22/07/2026
[fontresizer_tawhidurrahmandear_widget]
Kerala

‘നുള്ളുകയോ അടിക്കുകയോ ചെയ്തിട്ടില്ല, അധ്യാപകന്റെ നിലയിലാണ് പെരുമാറിയത്, മുൻകൂർ ജാമ്യത്തിന് പോകില്ല, കേസെടുത്ത്

മലപ്പുറം: കുട്ടികളെ അപമാനിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി കെ.ടി.ജലീൽ രംഗത്ത്. കുട്ടികളോട് പെരുമാറിയത് അധ്യാപകനെന്ന നിലയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. അവരിൽ പൊതുവായന കുറയുന്നത് ഒരു സാമൂഹ്യ പ്രശ്നമാണ്. പരീക്ഷ കേന്ദ്രീകൃതമായി മാത്രമുള്ള പഠനമാണ് ഇന്നുള്ളത്. അതിൽ ആശങ്കയുണ്ടെന്നും കെ.ടി. ജലീൽ പറഞ്ഞു. കുട്ടിയെ വേദനിപ്പിക്കാൻ താൻ നുള്ളുകയോ അടിക്കുകയോ ചെയ്തിട്ടില്ല. മണ്ണാർക്കാട്ടെ ചടങ്ങിലെ ഏതെങ്കിലും രക്ഷിതാക്കൾക്ക് പരാതി ഉണ്ടങ്കിൽ ക്ഷമ പറയാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസത്തിന് നിലവാരമില്ലെന്ന് പ്രചരിപ്പിക്കാനാണ് രണ്ടു മന്ത്രിമാർ ശ്രമിക്കുന്നത്. കേരളം എന്നത് [&Read More

Main story

‘കോവിഡ് സമയത്ത് പ്രവർത്തിച്ചത് സ്വന്തം നഷ്ടങ്ങൾ വകവയ്ക്കാതെ, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു’; വിശദീകരണവുമായി

തിരുവനന്തപുരം: കോവിഡ് കാലത്തെ ‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഉയർന്ന കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണത്തെ പൂർണമായി സ്വാഗതം ചെയ്യുന്നതായി സാമൂഹ്യ സുരക്ഷാ മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ. കോവിഡ് മഹാമാരിയുടെ സമയത്ത് സ്വന്തം നഷ്ടങ്ങൾ വകവയ്ക്കാതെയാണ് ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സുഹൃത്തുക്കളുടെ നിർബന്ധത്തെ തുടർന്ന് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവിലെ ജോലിയുടെ സ്വഭാവം കാരണം വിവാദങ്ങളോട് കൂടുതൽ പ്രതികരിക്കാൻ നിർവാഹമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, അന്നത്തെ പ്രവർത്തനങ്ങളിൽ പൂർണ [&Read More

Main story

‘പുറമെ ഞാൻ ദുർബലനാണ്, പക്ഷേ ഉള്ളിൽ ശക്തനാണ്’; 17 ദിവസം പിന്നിട്ട് സമരം,

ന്യൂഡൽഹി: സോനം വാങ്ചുക്ക് ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിവരുന്ന നിരാഹാര സമരം 17 ദിവസം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെന്ന് റിപ്പോർട്ട്. തിങ്കളാഴ്‌ച പുറത്തിറക്കിയ ഏറ്റവും പുതിയ ആരോഗ്യ ബുള്ളറ്റിൻ പ്രകാരം, വാങ്ചുക്കിൻ്റെ ശരീരഭാരം 8.25 കിലോ കുറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടർച്ചയായി 70Read More

Main story

ഫ്രിഡ്ജ് തുറന്നപ്പോൾ ഫ്രീസറിൽ ശിവലിംഗാകൃതി; ജലാഭിഷേകവും കാണിക്കയുമായി ജനക്കൂട്ടം

ആഗ്ര: വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ മഞ്ഞുപാളികൾ ശിവലിംഗത്തിന്റെ ആകൃതിയിൽ രൂപപ്പെട്ടത് പ്രദേശവാസികളിൽ വലിയ കൗതുകവും ഭക്തിയും നിറയ്ക്കുന്നു. ഉത്തർപ്രദേശിലെ ആഗ്ര ഖേരിയ മോഡിന് സമീപമുള്ള നഗ്ല ഭുജ മേഖലയിലെ ഒരു വീട്ടിലാണ് ഫ്രീസറിലെ ഐസ് കട്ട പെട്ടെന്ന് ‘വിശ്വാസത്തിന്റെ പ്രതീകം’ ആയി മാറിയത്. ഫ്രീ പ്രസ് ജേണലാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. വീട്ടുകാർ പതിവുപോലെ ഫ്രിഡ്ജ് തുറന്നപ്പോഴാണ് ഫ്രീസറിനുള്ളിൽ ഐസ് ശിവലിംഗത്തിന്റെ രൂപത്തിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ വിവരം പുറത്തറിഞ്ഞതോടെ അയൽവാസികളടക്കം നൂറുകണക്കിന് ആളുകളാണ് അത്ഭുതക്കാഴ്ച കാണാനും [&Read More

Main story

കാപ്പ കേസ് പ്രതിയായ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ

തൃശൂർ: കാപ്പ ചുമത്തി ജയിലിലടച്ച തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്‌തു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ജയിലിനുള്ളിൽ വെച്ച് ഒരു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ വിയ്യൂർ ജയിലിലെ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലാണ് സുഗതൻ ഇക്കുറി സത്യപ്രതിജ്ഞ ചെയ്‌തത്. നേരത്തെ ചട്ടവിരുദ്ധമായി വിവിധ ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സുഗതൻ [&Read More

Main story

‘ഹോർമുസിലെ കാവലിന് ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് പണം നൽകണം’; ഇറാന്റെ സൈനിക ശക്തി

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് സംരക്ഷണം നൽകുന്നതിന് ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് സാമ്പത്തിക പ്രതിഫലം നൽകണമെന്ന് ഡൊണാൾഡ് ട്രംപ്. അതോടൊപ്പം, അടുത്ത കാലത്തുണ്ടായ അമേരിക്കൻ സൈനിക ഇടപെടലുകൾ ഇറാന്റെ സൈനിക ശേഷിയെ കടുത്ത രീതിയിൽ തളർത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. ലോകത്തിലെ തന്നെ ഏറ്റവും തന്ത്രപ്രധാനമായ ഒരു സമുദ്രപാതയ്ക്ക് സുരക്ഷ നൽകുന്നതിന് വാഷിംഗ്ടണിന് സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കണമെന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. പിന്നീട് ന്യൂസ്മാക്സിന് (Read More

Iran

യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാന്റെ ആക്രമണം: ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; എട്ട് പേർക്ക്

ദുബൈ: ഹോർമുസ് കടലിടുക്കിലെ തെക്കൻ ഷിപ്പിങ് ലൈനിൽ യുഎഇയുടെ രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം. ആക്രമണത്തിൽ ഒരു ഇന്ത്യൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പര്ക്കൽക്കുകയും ചെയ്തു. മൊംബാസ, അൽ ബഹിയാ എന്നീ യുഎഇ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റവരിൽ ആറ് പേർ ഇന്ത്യക്കാരും രണ്ട് പേർ യുക്രയിൻ സ്വദേശികളുമാണ്. ഇതിൽ നാല് പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മേലുള്ള കടുത്ത ഭീഷണിയാണ് ഇറാൻ ഉയർത്തുന്നതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം [&Read More

Kerala

സ്പീക്കറിൽ പാട്ട് വെച്ചതിൽ തർക്കം; വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു

വർക്കല: സ്‌പീക്കറിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് വെച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു. തമിഴ്‌നാട് സ്വദേശിയായ സുദർശനാണ് ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് വർക്കല സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയ സംഘത്തിൽ മൂന്നുപേരുണ്ടായിരുന്നതായാണ് വിവരം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. സുദർശൻ സ്പീക്കറിൽ പാട്ട് വെച്ചത് ഉയർന്ന ശബ്ദത്തിലാണെന്ന് ആരോപിച്ച് വർക്കല സ്വദേശികൾ ഇയാളുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പ്രതികൾ സുദർശനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുദർശനെ തിരുവനന്തപുരം മെഡിക്കൽ [&Read More

Main story

സൗജന്യമായി കിട്ടിയ കൊടികൾ നേതാവ് 2 ലക്ഷത്തിന് വിറ്റു; ബിജെപി ഫണ്ട് തട്ടിപ്പിന്റെ

തിരുവനന്തപുരം: ബിജെപി നേതാക്കൾ കോടികളുടെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെടുത്തെന്ന് ഗുരുതര ആരോപണം. കൊടി വാങ്ങിയതിലും മുറിയും വാഹനങ്ങളും വാടകയ്‌ക്കെടുത്തതിലും ഉൾപ്പെടെ വൻ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന് പരാതി ലഭിച്ചു. പരാതിക്കത്തിന്റെ പകർപ്പ് ഒരു മലയാള മാധ്യമത്തിന് ലഭിച്ചിട്ടുണ്ട്. അഞ്ച് പ്രധാന തട്ടിപ്പുകളാണ് കത്തിൽ അക്കമിട്ട് നിരത്തുന്നത്. കേന്ദ്രത്തിൽ നിന്ന് സൗജന്യമായി ലഭിച്ച കൊടികളും തോരണങ്ങളും പണം കൊടുത്ത് വാങ്ങിയതാണെന്ന് കാണിച്ച് ഒരു കോടി 62 ലക്ഷം രൂപയുടെ [&Read More

India

‘ആമിർ ഖാന്റെ മൂന്നാം വിവാഹം ലവ് ജിഹാദോ’?: സിനിമകൾ കാണുന്ന ഹിന്ദു യുവാക്കൾ

മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റെ മൂന്നാം വിവാഹത്തെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ രംഗത്ത്. ആമിർ ഖാന്റെ വിവാഹത്തെ ‘ലവ് ജിഹാദിന്’ ഉദാഹരണമായി കാണേണ്ടതുണ്ടോ എന്ന് അദ്ദേഹം ചോദ്യം ഉന്നയിച്ചു. ഇത്തരം പ്രമുഖരെ പിന്തുണയ്ക്കുന്നതിന് മുൻപ് ഹിന്ദുക്കൾ കൃത്യമായി ചിന്തിക്കണമെന്നും റാണെ ആവശ്യപ്പെട്ടു. ഷിർദിയിൽ മാധ്യമ ഏജൻസിയായ പിടിഐയോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. പ്രമുഖ വ്യക്തികൾ തങ്ങളുടെ വ്യക്തിജീവിതത്തിൽ ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ ഹിന്ദു സമൂഹം അതിനെക്കുറിച്ച് ഗൗരവമായി [&Read More