. സിബിഎസ് ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ, സംഘർഷത്തിന്റെ സാമ്പത്തികRead More
ഹരിപ്പാട്: കാർത്തികപ്പള്ളിയിൽ കടുത്ത പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടു വയസ്സുകാരൻ രാഹുൽ മരണപ്പെട്ട സംഭവത്തിൽ പോലീസും ശിശുക്ഷേമ സമിതിയും അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. സംഭവത്തിൽ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ഗുരുതരമായ ജാഗ്രതക്കുറവുണ്ടായോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാഹുലിന്റെ മരണത്തിന് പിന്നാലെ കുടുംബത്തിൽ മുൻപ് മറ്റൊരു ആൺകുഞ്ഞ് മരണപ്പെട്ട സംഭവത്തിലും പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. കുട്ടി കയ്യിൽനിന്ന് അബദ്ധത്തിൽ താഴെ വീണാണ് മരിച്ചതെന്നായിരുന്നു അന്ന് കുടുംബം നൽകിയ വിശദീകരണം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഈ സംഭവത്തിലും കൂടുതൽ അന്വേഷണം [&Read More