22/07/2026
[fontresizer_tawhidurrahmandear_widget]
Kerala

‘പറയാനുള്ളത് എവിടെയും പറയും’: പൊതുവേദിയിൽ ജി. സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റം

അമ്പലപ്പുഴ: പൊതുപരിപാടിയിൽ രാഷ്ട്രീയം സംസാരിച്ചെന്ന് ആരോപിച്ച് ജി. സുധാകരൻ എംഎൽഎയ്ക്കെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. തോട്ടപ്പള്ളി പുതുവനച്ചിറയിൽ മലയിൽതോട് തെക്ക് പാടശേഖരത്തിന്റെ കല്ലുകെട്ട് ഉദ്ഘാടനവേദിയിലാണ് സംഭവം. വേദിയറിഞ്ഞ് സംസാരിക്കണമെന്ന സിപിഎം പഞ്ചായത്തംഗത്തിന്റെ പരാമർശത്തിന്, പറയാനുള്ളത് എവിടെയും പറയുമെന്ന് സുധാകരൻ മറുപടി നൽകി. നീർക്കുന്നം സ്കൂളിൽ മണൽകടത്തൽ പരാതി അന്വേഷിക്കാനെത്തിയപ്പോൾ സിപിഎം നേതാവ് എസ്. ഹാരിസുമായി ഉണ്ടായ വാക്കേറ്റത്തെക്കുറിച്ച് സുധാകരൻ പ്രസംഗത്തിൽ പരാമർശിച്ചതാണ് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിച്ചത്. സദസ്സിലുണ്ടായിരുന്ന പുറക്കാട് ഗ്രാമപ്പഞ്ചായത്തംഗം ആർ. ഉണ്ണി ഇതിനെതിരെ രംഗത്തുവന്നതോടെ തർക്കമുണ്ടായി. [&Read More

India

1,200 കിലോമീറ്റർ താണ്ടി, ഒടുവില്‍ 31 വർഷം പഴക്കമുള്ള ആ കടം വീട്ടി

ഹൈദരാബാദ്/പാലക്കാട്: സ്വാർത്ഥതയുടെയും പണക്കൊതിയുടെയും ഇന്നത്തെ കാലത്ത്, മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുള്ള ഒരു വാക്ക് പാലിക്കാൻ ഒരാൾക്ക് എത്ര ദൂരം സഞ്ചരിക്കാൻ കഴിയും? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുകയാണ് കേരളത്തിലെ പാലക്കാട് സ്വദേശിയായ മുഹമ്മദ് ഇസ്മായിൽ എന്ന മനുഷ്യൻ(Read More

Kerala

‘പിശകുകൾ സംഭവിച്ചാൽ കുട്ടികളെ തിരുത്തണം, അല്ലെങ്കിൽ അവർ മയ, കുയി, പുയ എന്നൊക്കെയാവും

കോഴിക്കോട്: മണ്ണാർക്കാട് അനുമോദന ചടങ്ങിനിടെ വിദ്യാർഥിയെ അപമാനിച്ചെന്ന വിവാദങ്ങളിൽ വിശദീകരണവുമായി മുൻ മന്ത്രി കെ.ടി ജലീൽ. കുട്ടികൾക്ക് പിശകുകൾ സംഭവിച്ചാൽ അത് തമാശയായോ ഗൗരവത്തിലോ ചൂണ്ടിക്കാണിച്ച് കൊടുക്കൽ മുതിർന്നവരുടെയും അധ്യാപകരുടെയും ചുമതലയാണെന്നും, അല്ലെങ്കിൽ അവർ എത്ര വളർന്നാലും മയ, കുയി, പുയ, പുയു, മയു എന്നൊക്കെയാകും പറയുകയെന്നും ജലീൽ വ്യക്തമാക്കി. പന്ത്രണ്ടര വർഷം അധ്യാപകനായി പ്രവർത്തിച്ച താൻ കുട്ടികളോട് എപ്പോഴും സുഹൃത്തിനെപ്പോലെയാണ് ഇടപെട്ടിട്ടുള്ളത്. വിദ്യാർഥികളുടെ നന്മയല്ലാതെ മറ്റൊന്നും ആഗ്രഹിച്ചിട്ടില്ല. ഒരു കുട്ടിയെയും വേദനിപ്പിക്കും വിധം ശിക്ഷിച്ചിട്ടില്ലെന്നും എന്തെങ്കിലും [&Read More

Kerala

‘എന്താടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?, അക്ഷരമറിയില്ലേ’; അനുമോദന ചടങ്ങിൽ കുട്ടികളെ വേദിയിൽ

പാലക്കാട്: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ മുൻ മന്ത്രി കെ.ടി ജലീൽ കുട്ടികളെ പരസ്യമായി ശാസിച്ചതായി പരാതി. മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ സംയുക്ത വിജയോത്സവം ഉദ്ഘാടനം ചെയ്യവേയായിരുന്നു സംഭവം. ഹിന്ദിയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ വേദിയിലേക്ക് വിളിച്ചുവരുത്തി മാതാപിതാക്കളുടെ പേരും മേൽവിലാസവും എഴുതാൻ ജലീൽ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ അക്ഷരത്തെറ്റ് വരുത്തിയ കുട്ടികളോട് ‘എന്താടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?, അക്ഷരമറിയില്ലേ’ എന്ന് അദ്ദേഹം സദസ്സിനെ സാക്ഷിയാക്കി [&Read More

Kerala

പനയൂരിൽ മൂന്നംഗ കുടുംബത്തിന്റെ തിരോധാനം: പാൽ, പത്രം നിർത്താന്‍ ആവശ്യപ്പെട്ടു, പച്ചക്കറി സമീപത്തെ

വാണിയംകുളം: പനയൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. ഇവരുടെ പനയൂരിലുള്ള വീട് നിലവിൽ പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാതെ വന്നതോടെ പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഷൊർണൂർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാൻ വീട്ടിൽ [&Read More

World

‘പെട്ടെന്നുള്ള മരണത്തിനായി തയാറായിക്കൊള്ളൂ’; ട്രംപിനും നെതന്യാഹുവിനും കടുത്ത ഭീഷണിയുമായി ഇറാൻ മാധ്യമങ്ങൾ

തെഹ്റാൻ: അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പെട്ടെന്നുണ്ടായ മരണത്തിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും കടുത്ത ഭീഷണിയുമായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ രംഗത്ത്. ‘പെട്ടെന്നുള്ള മരണത്തിനായി തയാറായിക്കൊള്ളൂ’ എന്ന ശക്തമായ തലക്കെട്ടോടെയാണ് ഇറാന്റെ ഔദ്യോഗിക ദിനപത്രമായ ‘ഹംഷഹരി’ തങ്ങളുടെ മുൻപേജിൽ വാർത്ത പ്രസിദ്ധീകരിച്ചത്. ലിൻഡ്സെ ഗ്രഹാമിന്റെ ചിത്രം പിടിച്ച് ഡൊണാൾഡ് ട്രംപ് മുട്ടുകുത്തിക്കരയുന്നതായും, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്‌, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ ഭയന്നുനിൽക്കുന്നതായും ചിത്രീകരിക്കുന്ന [&Read More

Main story

900 രൂപയുടെ സ്കോളർഷിപ്പ് തുക പരിശോധിച്ച ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടിൽ 759 കോടി

ബിഹാർ: വെസ്റ്റ് ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലുള്ള ഹൽദിബാരി ഗ്രാമത്തിൽ നിന്നുള്ള ഏഴാം ക്ലാസ് വിദ്യാർത്ഥിനി, തനിക്ക് ലഭിച്ച 900 രൂപയുടെ സർക്കാർ സ്കോളർഷിപ്പ് തുക പിൻവലിക്കാൻ ബാങ്കിലെത്തിയപ്പോൾ അക്കൗണ്ടിൽ കണ്ടത് 759 കോടിയിലധികം രൂപ. ബാങ്ക് ബാലൻസ് കണ്ട് വിദ്യാർത്ഥിനിയും കുടുംബവും പൂർണ്ണമായും അമ്പരന്നു. ശനിയാഴ്ചയാണ് ഈ അപൂർവ്വ സംഭവം പുറത്തറിയുന്നത്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ സുപർണ്ണ റോയ്, തന്റെ അക്കൗണ്ടിൽ വന്ന സ്കോളർഷിപ്പ് തുക പിൻവലിക്കാനായി സഹോദരനൊപ്പം പ്രാദേശിക കസ്റ്റമർ [&Read More

Kerala

കൊല്ലത്ത് വിവാഹസൽക്കാരത്തിനിടെ ഐസ്ക്രീമിന് വേണ്ടി കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു

കൊല്ലം: കല്യാണ സൽക്കാരത്തിനിടെ ഐസ്‌ക്രീം വിതരണത്തെച്ചൊല്ലിയുണ്ടായ തർക്കം വലിയ കൂട്ടത്തല്ലിൽ കലാശിച്ചു. കൊല്ലം കൊല്ലൂർവിള പള്ളിമുക്കിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിനിടെയാണ് സംഭവം. സംഘർഷത്തിനിടയിലെ അക്രമം കണ്ട് ഭയന്ന വധു വേദിയിൽ കുഴഞ്ഞുവീണു. വധുവിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെയാണ് സംഭവങ്ങളുടെ തുടക്കം. സൽക്കാരത്തിനിടെ ആദ്യം ഐസ്‌ക്രീം കഴിച്ചയാൾ വീണ്ടും ആവശ്യപ്പെട്ടെങ്കിലും വിതരണക്കാരൻ നൽകാൻ തയ്യാറായില്ല. ഇത് ചോദ്യം ചെയ്തതോടെ അതിഥികൾ ഇരുപക്ഷമായി തിരിഞ്ഞ് തർക്കവും കൈയാങ്കളിയുമായി. പിന്നാലെ ഉണ്ടായ കൂട്ടയടിയെ [&Read More