11/05/2026
[fontresizer_tawhidurrahmandear_widget]

‘വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം’; കോട്ടയത്ത് പെട്രോൾ ദേഹത്ത് ഒഴിച്ച് കോൺഗ്രസ്‌ പ്രവർത്തകന്‍റെ പ്രതിഷേധം

 ‘വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം’; കോട്ടയത്ത് പെട്രോൾ ദേഹത്ത് ഒഴിച്ച് കോൺഗ്രസ്‌ പ്രവർത്തകന്‍റെ പ്രതിഷേധം

കോട്ടയം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് കോൺ​ഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം. കോട്ടയം കുറുപ്പന്തറ സ്വദേശി ഫ്രാൻസിസാണ് ജീവന്‍പോലും അപകടത്തിലാക്കി പ്രതിഷേധം സംഘടിപ്പിച്ചത്.

ദേഹത്ത് പെട്രോൾ ഒഴിച്ചശേഷം ലൈറ്ററുമായി ഓട്ടോറിക്ഷയ്ക്ക് മുകളിൽ കയറിനിന്നു. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നും അതിനാണ് താൻ വോട്ട് ചെയ്തതെന്നും ഫ്രാൻസിസ് പറഞ്ഞു. പൊലീസ് അനുനയിപ്പിച്ച് താഴെയിറക്കിയശേഷം ഫ്രാൻസിസിനെ കസ്റ്റഡിയിലെടുത്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും പിന്തുണച്ച് ഫ്ളക്സുകൾ ഉയരുന്നതിന് ഇടയിലാണ് വേറിട്ട രീതിയിലുള്ള പ്രതിഷേധം കോട്ടയത്ത് നടന്നത്.

Also read: