19/10/2026
[fontresizer_tawhidurrahmandear_widget]

‘നെതന്യാഹു യുദ്ധക്കുറ്റ വിചാരണ നേരിടണം’: സമാധാന നൊബേൽ ജേതാവ് നവി പിള്ള

 ‘നെതന്യാഹു യുദ്ധക്കുറ്റ വിചാരണ നേരിടണം’: സമാധാന നൊബേൽ ജേതാവ് നവി പിള്ള

ലണ്ടൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ യുദ്ധക്കുറ്റ വിചാരണ നേരിടേണ്ടി വരുമെന്ന് സമാധാന നൊബേൽ പുരസ്കാര ജേതാവും ദക്ഷിണാഫ്രിക്കൻ മുൻ ന്യായാധിപയുമായ നവി പിള്ള. ഭാവിയിൽ നെതന്യാഹു കോടതിയുടെ കൂട്ടിൽ നിൽക്കേണ്ടി വരുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് അവർ വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ ഇൻഡിപെൻഡൻ്റ് ഇൻ്റർനാഷണൽ കമീഷൻ ഓഫ് ഇൻക്വയറിയുടെ തലപ്പത്തിരുന്ന നവി പിള്ള, ഗസ്സയിൽ ഇസ്രയേൽ സാധാരണക്കാരെയും കുട്ടികളെയും ലക്ഷ്യമിട്ട് വംശഹത്യ നടത്തുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇസ്രയേൽ പ്രസിഡന്റ്, പ്രധാനമന്ത്രി നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി എന്നിവരെ ദേശീയ അല്ലെങ്കിൽ അന്താരാഷ്ട്ര കോടതികളിൽ വിചാരണ ചെയ്യണമെന്നാണ് തങ്ങളുടെ അന്വേഷണ റിപ്പോർട്ടിലെ പ്രധാന ശുപാർശയെന്നും അവർ പറഞ്ഞു.

സമാധാന നൊബേൽ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേൽ തനിക്കെതിരെ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾ അപമാനകരവും വേദനാജനകവുമാണെന്ന് നവി പിള്ള പ്രതികരിച്ചു.

അതേസമയം, ഐസിസിക്കെതിരെ അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഉപരോധത്തെ അവർ കടുപ്പത്തിൽ വിമർശിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെതിരായ ഐസിസി വാറന്റിനെ സ്വാഗതം ചെയ്ത അമേരിക്ക, നെതന്യാഹുവിനെതിരായ അന്വേഷണത്തെ എതിർക്കുന്നത് വ്യക്തമായ ഇരട്ടത്താപ്പാണ്. സ്വതന്ത്രമായ അന്താരാഷ്ട്ര കോടതിയുടെ പ്രവർത്തനങ്ങളിൽ ഇടപെടുന്നത് നിയമവിരുദ്ധമാണെന്നും ഒരു കൂട്ടർക്ക് ഒരു നിയമവും മറ്റുള്ളവർക്ക് വേറൊരു നിയമവും നടപ്പിലാക്കുന്നത് അപകടകരമാണെന്നും നവി പിള്ള മുന്നറിയിപ്പ് നൽകി.

Also read: