27/01/2026
Sports

പെൺചരിതം; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യയ്ക്ക് വനിതാ ലോക കിരീടം

മുംബൈ: ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യൻ ചരിത്രം. ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ടീം കന്നി ലോക കിരീടത്തിൽ മുത്തമിട്ടു. അർദ്ധ സെഞ്ചുറിക്കു പുറമെ അഞ്ചു വിക്കറ്റ് നേട്ടവുമായി ദീപ്തി ശർമയാണ് കലാശപ്പോരിൽ നീലപ്പടയുടെ വിജയനായികയായത്. ​ഫൈനലിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 299 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ പ്രോട്ടീസിനു മുന്നിൽ പടുത്തുയർത്തിയത്.​ഇന്ത്യൻ ഇന്നിങ്‌സിൽ ഓപ്പണർ ഷഫാലി വർമ്മയുടെ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് [&Read More

Main story

‘ഫ്രഷ് കട്ട് സമരം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി; ഉടമകളുമായി വഴിവിട്ട ബന്ധം’; ഡിഐജി

കോഴിക്കോട്: താമരശ്ശേരിയിലെ അറവുമാലിന്യ സംസ്കരണ പ്ലാന്റായ ‘ഫ്രഷ് കട്ടി’നെതിരായ ജനകീയ സമരം അട്ടിമറിക്കാൻ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കർഷക കോൺഗ്രസ് രംഗത്ത്. പ്ലാന്റ് ഉടമകളുമായി ഡിഐജിക്ക് വഴിവിട്ട ബന്ധം ഉണ്ടെന്നും, സമരം പൊളിക്കാനായി ഉന്നതതലത്തിൽ ഗൂഢാലോചന നടന്നുവെന്നും കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ​പൊലീസ് സംരക്ഷണത്തോടെ പ്ലാന്റ് തുറന്നുപ്രവർത്തിക്കാൻ ജില്ലാ ഭരണകൂടം നൽകിയ അനുമതി, ഡിഐജിയും മുതലാളിമാരും തമ്മിലുള്ള ഒത്തുകളിയുടെ [&Read More

Kerala

സമസ്ത കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍ അന്തരിച്ചു

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി അന്തരിച്ചു. 74 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ 8.40ന് ചൊങ്കള ഇ.കെ നായനാര്‍ ആശുപത്രിയിലാണ് അന്ത്യം. കാസർകോട് ചെങ്കള നാലാംമൈല്‍ മിദാദ് നഗര്‍ പാണര്‍കുളം സ്വദേശിയാണ്. പൈവളിക ജാമിഅ അന്‍സാരിയ്യ, പയ്യക്കി ഉസ്താദ് ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പലും, പൊസോട്ട് മമ്പഉല്‍ ഉലൂം ദര്‍സ് മുദരിസുമായിരുന്നു. പൈവളിക ദര്‍സ്, പുത്തൂര്‍ ജുമാമസ്ജിദ്, ഉറുമി, ആലംപാടി ദര്‍സ്, മേല്‍പറമ്പ് ദര്‍സ് എന്നിവിടങ്ങളിലെ പഠനങ്ങള്‍ക്കു [&Read More

Main story

എന്തു ചതിയിത്! കേരള ട്രിപ്പ് റദ്ദാക്കിയതിനു പിന്നാലെ മെസിയും സംഘവും ഹൈദരാബാദിലേക്ക്

കൊല്‍ക്കത്ത: ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ലയണല്‍ മെസിയുടെ ‘ഗോട്ട് ടൂര്‍ ടു ഇന്ത്യ 2025’ പരിപാടിയില്‍ നിര്‍ണായക മാറ്റങ്ങള്‍. ആദ്യം പ്രഖ്യാപിച്ച കേരളത്തിലെ (കൊച്ചി) സൗഹൃദ മത്സരം റദ്ദാക്കിയതോടെ, ദക്ഷിണേന്ത്യന്‍ ആരാധകരെ തൃപ്തിപ്പെടുത്താനായി ടൂറിന്റെ ഭാഗമായി ഹൈദരാബാദിനെ പുതിയ വേദിയായി കൂട്ടിച്ചേര്‍ത്തു. ഇതോടെ ടൂര്‍ പാന്‍Read More

World

ഡച്ച് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷത്തിന് അടിതെറ്റി; ലിബറല്‍-പുരോഗമന പാര്‍ട്ടി ‘ഡി 66’ന് അട്ടിമറി

ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷ കക്ഷികള്‍ക്ക് കനത്ത തിരിച്ചടി. മധ്യപക്ഷ നിലപാടുള്ള പുരോഗമന പാര്‍ട്ടിയായ ‘ഡി66’ (ഡെമോക്രാറ്റ്‌സ് 66) അട്ടിമറി വിജയമാണ് നേടിയത്. ഡി66 നേതാവായ റോബ് ജെറ്റന്‍ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകും. ഡച്ച് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകും 38കാരനായ ജെറ്റന്‍. വലതുപക്ഷ നേതാവും ഇസ്‌ലാം വരുദ്ധ പ്രചാരകനുമായ ഗീര്‍ട്ട് വൈല്‍ഡേഴ്സിന്റെ നേതൃത്വത്തിലുള്ള ഫ്രീഡം പാര്‍ട്ടി അധികാരത്തിലെത്തുമെന്ന പ്രവചനങ്ങളെ കാറ്റില്‍പറത്തിയാണ് ലിബറല്‍Read More

Main story

‘ഇത് തട്ടിപ്പല്ല, യാഥാര്‍ഥ്യം; പുതിയ കേരളത്തിന്റെ ഉദയം’-അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ഐക്യ കേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമായിട്ട് 69 വര്‍ഷം തികയുന്ന മഹത്തായ ദിനത്തില്‍, സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത കേരളമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. കേരളത്തിന്റെ ചരിത്ര പുസ്തകത്തില്‍ പുതിയൊരു അധ്യായമാണ് ഇന്ന് പിറന്നിരിക്കുന്നത്. ഇത് പുതിയ കേരളത്തിന്റെ ഉദയമാണ്. നവകേരളത്തിന്റെ സാക്ഷാത്ക്കാരത്തിനുള്ള ചവിട്ടുപടിയാണ് ഈ പ്രഖ്യാപനമെന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചു. ഇച്ഛാശക്തിയും സാമൂഹിക ഇടപെടലും കൊണ്ട് ചെറുത്തുതോല്‍പ്പിക്കാവുന്ന അവസ്ഥയാണ് അതിദാരിദ്ര്യം. ഈ നാടിന്റെയാകെ സഹകരണത്തോടെയാണ് ആ ദുരവസ്ഥയെ നാം ചെറുത്തുതോല്‍പ്പിച്ചത്. [&Read More

Main story

ഒന്നരക്കോടി പൊടിച്ച് അതിദാരിദ്ര്യമുക്ത കേരളം ആഘോഷം; പണം കണ്ടെത്തിയത് പാവപ്പെട്ടവര്‍ക്കുള്ള ഭവനനിര്‍മാണ ഫണ്ട്

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള ഔദ്യോഗിക സമ്മേളനത്തിന്റെ ചെലവിനായി ഒന്നരക്കോടി രൂപ വകമാറ്റിയത് വിവാദമാകുന്നു. പാവപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മാണ പദ്ധതിയുടെ ഫണ്ടില്‍ നിന്നാണ് തുക വകമാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത അതിദാരിദ്ര്യ മുക്ത പ്രഖ്യാപന സമ്മേളനത്തിന് സര്‍ക്കാര്‍ ചെലവിടുന്നത് 1.5 കോടി രൂപയാണ്. ഈ തുക പാവപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മാണ ഫണ്ടായ 52.8 കോടി രൂപയില്‍ നിന്നാണ് എടുത്തത്. ഇതോടെ ഈ ഫണ്ട് 51.3 കോടിയായി കുറഞ്ഞു. ഒക്ടോബര്‍ 26Read More

Sports

‘സഞ്ജുവിനെ വണ്‍ഡൗണാക്കിയത് എന്തിന്? ഈ കസേരക്കളി നിര്‍ത്തൂ’: ഗംഭീറിനെതിരെ മുന്‍ ഇന്ത്യന്‍ താരം

ചെന്നൈ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യന്‍ ടീം ബാറ്റിങ് നിരയില്‍ വരുത്തിയ അശാസ്ത്രീയമായ മാറ്റങ്ങള്‍ക്കെതിരെ തുന്നടിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സദഗോപന്‍ രമേശ്. ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ 125 റണ്‍സിന് ഓള്‍ഔട്ടായതിന് പിന്നാലെയാണ് രമേശ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കോച്ച് ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ വിമര്‍ശനമുന്നയിച്ചത്. ‘ഇന്ത്യ ബാറ്റിങ് ഓര്‍ഡറില്‍ കസേരക്കളി നടത്തുന്നത് നിര്‍ത്തണം. 160 മുതല്‍ 170 വരെ റണ്‍സ് നേടിയിരുന്നെങ്കില്‍ ഇന്ത്യക്ക് വിജയിക്കാന്‍ മികച്ച സാധ്യതയുണ്ടായിരുന്ന [&Read More

Gulf

ഏഷ്യന്‍ അറബിക് ഡിബേറ്റ് ചാംപ്യന്‍ഷിപ്പ്: ഇന്തോനേഷ്യന്‍ സംഘത്തെ തോല്‍പ്പിച്ച് ദാറുല്‍ ഹുദാ ജേതാക്കള്‍

മസ്കത്ത്: ഖത്തര്‍ ഡിബേറ്റിന് കീഴില്‍ ഒമാനില്‍ നടന്ന മൂന്നാമത് ഏഷ്യന്‍ അറബിക് ഡിബേറ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാല ടീം ജേതാക്കളായി. ഇന്തോനേഷ്യയിലെ ചെണ്ടേക്യ മുസ്‌ലിം യൂനിവേഴ്‌സിറ്റിയെ മറികടന്നാണ് ചരിത്രനേട്ടം. പാകിസ്താനിലെ ബിനൊരിയ യൂനിവേഴ്‌സിറ്റിയായിരുന്നു സെമി ഫൈനലില്‍ എതിരാളികള്‍. ലെബനാന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് യൂനിവേഴ്സിറ്റി, ഖത്തറിലെ ലുസൈല്‍ യൂനിവേഴ്‌സിറ്റി, തായ്ലന്‍ഡ്, ഒമാന്‍, മലേഷ്യ തുടങ്ങിയ ടീമുകളെ മറികടന്നായിരുന്നു നോണ്‍ അറബ് കാറ്റഗറിയില്‍ സെമി ഫൈനലില്‍ പ്രവേശിച്ചത്. ടീമംഗങ്ങളായ ഫഹ്മീദ് ഖാനും [&Read More