31/07/2026
[fontresizer_tawhidurrahmandear_widget]
World

മൂന്ന് യുഎസ് കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം; തിരിച്ചടി നൽകിയെന്ന് അമേരിക്ക, ഹോർമുസിൽ

തെഹ്റാൻ: പശ്ചിമേഷ്യയിൽ വെടിനിർത്തൽ നിലനിൽക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുമ്പോഴും ഹുർമുസിൽ സംഘർഷം തുടരുന്നു. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചതായും സിവിലിയൻ മേഖലകളിൽ ബോംബാക്രമണം നടത്തിയതായും ഇറാൻ ഔദ്യോഗികമായി ആരോപിച്ചു. തെക്കൻ ഇറാനിലെ ബന്ദർ ഖമീർ, സിരിക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും ഒരു ഇറാനിയൻ എണ്ണ ടാങ്കറിനെയും യു.എസ് സൈന്യം ലക്ഷ്യമിട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം ഇറാനിയൻ സൈന്യത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് യു.എസ് സെൻട്രൽ കമാൻഡ് വിശദീകരിച്ചു. ഒമാൻ ഉൾക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന [&Read More

Main story

‘വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം’; കോട്ടയത്ത് പെട്രോൾ ദേഹത്ത് ഒഴിച്ച് കോൺഗ്രസ്‌ പ്രവർത്തകന്‍റെ പ്രതിഷേധം

കോട്ടയം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് കോൺ​ഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം. കോട്ടയം കുറുപ്പന്തറ സ്വദേശി ഫ്രാൻസിസാണ് ജീവന്‍പോലും അപകടത്തിലാക്കി പ്രതിഷേധം സംഘടിപ്പിച്ചത്. ദേഹത്ത് പെട്രോൾ ഒഴിച്ചശേഷം ലൈറ്ററുമായി ഓട്ടോറിക്ഷയ്ക്ക് മുകളിൽ കയറിനിന്നു. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നും അതിനാണ് താൻ വോട്ട് ചെയ്തതെന്നും ഫ്രാൻസിസ് പറഞ്ഞു. പൊലീസ് അനുനയിപ്പിച്ച് താഴെയിറക്കിയശേഷം ഫ്രാൻസിസിനെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും പിന്തുണച്ച് ഫ്ളക്സുകൾ ഉയരുന്നതിന് ഇടയിലാണ് വേറിട്ട രീതിയിലുള്ള [&Read More

World

‘ഒരു ആണവ ഉടമ്പടിക്കും ഞങ്ങൾ വഴങ്ങില്ല; ആണവായുധ രാഷ്ട്രമായി തന്നെ തുടരും’-വ്യക്തമാക്കി ഉത്തര

പ്യോങ്‌യാങ്: ആണവായുധങ്ങളുമായി ബന്ധപ്പെട്ട ഒരു ഉടമ്പടിക്കും തങ്ങൾ വഴങ്ങില്ലെന്ന് ഉത്തര കൊറിയ. ആണവായുധ രാഷ്ട്രമെന്ന പദവി തിരുത്താൻ ഒരു ബാഹ്യസമ്മർദത്തിനും സാധിക്കില്ലെന്നും ഐക്യരാഷ്ട്രസഭയിലെ ഉത്തര കൊറിയൻ പ്രതിനിധി കിം സോങ് അറിയിച്ചു. ആണവ നിർവ്യാപന ഉടമ്പടി(എൻപിടി) അവലോകനം ചെയ്യുന്ന യു.എൻ കോൺഫറൻസിൽ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഉത്തര കൊറിയയുടെ ആണവ പദ്ധതികളെ വിമർശിച്ചതിന് പിന്നാലെയാണ് കിം സോങ്ങിന്റെ പ്രതികരണം. 2003ൽ ഉടമ്പടിയിൽനിന്ന് പിൻവാങ്ങിയ ശേഷം ഉത്തര കൊറിയ ആറ് ആണവ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതേത്തുടർന്ന് യു.എൻ [&Read More

Israel

യുദ്ധത്തിന്റെ മറവിൽ ഗസ്സയിൽ കോടികളുടെ കള്ളക്കടത്ത്; ഇസ്രയേൽ സൈനികർ കുരുക്കിൽ, കടുത്ത നടപടി

തെൽ അവീവ്: ഗസ്സയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അതിന്റെ മറവിൽ കോടികളുടെ കള്ളക്കടത്ത് നടത്തിയ ഇസ്രയേൽ സൈനികർ കുരുക്കിൽ. ഗസ്സ മുനമ്പിലേക്ക് ലക്ഷക്കണക്കിന് ഷെക്കൽ വിലമതിക്കുന്ന സിഗരറ്റുകളും മറ്റ് നിരോധിത ഉൽപ്പന്നങ്ങളും അനധികൃതമായി കടത്തിയ സംഭവത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ നാല് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സൈനികർക്കെതിരെ സൈനിക കോടതി കുറ്റപത്രം സമർപ്പിച്ചു. യുദ്ധം മൂലം ഗസ്സയിൽ സിഗരറ്റിനും പുകയില ഉൽപ്പന്നങ്ങൾക്കും അനുഭവപ്പെടുന്ന കടുത്ത ക്ഷാമം മുതലെടുത്ത് വൻ ലാഭം കൊയ്യാനായിരുന്നു സൈനികരുടെ നീക്കം. കരിഞ്ചന്തയിൽ വൻ [&Read More

Kerala

സതീശൻ പറഞ്ഞത് സംഭവിച്ചു; നൂറിലധികം സീറ്റ് ലഭിക്കുമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ വിശ്വസിച്ചില്ല-ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വി.ഡി സതീശൻ പ്രവചിച്ചതുപോലെ യു.ഡി.എഫ് 100 കടന്നത് അപ്രതീക്ഷിത തിരിച്ചടിയാണെന്ന് സമ്മതിച്ച് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. നൂറിലധികം സീറ്റ് കിട്ടുമെന്ന് സതീശൻ പറഞ്ഞപ്പോൾ കിട്ടില്ലെന്നാണ് ഞങ്ങൾ ധരിച്ചത്. എന്നാൽ അദ്ദേഹം പറഞ്ഞത് ശരിയായി, അവർക്ക് 102 സീറ്റ് ലഭിച്ചുവെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റെ വിജയം മുൻകൂട്ടി കാണാൻ വി.ഡി. സതീശന് സാധിച്ചുവെന്നത് വസ്തുതയാണെന്ന് അദ്ദേഹം പറഞ്ഞു. ‘അവർ പി.ആർ ഏജൻസികളെയെല്ലാം ആശ്രയിച്ചിട്ടുണ്ട്. അദ്ദേഹം ഇതു [&Read More

India

സർക്കാർ രൂപീകരണത്തിന് ലീഗിന്റെ പിന്തുണ തേടി വിജയ്‌യുടെ പാർട്ടി; ടി.വി.കെ ജനറൽ സെക്രട്ടറി

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണത്തിനായുള്ള കരുനീക്കങ്ങൾ സജീവമാക്കി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം(ടിവികെ). ഇതിന്റെ ഭാഗമായി ടിവികെ ജനറൽ സെക്രട്ടറിയും മുൻ ഐആർഎസ് ഉദ്യോഗസ്ഥനുമായ അരുൺ രാജ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്(ഐയുഎംഎൽ) ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീനെ നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു. എന്നാൽ, ഈ ആവശ്യം ലീഗ് നേതൃത്വം തള്ളിയതായാണ് റിപ്പോർട്ടുകൾ. ചെന്നൈയിലെ ലീഗ് ആസ്ഥാനമായ ഖാഇദെ മില്ലത്ത് മൻസിലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഡിഎംകെയുമായി അഞ്ച് പതിറ്റാണ്ടോളമായുള്ള [&Read More

India

ശത്രുറഡാറുകളുടെ കണ്ണുവെട്ടിച്ച് റിസ്‌വാൻ മാലിക് സുഖോയ് പോർവിമാനത്തിൽ പാക് അതിർത്തി കടന്നു; ഭീകരകേന്ദ്രങ്ങൾക്ക്

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പകരം ചോദിക്കാൻ ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ‘ഓപറേഷൻ സിന്ദൂർ’ മിന്നലാക്രമണത്തിന് ഒരു വർഷം തികയുകയാണ്. ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളും സർവസജ്ജമായി നിലയുറപ്പിച്ച ആ രാത്രി, ഏതൊരു അത്യാധുനിക പോർവിമാനത്തിനും അതൊരു മരണക്കെണിയായിരുന്നു. എന്നാൽ, ഇന്ത്യൻ വ്യോമസേനയുടെ സ്‌ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന് അതൊന്നും ഒരു തടസ്സമായിരുന്നില്ല. മരണഭയമില്ലാതെ തന്റെ സുഖോയ് Read More

World

കാൻസർ വെളിപ്പെടുത്തൽ നെതന്യാഹുവിന് പാരയായി; പഴയ കേസ് പൊടിതട്ടിയെടുത്ത് കോടതി, മെഡിക്കൽ റിപ്പോർട്ട്

തെൽ അവീവ്: അർബുദം ബാധിച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പുതിയ നിയമക്കുരുക്കിലേക്ക്. നെതന്യാഹു നൽകിയ പഴയ അപകീർത്തിക്കേസിൽ വീണ്ടും നടപടി സ്വീകിരച്ചു കോടതി. യഥാർത്ഥ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കൽ രേഖകൾ ഹാജരാക്കാൻ തെൽ അവീവ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. 2024ൽ ഏതാനും മാധ്യമപ്രവർത്തകർ നടത്തിയ വെളിപ്പെടുത്തലാണ് പുതിയ കേസിനാധാരം. നെതന്യാഹുവിന് പാൻക്രിയാറ്റിക് ക്യാൻസർ ആണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഇതിനെതിരെ അന്ന് നെതന്യാഹു കോടതിയിൽ അപകീർത്തിക്കേസ് നൽകി. വാർത്ത തെറ്റാണെന്നും [&Read More

Main story

‘പരാജയത്തിന് പല കാരണങ്ങൾ; ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ച് വരും’: തോൽവിയിൽ ആദ്യമായി പ്രതികരിച്ച്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിൽ ആദ്യ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് മുന്നണി യോഗത്തിലാണ് പരാജയത്തിന് പിന്നിൽ ഒന്നിലധികം കാരണങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്. പരാജയം ഏതെങ്കിലും ഒരു പ്രത്യേക കാരണത്താൽ ഉണ്ടായതല്ലെന്നും, നിലവിലെ ഇടതു വിരുദ്ധ വികാരത്തിന് പിന്നിൽ പല ഘടകങ്ങളുണ്ടെന്നും അദ്ദേഹം വിലയിരുത്തി. തനിക്കെതിരെ ഉണ്ടായ വ്യക്തിപരമായ അധിക്ഷേപങ്ങളെ കാര്യമാക്കുന്നില്ലെന്നും, ഒറ്റക്കെട്ടായി നിന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ശക്തമായി തിരിച്ചുവരാൻ കഴിയുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം [&Read More

Kerala

ജനപ്രതിനിധി, ജോലി ചാക്ക് ശേഖരണം; വികസന നായകൻ്റെ നിശ്ചയദാർഢ്യത്തിന്റെ കഥ 

അരൂർ: പദവികൾക്കിടയിലും താൻ ചെയ്തുവന്ന തൊഴിലിനെ നെഞ്ചോട് ചേർത്ത് മാതൃകയാവുകയാണ് അരൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്‌ദുള്ള. നാട്ടുകാരുടെ പ്രിയപ്പെട്ട ‘പരിയ’ എന്ന അബ്‌ദുള്ള, റേഷൻ കടകളിൽ നിന്ന് ചാക്കുകൾ ശേഖരിച്ച് വിൽക്കുന്ന ജോലിയിലൂടെയാണ് ഇന്നും ജീവിതം കരുപ്പിടിപ്പിക്കുന്നത്. പിതാവ് മുഹമ്മദ് 49 വർഷം മുൻപ് തുടങ്ങിയ ചാക്കുവ്യാപാരം അദ്ദേഹത്തിന്റെ മരണശേഷം സഹോദരൻ ഹബീബുള്ളയ്‌ക്കൊപ്പം അബ്‌ദുള്ള ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ (431 വോട്ട്) വിജയിച്ച അദ്ദേഹം, ജനപ്രതിനിധി എന്ന നിലയിലുള്ള [&Read More