ന്യൂയോർക്ക്: ഇത്തവണത്തെ ഫിഫ ലോകകപ്പ് ഫൈനലിലെ വിജയികളെ കാത്ത് ഇത്തവണ ട്രോഫിക്കും സ്വർണ്ണ മെഡലിനും പുറമെ ഒരു സർപ്രൈസ് സമ്മാനവും. ചരിത്രത്തിലാദ്യമായി ലോകകപ്പ് ചാമ്പ്യന്മാർക്ക് പ്രത്യേക ‘ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ’ സമ്മാനമായി നൽകാൻ ഫിഫ തീരുമാനിച്ചു. അമേരിക്കൻ കായിക പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കുന്ന ഈ അപൂർവ്വ മോതിരങ്ങൾ ഫൈനൽ ജയിക്കുന്ന ടീമിലെ അംഗങ്ങൾക്കാണ് ലഭിക്കുക. ലോകകപ്പ് നടക്കുന്ന വർഷത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആകെ 2,026 മോതിരങ്ങളാണ് ഫിഫ ഇതിനായി നിർമ്മിക്കുന്നത്. ഇതിൽ 30 എണ്ണം ഫൈനൽ [&Read More
‘നിങ്ങൾ വഞ്ചിതരാകരുത്, മാധ്യമങ്ങളും രാഷ്ട്രീയ താൽപ്പരരും വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നു’; പരീക്ഷാ തട്ടിപ്പിൽ
എറണാകുളം: ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്ക് നടത്തിയ പിഎസ്‌സി പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ന്യായീകരണവുമായി പിഎസ്‌സി സെക്ഷൻ ഓഫീസറും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിവരങ്ങൾ നൽകാൻ രൂപീകരിച്ച പ്രത്യേക സെല്ലിലെ അംഗവുമായ സന്ധ്യപ്രഭ രംഗത്ത്. ഉദ്യോഗാർഥികളുടെ പരാതികളിൽ കഴമ്പില്ലെന്നും മാധ്യമങ്ങളും രാഷ്ട്രീയ താൽപ്പര്യക്കാരും ചേർന്ന് കേരള പബ്ലിക് സർവീസ് കമ്മീഷനെതിരെ വ്യാജവാർത്തകൾ ചമച്ച് ഉദ്യോഗാർഥികളുടെ ആത്മവിശ്വാസം തകർക്കുകയാണെന്നും അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ആസൂത്രണ ബോർഡ് ചീഫ് തസ്തികയുടെ മൂല്യനിർണയത്തിൽ ചില ചോദ്യങ്ങൾ വിട്ടുപോയത് ഗുരുതരമായ കൃത്യവിലോപമാണെന്ന് [&Read More
‘വഖഫ് ബോർഡിൽ അമുസ്‌ലിംകളെ തിരുകിക്കയറ്റാൻ സംഘപരിവാർ ശ്രമം’; സർക്കാർ ഒത്തുകളിച്ചെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. വഖഫ് ബോർഡിൽ മുസ്‌ലിം ഇതര സമുദായക്കാരെ തിരുകിക്കയറ്റാനുള്ള സംഘപരിവാർ അജണ്ട കേരളത്തിലും നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ഇത് സംഘപരിവാറിന് മുന്നിലുള്ള പരിപൂർണമായ കീഴടങ്ങലാണെന്നും ഹൈക്കോടതിയിൽ ഹരജിക്കാരുമായി സർക്കാർ ഒത്തുകളിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വഖഫിലെ സർക്കാർ നിലപാട് ലീഗിന്റെ പൂർണമായ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. അതേസമയം, കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ [&Read More
മോദിയുടെ ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് റെയിൽവേ സ്റ്റേഷനിൽ ചോർച്ച; ചടങ്ങിന് ഒരുക്കിയ വേദി
കൊപ്പൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കർണാടകയിലെ കൊപ്പൽ റെയിൽവേ സ്റ്റേഷനിൽ വൻ ചോർച്ച. കോടികൾ ചിലവഴിച്ച് നവീകരിച്ച സ്റ്റേഷൻ മന്ദിരത്തിലാണ് കനത്ത മഴയിൽ വെള്ളം ഒലിച്ചിറങ്ങിയത്. ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് നിർമാണത്തിലെ അപാകതകൾ പുറത്തായതോടെ റെയിൽവേയുടെ നിർമാണ നിലവാരത്തെക്കുറിച്ച് കടുത്ത പ്രതിഷേധം ഉയരുകയാണ്. പ്രധാനമന്ത്രിയുടെ വെർച്വൽ ഉദ്ഘാടന ചടങ്ങിനായി വിപുലമായ സജ്ജീകരണങ്ങളാണ് റെയിൽവേ ഒരുക്കിയിരുന്നത്. എന്നാൽ അപ്രതീക്ഷിത മഴയിൽ മേൽക്കൂരയിൽ നിന്ന് വെള്ളം കുത്തിയൊലിച്ചതോടെ പ്രധാന വേദി, ലക്ഷക്കണക്കിന് രൂപയുടെ ഓഡിയോ സിസ്റ്റം, [&Read More
‘ഏതുവിധേനയും ജീവനോടെയിരിക്കും, മാർച്ച് വിജയിച്ചില്ലെങ്കിൽ പ്രേതമായി തിരിച്ചുവരും’; ആരോഗ്യം മോശമായിട്ടും പിന്നോട്ടില്ലെന്ന് സോനം
ന്യൂഡൽഹി: സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില അതീവ വഷളായിട്ടും സമരം തുടരാനും ജൂലൈ 20Read More
‘ജനങ്ങളെ അമ്മാനമാടരുത്, ഒന്നേകാൽ മണിക്കൂർ വൈദ്യുതി മുടങ്ങി’; കെഎസ്ഇബിക്കെതിരെ പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. മുൻകൂട്ടി അറിയിക്കാതെയുള്ള വൈദ്യുതി മുടക്കം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും ജനങ്ങളെയിട്ട് അമ്മാനമാടരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ ഒന്നേകാൽ മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങിയത്. വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകാം, എന്നാൽ അത് മുൻകൂട്ടിക്കണ്ട് ആവശ്യമായ വൈദ്യുതി വാങ്ങാനുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ രൂക്ഷമായി തുടരുകയാണെന്നും നിയന്ത്രണം [&Read More
‘അനുഭവക്കുറവ് മൂലം പിഴവുകൾ ഉണ്ടായി, തിരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു’; അമ്മ അംഗങ്ങൾക്ക് തുറന്ന
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ അടുത്തിടെയുണ്ടായ വിവാദങ്ങളിലും അഭിപ്രായവ്യത്യാസങ്ങളിലും നിലപാട് വ്യക്തമാക്കി പ്രസിഡന്റ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി. അനുഭവക്കുറവ് മൂലം കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അത് ആത്മപരിശോധനയിലൂടെ തിരിച്ചറിഞ്ഞ് തിരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും വ്യക്തമാക്കി ഭരണസമിതി അംഗങ്ങൾക്ക് തുറന്ന കത്തെഴുതി. കഴിഞ്ഞ ജൂൺ 21Read More
തിരുവനന്തപുരം: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതി താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. നയപരമായ തീരുമാനങ്ങളും ഭരണപരമായ നടപടികളും കൈക്കൊള്ളാനുള്ള പൂർണ്ണമായ അധികാരം തങ്ങൾക്ക് നൽകണമെന്നാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യം. ഇതര മതവിഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയില്ല എന്ന ഒറ്റ കാരണത്താൽ ബോർഡിന്റെ പ്രവർത്തനങ്ങളിൽ ഇത്തരത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പാടില്ലെന്ന വാദവും സംസ്ഥാന വഖഫ് ബോർഡ് ഹർജിയിലൂടെ മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിൽ പണമിടപാടുകൾ നടത്തുന്നതിലടക്കം ബോർഡിന് മേൽ [&Read More
രാജ്യത്ത് ഇരുപതു ശതമാനം എഥനോൾ അടങ്ങിയ ഇ20 പെട്രോൾ വിതരണം വ്യാപകമാക്കിയതോടെ ആഭ്യന്തര എഥനോൾ ഉത്പാദനത്തിൽ വൻ കുതിച്ചുചാട്ടം. 2016Read More