27/01/2026
World

പടിഞ്ഞാറന്‍ ഉപരോധങ്ങളെ തകര്‍ക്കാന്‍ കൈക്കോര്‍ത്ത് ഇറാനും റഷ്യയും; ആഗോള വ്യാപാരത്തില്‍ വഴിത്തിരിവാകാന്‍ പോകുന്ന

തെഹ്‍റാന്‍/മോസ്കോ: അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ഉപരോധങ്ങളെ മറികടക്കാന്‍ ലക്ഷ്യമിട്ട് വമ്പന്‍ പദ്ധതിക്കായി കൈക്കോര്‍ത്ത് ഇറാനും റഷ്യയും. ‘റഷ്ത്Read More

Tech

ജിയോ ഉപയോക്താക്കള്‍ക്ക് ബംപര്‍; 35,100 രൂപയുടെ ജെമിനി പ്രോ സൗജന്യം

മുംബൈ: ഇന്ത്യയിലെ യുവ ഉപയോക്താക്കള്‍ക്കായി റിലയന്‍സ് ജിയോയും ഗൂഗിളും കൈകോര്‍ത്ത് വന്‍ ഓഫര്‍ പ്രഖ്യാപിച്ചു. 18 മാസം സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന, ഏകദേശം 35,100 രൂപ വിലമതിക്കുന്ന ജെമിനി പ്രോ(Read More

India

അലന്ദ് വോട്ട് തട്ടിപ്പില്‍ പിടിമുറുക്കി എസ്‌ഐടി; മുന്‍കൂര്‍ ജാമ്യം തേടി ബിജെപി നേതാവും

ബെംഗളൂരു: കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടര്‍ പട്ടിക തിരിമറി കേസില്‍ നടപടികളിലേക്കു കടന്ന് സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഇതോടെ മുന്‍ ബിജെപി എംഎല്‍എ സുഭാഷ് ഗുട്ടേദാര്‍, മകന്‍ ഹര്‍ഷ ഗുട്ടേദാര്‍, ഒരു സഹായി എന്നിവര്‍ ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. 2023 ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പുതിയ നീക്കം. രണ്ടാഴ്ച മുമ്പ് നടത്തിയ റെയ്ഡുകളെ തുടര്‍ന്ന് മുന്‍ എംഎല്‍എയ്ക്കും കൂട്ടാളികള്‍ക്കും വോട്ടര്‍ [&Read More

World

‘ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണങ്ങള്‍ ജര്‍മനി കണ്ടില്ലേ?’; ചാന്‍സലറെ ചോദ്യംചെയ്ത് ഉര്‍ദുഗാന്‍

അങ്കാറ: ഇസ്രയേല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ജര്‍മനി മൗനം പാലിക്കുന്നതിനെ ചോദ്യംചെയ്ത് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അങ്കാറയില്‍ ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡ്രിക്ക് മെഴ്സുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഉര്‍ദുഗാന്‍ രൂക്ഷവിമര്‍ശനം നടത്തിയത്.ഇസ്രയേലിനെ പിന്തുണയ്ക്കുമെന്നും ഹമാസ് കുട്ടികളെ ബന്ദികളാക്കിയിരിക്കുകയാണെന്നും വാദിച്ച മെഴ്‌സിനോട് തുര്‍ക്കി പ്രസിഡന്റ് തുറന്നടിക്കുകയായിരുന്നു.ഹമാസിന്റെ കൈവശം ബോംബുകളോ ആണവായുധങ്ങളോ ഇല്ലെന്നും എന്നാല്‍ ഈ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇസ്രയേല്‍ ഗസ്സയില്‍ ആക്രമണം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇസ്രയേല്‍ കഴിഞ്ഞ ദിവസം പോലും ഗസ്സയെ ആക്രമിച്ചു. ജര്‍മനിയില്‍ [&Read More

Main story

‘മന്ത്രി ജിആര്‍ അനില്‍ പുച്ഛത്തോടെ പെരുമാറി; പ്രകാശ് ബാബു ബേബിയെ നിസ്സഹായന്‍ എന്നു

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുട്ടുമടക്കിയതിനു പിന്നാലെ സിപിഐയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി വി. ശിവന്‍കുട്ടി. മന്ത്രി ജി.ആര്‍ അനിലിനും പ്രകാശ് ബാബുവിനും സിപിഐ വിദ്യാര്‍ഥിRead More

Main story

‘ചായ വിറ്റുനടന്നവന്‍ ഈ സ്ഥാനത്ത് എത്തിയത് അവര്‍ക്ക് സഹിക്കുന്നില്ല; ദലിതുകളെയും പിന്നാക്കക്കാരെയും അധിക്ഷേപിക്കല്‍

പാട്ന: വോട്ടിന് വേണ്ടി ഭരതനാട്യം കളിക്കാനും മോദി തയാറാണെന്ന രാഹുല്‍ ഗാന്ധിയുടെ ആക്ഷേപത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി. ബിഹാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനുമെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് നരേന്ദ്ര മോദി അഴിച്ചുവിട്ടത്. പേരും മഹിമയും ഉള്ളവര്‍ക്ക് അധ്വാനിക്കുന്ന വര്‍ഗം നന്നാകുന്നത് ഇഷ്ടമല്ലെന്നും, ചായ വിറ്റു നടന്ന താന്‍ ഈ സ്ഥാനത്ത് എത്തിയത് അവര്‍ക്ക് സഹിക്കുന്നില്ലെന്നും മോദി വിമര്‍ശിച്ചു. ദലിതരെയും പിന്നാക്കക്കാരെയും അധിക്ഷേപിക്കല്‍ അവരുടെ ജന്മാവകാശമാണെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. ‘ഇവര്‍ ദലിതരെയും പിന്നാക്ക വിഭാഗക്കാരെയും അധിക്ഷേപിക്കുന്നത് [&Read More

World

യൂണിലിവറിന്റെ വിലക്ക് മറികടന്ന് ബെന്‍ ആന്‍ഡ് ജെറീസ് സ്ഥാപകര്‍; തണ്ണീര്‍മത്തന്‍ രുചിയുള്ള ‘പീസ്

ന്യൂയോര്‍ക്ക്: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണീര്‍മത്തന്‍ ഫ്‌ളേവറില്‍ ഐസ്‌ക്രീം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ബെന്‍ ആന്‍ഡ് ജെറീസ് സ്ഥാപകര്‍. ഐസ്‌ക്രീം ബ്രാന്‍ഡിന്റെ മാതൃകമ്പനിയായ യൂണിലിവര്‍ വിലക്ക് ലംഘിച്ചാണ് സ്വന്തമായി ഐസ്‌ക്രീം നിര്‍മിക്കുന്നത്. സഹസ്ഥാപകന്‍ ബെന്‍ കോഹന്‍ ആണ് പ്രഖ്യാപനം നടത്തിയത്. ഇസ്രയേല്‍ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ തങ്ങളുടെ ഐസ്‌ക്രീം വില്‍ക്കുന്നത് നേരത്തെ ബെന്‍ ആന്‍ഡ് ജെറീസ് നിര്‍ത്തലാക്കിയിരുന്നു. പിന്നീട്, യൂണിലിവര്‍ കമ്പനിയിലെ ഭൂരിഭാഗം ഓഹരിയും സ്വന്തമാക്കിയ ശേഷമാണ് ഈ വിലക്ക് നീക്കിയത്. ഇതിനുശേഷവും മാതൃകമ്പനിയുമായി രൂക്ഷമായ രാഷ്ട്രീയ അഭിപ്രായവ്യത്യാസം [&Read More

India

ഒരു ബിജെപി എംപി ബാക്കിയുണ്ടായാല്‍ മതി, ഒറ്റ പോപ്പുലര്‍ ഫ്രണ്ടുകാരനെയും വെറുതെവിടില്ല-അമിത് ഷാ

പാട്ന: കോണ്‍ഗ്രസിന്റെ ഭരണകാലത്താണ് രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് രൂപംകൊണ്ടതെന്നും, അന്ന് ആരും അവരെ നിരോധിച്ചില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റ രാത്രി കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചത്. ഒരു ബിജെപി എംപി മാത്രമാണ് അവശേഷിക്കുന്നതെങ്കിലും ഒരൊറ്റ പോപ്പുലര്‍ ഫ്രണ്ടുകാരനെയും വെറുതെവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ ദര്‍ഭംഗയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ”പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള ചങ്കുറപ്പ് കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. എന്നാല്‍, മോദി സര്‍ക്കാര്‍ നിരോധിക്കുക മാത്രമല്ല, നൂറിലധികം സ്ഥലങ്ങളില്‍ റെയ്ഡ് [&Read More

World

‘ഇറാന്റെ മിസൈല്‍ വര്‍ഷത്തില്‍ ഇസ്രയേല്‍ പകച്ചുപോയി; അമേരിക്കയെ വലിച്ചിഴച്ചത് ഒറ്റയ്ക്ക് ആക്രമിച്ചാല്‍ ബാക്കിയുണ്ടാകില്ലെന്ന്

വാഷിങ്ടണ്‍: ഇസ്രയേല്‍ വീണ്ടും ഇറാനെ ആക്രമിച്ചാല്‍ രാജ്യം തകര്‍ന്നുപോകുമെന്ന് റിട്ടയേര്‍ഡ് യുഎസ് ആര്‍മി കേണല്‍ ലോറന്‍സ് വില്‍ക്കേഴ്‌സണ്‍ മുന്നറിയിപ്പ് നല്‍കി. 12 ദിന യുദ്ധത്തിനിടയില്‍ ഇറാന്‍ നടത്തിയ മിസൈല്‍ വര്‍ഷത്തിന്റെ ശക്തി ഇസ്രയേലിനെ ശരിക്കും ഞെട്ടിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ലോറന്‍സ് വില്‍ക്കേഴ്‌സണ്‍. ഇറാന്റെ മിസൈല്‍ ശേഷിയെക്കുറിച്ച് ഇസ്രയേലിന് വ്യക്തമായ ധാരണയുണ്ടെന്ന് കേണല്‍ വില്‍ക്കേഴ്‌സണ്‍ പറഞ്ഞു. തനിച്ച് ഇറാനെതിരെ യുദ്ധം ചെയ്താല്‍ ഇസ്രയേല്‍ തകരുമെന്ന് [&Read More

India

ബിജെപി നേതാക്കള്‍ ജനന സര്‍ട്ടിഫിക്കറ്റ് ചോദിച്ചുവന്നാല്‍ മരത്തില്‍ കെട്ടിയിട്ട് സ്വന്തം സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍

കൊല്‍ക്കത്ത: വോട്ടര്‍പട്ടികയുടെ തീവ്രപരിശോധനയിലും(എസ്‌ഐആര്‍) ദേശീയ പൗരത്വ രജിസ്റ്ററിലും(എന്‍ആര്‍സി) നിലപാട് കടുപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. എന്‍ആര്‍സിയുടെയും എസ്‌ഐആറിന്റെയും പേരില്‍ രേഖകള്‍ ചോദിച്ച് വരുന്ന ബിജെപി നേതാക്കളെ കൈകാര്യം ചെയ്യാന്‍ തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആഹ്വാനം ചെയ്തു. പാനിഹാട്ടിയില്‍ എസ്‌ഐആര്‍, എന്‍ആര്‍സി ഭയം കാരണം മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘അടുത്ത തവണ പ്രാദേശിക ബിജെപി നേതാക്കള്‍ നിങ്ങളുടെ അടുത്ത് വന്നാല്‍, അവരെ തടഞ്ഞ് അവരുടെ മാതാപിതാക്കളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുക. അവരെ ഒരു [&Read More