31/07/2026
[fontresizer_tawhidurrahmandear_widget]
World

‘സൗദിയുടെ മണ്ണിൽനിന്ന് യുഎസ് യുദ്ധവിമാനങ്ങൾ പറന്നുയരാൻ അനുവദിക്കില്ല’- ഹോർമുസ് നീക്കത്തിന് ഉടക്ക്, ‘പ്രോജക്ട്

വാഷിങ്ടൺ/റിയാദ്: ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഉപരോധം തകർക്കാൻ ലക്ഷ്യമിട്ട് അമേരിക്ക പ്രഖ്യാപിച്ച ‘പ്രോജക്റ്റ് ഫ്രീഡം’ ദൗത്യം പെട്ടെന്ന് നിർത്തിവെക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രേരിപ്പിച്ചത് സൗദി അറേബ്യയുടെ കടുത്ത നിലപാടെന്ന് റിപ്പോർട്ട്. ദൗത്യത്തിൽ പങ്കെടുക്കുന്ന അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് സൗദി അറേബ്യയുടെ ആകാശപാത ഉപയോഗിക്കുന്നതിനും താവളങ്ങളിൽ നിന്ന് പറക്കുന്നതിനും റിയാദ് വിലക്കേർപ്പെടുത്തിയതോടെയാണ് ട്രംപ് തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോയതെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പ്രകോപിതരായി ഗൾഫ് സഖ്യകക്ഷികൾകഴിഞ്ഞ ഞായറാഴ്ച സോഷ്യൽ മീഡിയയിലൂടെ ട്രംപ് നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനം [&Read More

Kerala

‘ജയിക്കില്ലെന്ന് അറിഞ്ഞിട്ടും പേരാവൂരിൽ നിർബന്ധിച്ച് മത്സരിപ്പിച്ചു’; അതൃപ്തി അറിയിച്ച് ശൈലജ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ. വിജയിക്കാൻ സാധ്യതയില്ലെന്ന് ഉറപ്പായിരുന്നിട്ടും തന്നെ നിർബന്ധിച്ച് പേരാവൂരിൽ മത്സരിപ്പിച്ചതിലാണ് ശൈലജ അതൃപ്തി അറിയിച്ചത്. കഴിഞ്ഞ തവണ മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ശൈലജയെ ഇക്കുറി മണ്ഡലം മാറ്റിയത് നേരത്തെ തന്നെ വിവാദമായിരുന്നു. പേരാവൂരിൽ സണ്ണി ജോസഫിനോട് 14,553 വോട്ടുകൾക്കാണ് ശൈലജ പരാജയപ്പെട്ടത്. സംസ്ഥാനത്ത് പാർട്ടിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിന്റെ [&Read More

World

കന്യാമറിയത്തിന്റെ രൂപത്തിന്റെ വായിൽ സിഗരറ്റ് വെച്ച് അവഹേളിച്ച് ഇസ്രയേൽ സൈനികൻ

ബെയ്റൂത്ത്: തെക്കൻ ലെബനാനിലെ ക്രൈസ്‌തവ ഭൂരിപക്ഷ ഗ്രാമമായ ഡെബെലിൽ കന്യാമറിയത്തിന്റെ രൂപത്തെ ഇസ്രയേൽ സൈനികൻ അവഹേളിക്കുന്ന ചിത്രം പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് വഴിവെക്കുന്നു. കന്യാമറിയത്തിന്റെ രൂപത്തിന്റെ വായിൽ സിഗരറ്റ് വെച്ചുകൊടുക്കുന്ന സൈനികന്റെ ദൃശ്യങ്ങളാണ് ഇന്നലെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാരനായ സൈനികനെതിരെ കർശന നടപടിയെടുക്കുമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ആഴ്ചകൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തെക്കൻ ലെബനാനിൽ ഇസ്രയേൽ സൈന്യം തുടരുന്ന മതപരമായ അവഹേളനങ്ങളുടെ പരമ്പരയിലെ ഏറ്റവും [&Read More

India

ആംബുലൻസ് ലഭിച്ചില്ല; മകൻ്റെ മൃതദേഹം ഉന്തുവണ്ടിയിൽ വീട്ടിലെത്തിച്ച് കുടുംബം

ഹൈദരാബാദ്: തെലങ്കാനയിലെ കരിംനഗറിൽ ആംബുലൻസ് സൗകര്യം ലഭിക്കാത്തതിനെത്തുടർന്ന് യുവാവിൻ്റെ മൃതദേഹം ഉന്തുവണ്ടിയിൽ കയറ്റി വീട്ടിലെത്തിച്ച് കുടുംബം. ശങ്കരപട്ടണം ഗ്രാമത്തിൽ അസുഖം ബാധിച്ച് മരിച്ച യാകുബ് എന്ന യുവാവിൻ്റെ മൃതദേഹമാണ് ദയനീയാവസ്ഥയിൽ വീട്ടിലെത്തിച്ചത്. സ്വകാര്യ ആംബുലൻസിന് നൽകാൻ പണമില്ലാത്തതും സർക്കാർ സംവിധാനങ്ങളുടെ അഭാവവുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായത്. രാജ്യത്തെ ആരോഗ്യRead More

Kerala

‘ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല, തിരിച്ചും അങ്ങനെയാകണം’; മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മുസ്‌ലിം ലീഗ് യുഡിഎഫിന്റെ നട്ടെല്ലാണെന്നും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുന്നണിയിലെ കെട്ടുറപ്പിനെക്കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. യുഡിഎഫ് പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം മുന്നണിയുടെ ഐക്യത്തിനായി ലീഗ് മുന്നിട്ടിറങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു. ലീഗ് നേതാക്കൾക്കെതിരെ രാഷ്ട്രീയ ആക്രമണങ്ങൾ ഉണ്ടായപ്പോൾ കോൺഗ്രസ് പ്രതിരോധം തീർത്തിട്ടുണ്ട്. ഇരുപാർട്ടികളും സഹോദരങ്ങളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ലീഗിന്റെ നിയമസഭാ കക്ഷി നേതാവിനെ കോൺഗ്രസ് നിശ്ചയിക്കാറില്ലെന്നും മുന്നണിയിലെ ആശയവിനിമയങ്ങളെ തെറ്റായി ചിത്രീകരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി [&Read More

Main story

മന്ത്രിമാരുടെ ഓഫിസുകളിലെയും വിവിധ സെക്‌ഷനുകളിലെയും ഫയലുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നു; അതിൽ എന്തൊക്കെ?

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള സാധ്യതകൾക്കിടെ സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫിസുകളിലും വിവിധ വകുപ്പുകളിലും ഫയലുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നതായി റിപ്പോർട്ട്. അനാവശ്യ രേഖകൾ നീക്കം ചെയ്യുന്ന പതിവുണ്ടെങ്കിലും, നിലവിൽ നടക്കുന്ന ഫയൽ നശിപ്പിക്കൽ വൻതോതിലുള്ളതും അസാധാരണവുമാണെന്നാണ് വിലയിരുത്തൽ. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ ആരംഭിച്ച നടപടികൾ, വോട്ടെണ്ണൽ പൂർത്തിയായതോടെ അതീവ വേഗത്തിലായി. മന്ത്രിമാരുടെ ഓഫിസുകളിൽ നിന്ന് ശേഖരിക്കുന്ന ഫയലുകൾ ചീഫ് സെക്രട്ടറിയുടെ മുറിക്ക് സമീപമുള്ള ഷെഡ്ഡിങ് റൂമിലെത്തിച്ചാണ് നശിപ്പിക്കുന്നത്. മെഷീൻ ഉപയോഗിച്ച് കടലാസുകൾ തുണ്ടുകളാക്കി മാറ്റുന്ന നടപടി ഇന്ന് പൂർത്തിയാകും. [&Read More

India

വനിത ഐപിഎസ് ഉദ്യോഗസ്ഥ അർധരാത്രിയിൽ വേഷം മാറി ബസ് സ്റ്റോപ്പിലെത്തി; സമീപിച്ചത് 40

ഹൈദരാബാദ്: നഗരത്തിലെ സ്ത്രീസുരക്ഷയുടെ യഥാർത്ഥ ചിത്രം നേരിട്ടറിയാൻ അർധരാത്രിയിൽ വേഷം മാറി ബസ് സ്റ്റോപ്പിലെത്തിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കുണ്ടായത് ഞെട്ടിക്കുന്ന അനുഭവം. മൽകജ്ഗിരി പോലീസ് കമ്മീഷണർ വി. സുമതിയാണ് പുലർച്ചെ 12:30 മുതൽ 3:30 വരെ ദിൽസുഖ്‌നഗർ ബസ് സ്റ്റോപ്പിൽ യാത്രക്കാരിയുടെ വേഷത്തിൽ പരിശോധന നടത്തിയത്. വെറും മൂന്ന് മണിക്കൂറിനുള്ളിൽ 40 പുരുഷന്മാരാണ് ലൈംഗിക ചുവയോടെ കമ്മീഷണറെ സമീപിച്ചത്. ഇതിൽ വിദ്യാർത്ഥികളും യുവാക്കളും ഉൾപ്പെടുന്നു. സമീപിച്ചവരിൽ ഭൂരിഭാഗം പേരും ലഹരിമരുന്നിനും മദ്യത്തിനും അടിമപ്പെട്ടവരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സാധാരണ [&Read More

Main story

‘സതീശനല്ലാതെ രാഹുലിനേപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാനാകില്ല, ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല’- നടൻ സിദ്ദീഖ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദവിയിലേക്ക് വി.ഡി സതീശനെ പിന്തുണച്ച് നടൻ സിദ്ദീഖ്. സതീശനെയല്ലാതെ മറ്റൊരാളെ, അക്കാര്യത്തിൽ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സങ്കൽപ്പിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് സിദ്ദീഖ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. യുഡിഎഫിന്റെ വിജയത്തിൽ സന്തോഷിക്കുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ആശങ്കയിലാണ് ജനങ്ങളെന്ന് സിദ്ദീഖ് പറഞ്ഞു. പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെയുള്ള വികാരം മാത്രമല്ല, തങ്ങളെ നയിക്കാൻ പ്രാപ്തനായ നേതാവുണ്ടെന്ന വിശ്വാസവും ഈ വിജയത്തിന് പിന്നിലുണ്ട്. നൂറിലധികം സീറ്റുകൾ [&Read More

Main story

‘ടൗൺഷിപ്പ് നന്ദികേടിന്റെ സ്മാരകം’; ദുരന്തബാധിതരോട് അരിശംതീർത്ത് സിപിഎമ്മുകാർ: സൈബറിടങ്ങളിൽ ക്രൂരമായ അധിക്ഷേപവും അവഹേളനവും

കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ, ഉരുൾപൊട്ടൽ ദുരന്തബാധിതരെ ലക്ഷ്യമിട്ട് സൈബർ ഇടങ്ങളിൽ സിപിഎം പ്രവർത്തകർ നടത്തുന്ന അധിക്ഷേപങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ദുരന്തബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിനെ ‘നന്ദികേടിന്റെ സ്മാരകം’ എന്ന് വിശേഷിപ്പിച്ചും അതിജീവിതരെ ക്രൂരമായ വാക്കുകളാൽ അവഹേളിച്ചുമാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെടുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക പേജിൽ ടൗൺഷിപ്പ് വീടുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്ററിന് താഴെയാണ് അധിക്ഷേപങ്ങളുടെ പ്രവാഹം. ദുരന്തബാധിതരെ ‘നന്ദിയില്ലാത്ത പട്ടികൾ’ എന്നും ‘വിഷമുള്ള മനുഷ്യർ’ എന്നും വിളിച്ചും, ഇവർക്ക് വീട് [&Read More