19/06/2026
[fontresizer_tawhidurrahmandear_widget]
Iran

ഹോർമുസ് കടലിടുക്കിൽ ഇറാൻ ഒരു ഡസനോളം മൈനുകൾ സ്ഥാപിച്ചു; എണ്ണക്കടത്ത് തടസ്സപ്പെടുത്താൻ നീക്കമെന്ന്

വാഷിങ്ടൺ: അന്താരാഷ്ട്ര തലത്തിൽ എണ്ണ, പ്രകൃതിവാതക വിതരണത്തിന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ വിന്യസിച്ചതായി റിപ്പോർട്ട്. ഒരു ഡസനോളം മൈനുകൾ കടലിടുക്കിലെ വിവിധ ഭാഗങ്ങളിലായി ഇറാൻ സ്ഥാപിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ജലപാത വഴിയുള്ള ഗതാഗതം പുനരാരംഭിക്കുന്നത് തടസ്സപ്പെടുത്താനാണ് ഇറാന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ യുദ്ധം ആരംഭിച്ച് 12 ദിവസം പിന്നിടുമ്പോഴാണ് പുതിയ നീക്കം പുറത്തുവരുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ, എൽഎൻജി കയറ്റുമതി നിലച്ചതോടെ [&Read More

Main story

ശസ്ത്രക്രിയ വേണമെങ്കിൽ ‘മരിച്ചാലും പരാതിയില്ലെന്ന് എഴുതിത്തരണം’; കോന്നി മെഡിക്കൽ കോളേജിൽ വിവാദ നോട്ടീസ്

കോന്നി: ശസ്ത്രക്രിയ വേണമെങ്കിൽ ‘ആശുപത്രിയിലെ സൗകര്യക്കുറവുകൾ അറിഞ്ഞുകൊണ്ട് മരിച്ചാലും പരാതിയില്ലെന്ന്’ രോഗി സമ്മതപത്രം നൽകണമെന്ന വിചിത്രമായ നോട്ടീസ് കോന്നി മെഡിക്കൽ കോളേജിൽ വിവാദമാകുന്നു. ജനറൽ സർജറി വിഭാഗം ഒപിക്ക് സമീപമാണ് ആശുപത്രിയിലെ പോരായ്മകൾ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിന് പിന്നിൽ വകുപ്പ് മേധാവിയാണെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെ അപര്യാപ്തതകൾ പൂർണ്ണമായും ബോധ്യപ്പെട്ടുവെന്നും, ശസ്ത്രക്രിയയ്ക്കിടെ മരണം സംഭവിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും രോഗി ഒപ്പിട്ടു നൽകണമെന്നായിരുന്നു നോട്ടീസിലെ ഉള്ളടക്കം. ശസ്ത്രക്രിയയുടെ പൂർണ്ണ ഉത്തരവാദിത്തം ഡോക്ടർക്കാണെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ മുൻപത്തെ [&Read More

Kerala

കേര ഫെഡ്, മിൽമ കമ്പനികളുടെ വിദേശ കരാർ ഗണേഷ് കുമാറിൻ്റെ ഭാര്യയ്ക്ക്; നടപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ കേര ഫെഡിന്റെയും മിൽമയുടെയും ഉൽപന്നങ്ങൾ വിദേശത്ത് വിപണനം ചെയ്യാനുള്ള കരാർ മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഭാര്യക്ക് നൽകിയതിൽ വൻ ക്രമക്കേട് നടന്നതായി ആരോപണം. മന്ത്രിയുടെ ഭാര്യ ബിന്ദു മേനോൻ സിഇഒ ആയ ‘മിഡ്‌നൈറ്റ് സൺ ഗ്ലോബൽ’ എന്ന കമ്പനിക്കാണ് യാതൊരുവിധ ടെൻഡറോ വിജ്ഞാപനമോ ഇല്ലാതെ വഴിവിട്ട രീതിയിൽ കരാർ നൽകിയത്. കേര ഫെഡ് വെളിച്ചെണ്ണ ദുബൈലും മിൽമ ഉൽപന്നങ്ങൾ ന്യൂസീലൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും വിതരണം ചെയ്യാനാണ് അനുമതി [&Read More

Main story

വിവാഹ ചടങ്ങിനിടെ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; അക്രമി പിടിയിൽ

ജമ്മു: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വിവാഹച്ചടങ്ങിനിടെ വധശ്രമം. ജമ്മുവിലെ ആഡംബര ഹോട്ടലായ റോയൽ പാർക്കിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ഫാറൂഖ് അബ്ദുള്ളയോടൊപ്പം ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. വേദിയിൽ ഫാറൂഖ് അബ്ദുള്ളയുടെ തൊട്ടുപിന്നിലെത്തിയ അക്രമി തോക്ക് ചൂണ്ടി വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തിന്റെ ‘Read More

World

‘ഇറാൻ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ മാരക നാശനഷ്ടങ്ങൾ; കടുത്ത സെൻസർഷിപ്പിലൂടെ വാർത്ത തടയുന്നു’

ലണ്ടൻ/തെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ യഥാർത്ഥ ചിത്രം പുറംലോകം അറിയാതിരിക്കാൻ ഇസ്രയേൽ സൈന്യം മാധ്യമങ്ങൾക്ക് മേൽ കർശനമായ വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്ന് പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ ജൊനാഥൻ കുക്ക്. 20 വർഷത്തോളം ഇസ്രയേലിൽ താമസിച്ച് റിപ്പോർട്ടിങ് നടത്തിയിട്ടുള്ള കുക്ക്, നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും ഈ സെൻസർഷിപ്പിന് വഴങ്ങിയിരിക്കുകയാണെന്നും ആരോപിച്ചു. ഇറാന്റെ മിസൈൽ പ്രഹരത്തിൽ ഇസ്രയേൽ ഭരണകൂടം അവകാശപ്പെടുന്നതിനേക്കാൾ വലിയ തകർച്ച രാജ്യത്തുണ്ടായിട്ടുണ്ടെന്ന് കുക്ക് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സൈനിക സെൻസർമാർ വാർത്തകൾക്ക് വിലക്കേർപ്പെടുത്തിയതിനാൽ [&Read More

Iran

ചെങ്കടലിൽ കപ്പൽ മുക്കിയ ഹൂത്തികൾ എവിടെ? ഇറാനൊപ്പം ചേരാത്തത് എന്തുകൊണ്ട്?

സൻആ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ അതിശക്തമായ സൈനിക നീക്കം നടത്തുമ്പോൾ, ഇറാന്റെ സഖ്യകക്ഷികളായ യമനിലെ ഹൂത്തികൾ ഇതുവരെ നേരിട്ടുള്ള യുദ്ധത്തിൽനിന്ന് വിട്ടുനിൽക്കുന്നത് അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ കൗതുകത്തിനിടയാക്കിയിട്ടുണ്ട്. ഹൂത്തികളുടേത് തന്ത്രപരമായ മൗനമാണെന്നും തിരശ്ശീലയ്ക്കു പിന്നിൽ വലിയ മുന്നൊരുക്കങ്ങളാണു നടക്കുന്നതെന്നുമുള്ള വിലയിരുത്തൽ ഒരു ഭാഗത്തുണ്ട്. എന്നാൽ, കഴിഞ്ഞ വർഷത്തെ കൈപ്പേറിയ അനുഭവങ്ങളുടെയും നിലവിലെ സാമ്പത്തിക കണക്കുകൂട്ടലുകളുടെയും ഫലമാണ് ഇത്തരമൊരു നിലപാടെന്നും നിരീക്ഷിക്കുന്നവരുണ്ട്. എന്നാൽ, എന്തായിരിക്കും ശരിക്കും ഹൂത്തികളുടെ ഈ നിശബ്ദതയ്ക്കു പിന്നിലെന്നു നമുക്കൊന്ന് പരിശോധിച്ചുനോക്കാം.. ആദ്യമായി [&Read More

World

ഇറാന്റെ സ്വയം പ്രഖ്യാപിത ‘രാജകുമാരൻ’ റെസ പഹ്ലവിയെ പ്രാങ്ക് ചെയ്ത് റഷ്യൻ കൊമഡി

വാഷിങ്ടൺ/മോസ്കോ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന അതീവ ഗൗരവമേറിയ സാഹചര്യത്തിൽ, നാടുകടത്തപ്പെട്ട ഇറാൻ മുൻ രാജകുമാരൻ റെസ പഹ്ലവിക്ക് പറ്റിയ അബദ്ധമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസത്തിന് വഴിവച്ചിരിക്കുന്നത്. പ്രശസ്ത റഷ്യൻ പ്രാങ്ക്സ്റ്റർമാരായ ‘വോവൻ ആൻഡ് ലെക്‌സസ്’ നടത്തിയ പ്രാങ്ക് കോളിലാണ് റെസ പഹ്ലവി വീണത്. ഒരാൾ അഡോൾഫ് ഹിറ്റ്ലറുടെ വേഷം ധരിച്ചും മറ്റൊരാൾ ജർമൻ വിദേശകാര്യ മന്ത്രിയാണെന്നും പരിചയപ്പെടുത്തിയായിരുന്നു റെസയുമായി വീഡിയോ കോളിൽ സംസാരിച്ചത്. എന്നാൽ, ഇവർ പ്രാങ്ക് ചെയ്യുന്നതാണെന്ന് ഒരു ഘട്ടത്തിലും മനസിലാകാതെ, പറയുന്നതെല്ലാം വിശ്വസിക്കുകയായിരുന്നു [&Read More

Iran

‘എപ്സ്റ്റീൻ ദ്വീപിലെ ഇരകളുടെ സ്മരണയ്ക്ക്’; മിസൈലിൽ സന്ദേശമെഴുതി അമേരിക്കയ്ക്ക് ഇറാന്റെ ‘മനഃശാസ്ത്ര പ്രഹരം’?

തെഹ്റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തിന് മറുപടിയായി ഇറാൻ തൊടുത്തുവിട്ട മിസൈലിലെ സന്ദേശം വലിയ ചർച്ചയാകുകയാണ്. ലോകത്തെ പിടിച്ചുലച്ച ജെഫ്രി എപ്സ്റ്റീൻ ലൈംഗിക വിവാദത്തെ പരാമർശിച്ചുകൊണ്ട്, ‘എപ്സ്റ്റീൻ ദ്വീപിലെ ഇരകളുടെ സ്മരണയ്ക്ക്’ എന്ന വാചകമാണ് മിസൈലിൽ പേർഷ്യൻ ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എപ്സ്റ്റീൻ രേഖകളിൽ ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള യുഎസ് നേതാക്കൾക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളും എപ്സ്റ്റീനും മൊസാദും തമ്മിലുള്ള ബന്ധവുമെല്ലാം പരോക്ഷമായി സൂചിപ്പിച്ചാണ് ഇത്തരമൊരു നടപടി. ഔദ്യോഗിക ഇറാൻ വാർത്താ ചാനലായ ‘പ്രസ് ടിവി’ [&Read More

Main story

ഇസ്രയേലിൽ 6,586 കെട്ടിടങ്ങൾ തകർന്നു, 1,485 വാഹനങ്ങൾക്ക് നാശം; 11 ദിവസത്തെ കണക്ക്

തെൽ അവീവ്: ഇറാൻ യുദ്ധം 11 ദിവസം പിന്നിടുമ്പോൾ ഇസ്രയേലിൽ ഞെട്ടിക്കുന്ന നാശനഷ്ടങ്ങൾ സംഭവിച്ചെന്ന ഔദ്യോഗിക റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇതുവരെയും പുറത്തുവരാത്ത കണക്കുകളാണിപ്പോൾ ഇസ്രയേൽ ടാക്‌സ് അതോറിറ്റി പുറത്തുവിട്ടിരിക്കുന്നത്. മിസൈൽ ആക്രമണങ്ങളിൽ തകർന്ന വസ്തുവകകൾക്കായി ഇതുവരെ 9,115 നഷ്ടപരിഹാര ക്ലെയിമുകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും കെട്ടിടങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളാണ്. ജെറുസലേം പോസ്റ്റ് ആണ് ടാക്‌സ് അതോറിറ്റിയുടെ റിപ്പോർട്ട് പുറത്തുവിട്ടത്. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകൾ കെട്ടിടങ്ങൾ: 6,586 ക്ലെയിമുകൾ.വാഹനങ്ങൾ: 1,485 ക്ലെയിമുകൾ.വീട്ടുപകരണങ്ങളും യന്ത്രസാമഗ്രികളും: 1,044 ക്ലെയിമുകൾ. [&Read More

World

മുജ്തബ ഖാംനഇക്ക് പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ; അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പ്

പ്യോങ്‌യാങ്/തെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് മുജ്തബ ഖാംനഇക്ക് പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്ന് കൊറിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേതാവിനെ തെരഞ്ഞെടുക്കാനുള്ള ഇറാന്റെ പരമാധികാരത്തെ മാനിക്കുന്നുവെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് മുജ്തബ ഖാംനഇയെ തെരഞ്ഞെടുത്ത ഇറാന്റെ അസംബ്ലി ഓഫ് എക്‌സ്‌പെർട്സിന്റെ തീരുമാനത്തോടുള്ള പിന്തുണ അറിയിച്ചത്. പൗരന്മാരുടെ അവകാശങ്ങളെയും അവരുടെ തെരഞ്ഞെടുപ്പിനെയും രാജ്യം ബഹുമാനിക്കുന്നുവെന്ന് ഔദ്യോഗിക [&Read More