19/10/2026
[fontresizer_tawhidurrahmandear_widget]
Kerala

ഒറ്റമുറി വീട്ടിൽ ജപ്തിഭീഷണി, ചികിത്സയ്ക്ക് പണം കണ്ടെത്താൻ വഴിയില്ലാതെ വയോധിക ദമ്പതികൾ; സഹായം

കൊല്ലം: ഒറ്റമുറി വീട്ടിൽ ജപ്തിഭീഷണിയിൽ വയോധിക ദമ്പതികൾ. മങ്ങാട് ചാത്തിനാംകുളം ചാരുവിള വയലിൽ പുത്തൻവീട്ടിൽ താഹ കോയ – സീനത്ത് ദമ്പതികളാണ് സഹകരണ സംഘത്തിലെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ദുരിതത്തിലായിരിക്കുന്നത്. തലയിൽ മുഴ കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്നതിനാൽ താഹ കോയയ്ക്ക് ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ്. മുമ്പ് വീട്ടുജോലിക്ക് പോയിരുന്ന സീനത്തിന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. എന്നാൽ താഹ കോയയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ പരസഹായം അത്യാവശ്യമാണ്. ഭർത്താവിനെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാൻ സീനത്തിന് ഇപ്പോൾ സാധിക്കുന്നില്ല. [&Read More

Main story

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു; തിയ്യതി പുറത്തുവിട്ട് തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: തമിഴ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം ഉടമയും സൺ നെറ്റ്‌വർക്ക് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കാവ്യ മാരനും വിവാഹിതരാകുന്നു. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും ഭാര്യ കാവേരി മാരനും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ നേരിൽകണ്ട് വിവാഹ റിസപ്ഷനിലേക്ക് ക്ഷണിച്ചതോടെയാണ് മാസങ്ങളായി പ്രചരിച്ചിരുന്ന വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണമായത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മാരൻ കുടുംബം ക്ഷണക്കത്ത് കൈമാറിയത്. തുടർന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ കൂടിക്കാഴ്ചയുടെ [&Read More

India

‘സിജെപിയുടെ തിരംഗ മാർച്ചിന് പിന്നിൽ മസ്‌ക്, ഇത് രാജ്യത്തിനെതിരായ ഗൂഢാലോചന’; ആരോപണവുമായി ബ്രിജ്

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന ‘ലെഹരാ ദോ തിരംഗ’ പ്രതിഷേധ സമരം അമേരിക്കൻ ശതകോടീശ്വരനും ടെക് വ്യവസായിയുമായ ഇലോൺ മസ്‌കിന്റെ പ്രേരണയാൽ ആസൂത്രണം ചെയ്തതാണെന്ന് ബിജെപി നേതാവ് ബ്രിജ് ഭൂഷൺ ശരൺ സിങ്. ഈ സമരം രാജ്യത്തിനെതിരായ വലിയൊരു ഗൂഢാലോചനയാണെന്ന് ഉത്തർപ്രദേശിലെ ഉന്നാവോയിൽ സംസാരിക്കവേ ബ്രിജ് ഭൂഷൺ ആരോപിച്ചു. ഇന്ത്യയെ ബംഗ്ലാദേശുമായും പാകിസ്താനുമായും ഉപമിക്കുകയാണെന്നും സുപ്രീംകോടതിയെ ഭയപ്പെടുത്താനാണ് ഈ മാർച്ച് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച [&Read More

Main story

ആപ്പിളിന്റെ മെഴുകാവരണം കഴിക്കാമോ? പഴങ്ങളിലെ മായം എങ്ങനെ തിരിച്ചറിയാം?

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വൈരുദ്ധ്യങ്ങളും ഭീതിജനകവുമായ സന്ദേശങ്ങൾ പലപ്പോഴും ഭക്ഷ്യസുരക്ഷിതത്വത്തെക്കുറിച്ച് ഉപഭോക്താക്കളിൽ വലിയ ആശങ്ക സൃഷ്ടിക്കാറുണ്ട്. നമ്മളും കുടുംബവും കഴിക്കുന്ന പഴങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന് മനസ്സിലാക്കുകയും അവയിലെ അനാവശ്യ ഭയങ്ങൾ മാറ്റുകയും ചെയ്യുന്നത് ശരിയായ ഭക്ഷ്യരീതി തെരഞ്ഞെടുക്കാൻ സഹായിക്കും. പഴങ്ങളിലെ വിവിധ പ്രോസസിംഗുകളെക്കുറിച്ചും അവ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള വഴികളെക്കുറിച്ചും അറിയാം: ആപ്പിളിന്റെ മെഴുകാവരണം കഴിക്കാമോ? ആപ്പിൾ സ്വാഭാവികമായി തന്നെ തങ്ങളുടെ ഈർപ്പം നഷ്ടപ്പെടാതിരിക്കാനും കേടാകാതിരിക്കാനും നേർത്ത ഒരു മെഴുക് പാളി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ വിളവെടുപ്പിന് ശേഷം ഇത് [&Read More

Main story

നെതന്യാഹുവിനെ വിശ്വാസമുണ്ടോ? ആരെയും വിശ്വാസമില്ലെന്ന് ട്രംപ്; ഇസ്രയേൽ തെരഞ്ഞെടുപ്പിലെ പിന്തുണയിലും വ്യക്തതയില്ല

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ വിശ്വസിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വിചിത്ര മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “രാഷ്ട്രീയ ലോകത്ത് ഞാൻ ആരെയും വിശ്വസിക്കാറില്ല, സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ആരെയും വിശ്വാസമില്ല,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. പ്രമുഖ അമേരിക്കൻ ന്യൂസ് ചാനലായ ‘ന്യൂസ്മാക്സിന്’ നൽകിയ അഭിമുഖത്തിലാണ് ട്രംപ് മനസ്സ് തുറന്നത്. വരാനിരിക്കുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിനും ട്രംപ് വ്യക്തമായ ഉത്തരം നൽകിയില്ല. ഇസ്രയേലിലെ ഉദ്യോഗസ്ഥരും നേതാക്കളും താൻ നെതന്യാഹുവിന്റെ [&Read More

Main story

ആംബുലൻസ് ഡ്രൈവറുമായുള്ള സൗഹൃദം വിലക്കി; വിസ്മയയ്ക്ക് ശ്വാസംവിടാൻ ഇടംനൽകാതെ വിജേഷ്, വലപ്പാട് കൊലപാതകത്തിൽ

തൃശൂർ: വലപ്പാട് ബീച്ചിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട വിസ്മയയും ഭർത്താവ് വിജേഷും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങളും അതിന്റെ കാരണങ്ങളുമാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. വിജേഷിന്റെ സംശയവും ഇരുവരും തമ്മിലുള്ള അകൽച്ചയും വലുതായതോടെ വ്യാഴാഴ്ച പുലർച്ചെ വിജേഷ് വിസ്മയയേയും നാലുവയസുള്ള മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വിസ്മയയുടെ സുഹൃത്തിനെക്കുറിച്ചുള്ള സംശയവും കൊലപാതകത്തിന് കാരണമായെന്നാണ് വിവരം. വിസ്മയയ്ക്ക് 18 വയസുള്ളപ്പോഴാണ് ലോറി ഡ്രൈവറായ വിജേഷുമായുള്ള വിവാഹം നടക്കുന്നത്. വിജേഷ് വിസ്മയയെക്കാൾ 20 വയസ് മൂത്തവനായിരുന്നു. പ്രായവ്യത്യാസവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ [&Read More

India

ദസറക്ക് രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും; ലക്ഷ്യം ശുചിത്വ

ന്യൂഡൽഹി: ദസറ ഉത്സവത്തിന്റെ ഭാഗമായി ഡൽഹി പീതാംപുരയിൽ നടക്കുന്ന രാംലീല ആഘോഷത്തിനിടെ 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കാൻ തീരുമാനം. രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ ഭീമാകാരമായ കോലങ്ങൾക്കൊപ്പം പാറ്റയുടെയും കോലം കത്തിക്കുമെന്ന് പരിപാടി സംഘടിപ്പിക്കുന്ന ശ്രീ കേശവ് റാം ലീല കമ്മിറ്റി അറിയിച്ചു. കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്ത് തുടരുന്നതിനിടെയാണ് ഈ നീക്കം. പാറ്റയുടെ കോലം അഴുക്കിനെയും മാലിന്യത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ബി.ജെ.പി എം.എൽ.എ കൂടിയായ കമ്മിറ്റി പ്രസിഡന്റ് അശോക് ഗോയൽ പറഞ്ഞു. [&Read More

Kerala

മലപ്പുറത്ത് മന്ത്രവാദ ചികിത്സയുടെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പെൺകുട്ടിയുടെ അമ്മയുമായി ഒളിവിൽ പോയ

എടവണ്ണ: മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ. കുണ്ടുതോട് സ്വദേശി ജസൽ ജിലാനി തങ്ങളെയാണ് (35) എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയറുവേദന മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച് പ്രതി പെൺകുട്ടിയെയും മാതാവിനെയും കുണ്ടുതോടുള്ള സ്വന്തം വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് വ്യാജ ചികിത്സയുടെ മറവിൽ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിലായ പ്രതി ഓഗസ്റ്റിൽ ഇവരുമായി നാടുവിട്ടു. പ്രതിയെക്കുറിച്ചും സ്ത്രീയെക്കുറിച്ചും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് [&Read More

Kerala

കോൺക്രീറ്റ് ഉറക്കും മുമ്പ് ബാരിക്കേഡുകൾ തള്ളിമാറ്റി വാഹനം കയറ്റി; വോർക്കാടിയിൽ  20 ലക്ഷത്തിന്റെ

മഞ്ചേശ്വരം: ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്യുന്ന വോർക്കാടി ഗ്രാമപഞ്ചായത്തിലെ പെർമനഞ്ഞിRead More