20/10/2026
[fontresizer_tawhidurrahmandear_widget]
Kerala

മോദി റീൽസ് കിങ്; ധൈര്യമുണ്ടെങ്കിൽ ഗ്യാനേഷ് കുമാറുമായി മുന്നിൽ വരൂ’: പ്രകാശ് രാജ്

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഐക്യദാർഢ്യ പ്രതിഷേധത്തിൽ നരേന്ദ്ര മോദിയെയും അമിത് ഷായെയും രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. മോദിയും അമിത് ഷായും പേടിച്ച് നിൽക്കുകയാണെന്നും നമ്മൾ ഇനിയും പ്രതിഷേധം തുടരുമെന്നും പ്രകാശ് രാജ് പറഞ്ഞു. നേതാക്കൾ നയിക്കുന്ന സമരമല്ല ഇതെന്നും നാടിന്റെ യുവത്വമാണ് സമരത്തിന് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. “ഒരു അഭിജിത്തിനെ നിങ്ങൾ അറസ്റ്റ് ചെയ്തു. നൂറുകണക്കിന് അഭിജിത്തുമാരുണ്ട് സമരത്തിൽ. ഭീരുക്കൾ പാറ്റയെ പേടിക്കുന്നു. നമ്മുടെ കുട്ടികളെയും യുവാക്കളെയും അടിക്കാൻ [&Read More

Health

ഇത് വെറും നടുവേദനയോ അതോ വൃക്കരോഗമോ? എങ്ങനെ തിരിച്ചറിയാം?

ചിലപ്പോഴൊക്കെ നടുവേദനയും വൃക്കയിലുണ്ടാകുന്ന വേദനയും സമാനമായ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അതിനാൽ തന്നെ അസ്വസ്ഥതയുടെ യഥാർത്ഥ കാരണം എന്താണെന്ന് തിരിച്ചറിയാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. പൊതുവായി പറഞ്ഞാൽ പേശിവലിവ്, തെറ്റായ ശരീരനില , നട്ടെല്ലിനുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയാണ് നടുവേദനയ്ക്ക് കാരണം. എന്നാൽ വൃക്കയിലുണ്ടാകുന്ന വേദന അണുബാധ, വൃക്കയിലെ കല്ല് അല്ലെങ്കിൽ മറ്റ് മൂത്രനാളീ പ്രശ്നങ്ങൾ എന്നിവയുടെ സൂചനയാകാം. ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത് ശരിയായ ചികിത്സ തേടാൻ സഹായിക്കും. എച്ച്.ടി ലൈഫ്‌സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ഷാലിമാർ ബാഗിലെ ഫോർട്ടിസ് ഹോസ്പിറ്റൽ [&Read More

World

‘പശ്ചിമേഷ്യയിൽ നിന്നുള്ള ആരുടെയെങ്കിലും പേരിനെക്കുറിച്ച് സംശയമുണ്ടെങ്കിൽ ‘മുഹമ്മദ്’ എന്ന് വിളിച്ചാൽ മതി’; വിവാദ

ന്യൂയോർക്ക്: മുസ്‌ലിംകൾക്കിടയിൽ പ്രചാരമുള്ള ‘മുഹമ്മദ്’ എന്ന പേരിനെ പരാമർശിച്ചും ഇറാന്റെ പ്രസിഡന്റ് പദവിയെക്കുറിച്ചും പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജോർജിയയിലെ ഡാൾട്ടണിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ട്രംപ് ഈ വിവാദ പരാമർശങ്ങൾ നടത്തിയത്. “പശ്ചിമേഷ്യയിൽ നിന്നുള്ള ആരുടെയെങ്കിലും പേരിനെക്കുറിച്ച് സംശയമുണ്ടെങ്കിൽ ‘മുഹമ്മദ്’ എന്ന് വിളിച്ചാൽ മതി. 65 ശതമാനത്തോളം അത് ശരിയാകാൻ സാധ്യതയുണ്ട്. ‘ഹലോ, മുഹമ്മദ്’ എന്ന് ഞാൻ വർഷങ്ങളായി പറയാറുണ്ട്, എനിക്കൊരിക്കലും തെറ്റിയിട്ടില്ല”Read More

Main story

ഒറ്റമുറി വീട്ടിൽ ജപ്തിഭീഷണി, ചികിത്സയ്ക്ക് പണം കണ്ടെത്താൻ വഴിയില്ലാതെ വയോധിക ദമ്പതികൾ; സഹായം

കൊല്ലം: ഒറ്റമുറി വീട്ടിൽ ജപ്തിഭീഷണിയിൽ വയോധിക ദമ്പതികൾ. മങ്ങാട് ചാത്തിനാംകുളം ചാരുവിള വയലിൽ പുത്തൻവീട്ടിൽ താഹ കോയ – സീനത്ത് ദമ്പതികളാണ് സഹകരണ സംഘത്തിലെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ദുരിതത്തിലായിരിക്കുന്നത്. തലയിൽ മുഴ കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്നതിനാൽ താഹ കോയയ്ക്ക് ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ്. മുമ്പ് വീട്ടുജോലിക്ക് പോയിരുന്ന സീനത്തിന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. എന്നാൽ താഹ കോയയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ പരസഹായം അത്യാവശ്യമാണ്. ഭർത്താവിനെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാൻ സീനത്തിന് ഇപ്പോൾ സാധിക്കുന്നില്ല. [&Read More

Main story

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു; തിയ്യതി പുറത്തുവിട്ട് തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: തമിഴ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം ഉടമയും സൺ നെറ്റ്‌വർക്ക് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കാവ്യ മാരനും വിവാഹിതരാകുന്നു. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും ഭാര്യ കാവേരി മാരനും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ നേരിൽകണ്ട് വിവാഹ റിസപ്ഷനിലേക്ക് ക്ഷണിച്ചതോടെയാണ് മാസങ്ങളായി പ്രചരിച്ചിരുന്ന വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണമായത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മാരൻ കുടുംബം ക്ഷണക്കത്ത് കൈമാറിയത്. തുടർന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ കൂടിക്കാഴ്ചയുടെ [&Read More

India

‘സിജെപിയുടെ തിരംഗ മാർച്ചിന് പിന്നിൽ മസ്‌ക്, ഇത് രാജ്യത്തിനെതിരായ ഗൂഢാലോചന’; ആരോപണവുമായി ബ്രിജ്

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന ‘ലെഹരാ ദോ തിരംഗ’ പ്രതിഷേധ സമരം അമേരിക്കൻ ശതകോടീശ്വരനും ടെക് വ്യവസായിയുമായ ഇലോൺ മസ്‌കിന്റെ പ്രേരണയാൽ ആസൂത്രണം ചെയ്തതാണെന്ന് ബിജെപി നേതാവ് ബ്രിജ് ഭൂഷൺ ശരൺ സിങ്. ഈ സമരം രാജ്യത്തിനെതിരായ വലിയൊരു ഗൂഢാലോചനയാണെന്ന് ഉത്തർപ്രദേശിലെ ഉന്നാവോയിൽ സംസാരിക്കവേ ബ്രിജ് ഭൂഷൺ ആരോപിച്ചു. ഇന്ത്യയെ ബംഗ്ലാദേശുമായും പാകിസ്താനുമായും ഉപമിക്കുകയാണെന്നും സുപ്രീംകോടതിയെ ഭയപ്പെടുത്താനാണ് ഈ മാർച്ച് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച [&Read More

Main story

ആപ്പിളിന്റെ മെഴുകാവരണം കഴിക്കാമോ? പഴങ്ങളിലെ മായം എങ്ങനെ തിരിച്ചറിയാം?

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വൈരുദ്ധ്യങ്ങളും ഭീതിജനകവുമായ സന്ദേശങ്ങൾ പലപ്പോഴും ഭക്ഷ്യസുരക്ഷിതത്വത്തെക്കുറിച്ച് ഉപഭോക്താക്കളിൽ വലിയ ആശങ്ക സൃഷ്ടിക്കാറുണ്ട്. നമ്മളും കുടുംബവും കഴിക്കുന്ന പഴങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന് മനസ്സിലാക്കുകയും അവയിലെ അനാവശ്യ ഭയങ്ങൾ മാറ്റുകയും ചെയ്യുന്നത് ശരിയായ ഭക്ഷ്യരീതി തെരഞ്ഞെടുക്കാൻ സഹായിക്കും. പഴങ്ങളിലെ വിവിധ പ്രോസസിംഗുകളെക്കുറിച്ചും അവ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള വഴികളെക്കുറിച്ചും അറിയാം: ആപ്പിളിന്റെ മെഴുകാവരണം കഴിക്കാമോ? ആപ്പിൾ സ്വാഭാവികമായി തന്നെ തങ്ങളുടെ ഈർപ്പം നഷ്ടപ്പെടാതിരിക്കാനും കേടാകാതിരിക്കാനും നേർത്ത ഒരു മെഴുക് പാളി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ വിളവെടുപ്പിന് ശേഷം ഇത് [&Read More

Main story

നെതന്യാഹുവിനെ വിശ്വാസമുണ്ടോ? ആരെയും വിശ്വാസമില്ലെന്ന് ട്രംപ്; ഇസ്രയേൽ തെരഞ്ഞെടുപ്പിലെ പിന്തുണയിലും വ്യക്തതയില്ല

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ വിശ്വസിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വിചിത്ര മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “രാഷ്ട്രീയ ലോകത്ത് ഞാൻ ആരെയും വിശ്വസിക്കാറില്ല, സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ആരെയും വിശ്വാസമില്ല,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. പ്രമുഖ അമേരിക്കൻ ന്യൂസ് ചാനലായ ‘ന്യൂസ്മാക്സിന്’ നൽകിയ അഭിമുഖത്തിലാണ് ട്രംപ് മനസ്സ് തുറന്നത്. വരാനിരിക്കുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിനും ട്രംപ് വ്യക്തമായ ഉത്തരം നൽകിയില്ല. ഇസ്രയേലിലെ ഉദ്യോഗസ്ഥരും നേതാക്കളും താൻ നെതന്യാഹുവിന്റെ [&Read More

Kerala

ആംബുലൻസ് ഡ്രൈവറുമായുള്ള സൗഹൃദം വിലക്കി; വിസ്മയയ്ക്ക് ശ്വാസംവിടാൻ ഇടംനൽകാതെ വിജേഷ്, വലപ്പാട് കൊലപാതകത്തിൽ

തൃശൂർ: വലപ്പാട് ബീച്ചിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട വിസ്മയയും ഭർത്താവ് വിജേഷും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങളും അതിന്റെ കാരണങ്ങളുമാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. വിജേഷിന്റെ സംശയവും ഇരുവരും തമ്മിലുള്ള അകൽച്ചയും വലുതായതോടെ വ്യാഴാഴ്ച പുലർച്ചെ വിജേഷ് വിസ്മയയേയും നാലുവയസുള്ള മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വിസ്മയയുടെ സുഹൃത്തിനെക്കുറിച്ചുള്ള സംശയവും കൊലപാതകത്തിന് കാരണമായെന്നാണ് വിവരം. വിസ്മയയ്ക്ക് 18 വയസുള്ളപ്പോഴാണ് ലോറി ഡ്രൈവറായ വിജേഷുമായുള്ള വിവാഹം നടക്കുന്നത്. വിജേഷ് വിസ്മയയെക്കാൾ 20 വയസ് മൂത്തവനായിരുന്നു. പ്രായവ്യത്യാസവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ [&Read More