വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ മരണശേഷം വർഷങ്ങൾ പിന്നിട്ടിട്ടും, അദ്ദേഹത്തിന്റെ ശതകോടികൾ വിലമതിക്കുന്ന സ്വത്തുക്കളും അതീവരഹസ്യരേഖകളും ഇപ്പോഴും രണ്ട് വിശ്വസ്തരുടെ നിയന്ത്രണത്തിലാണ്. എപ്‌സ്റ്റീന്റെ ദീർഘകാല അഭിഭാഷകൻ ഡാരൻ ഇൻഡിക്കും അക്കൗണ്ടന്റ് റിച്ചാർഡ് കാനുമാണ് ഈ നിഗൂഢ സാമ്രാജ്യത്തിന്റെ സൂക്ഷിപ്പുകാർ. 2019Read More
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം മൈനുകൾ നിക്ഷേപിക്കാൻ തയ്യാറെടുക്കുകയായിരുന്ന 16 ഇറാനിയൻ ബോട്ടുകൾ തകർത്തതായി അമേരിക്ക. ലോകത്തെ എണ്ണ കയറ്റുമതിയുടെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ജലപാതയിൽ ഇറാൻ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുന്നത് തടയാനാണ് ആക്രമണമെന്ന് യുഎസ് സൈന്യം അറിയിച്ചു. ഇതോടെ മേഖലയിൽ സംഘർഷം അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ആക്രമണങ്ങൾ ഇന്നലെ നടന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. ഇറാന്റെ മിസൈൽ ശേഖരം, ലോഞ്ചറുകൾ, [&Read More
അഞ്ചൽ: ഒൻപത് വർഷം മുൻപ് മേൽശാന്തിയായി ജോലി ചെയ്തിരുന്ന ക്ഷേത്രത്തിൽ വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിലായി. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സജിത്ത് നമ്പൂതിരിയാണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്. അഞ്ചൽ വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലായിരുന്നു ഇയാൾ കവർച്ച നടത്തിയത്. 2015Read More
പാചകവാതക ക്ഷാമം: കോഴിക്കോട്ടെ ഹോട്ടലുകളിൽ വിഭവങ്ങൾ വെട്ടിക്കുറച്ചു; വിതരണം മുടങ്ങിയാൽ അടച്ചുപൂട്ടലിലേക്ക്
കോഴിക്കോട്: അന്താരാഷ്ട്ര തലത്തിലെ സംഘർഷങ്ങളെത്തുടർന്നുണ്ടായ പാചകവാതക വിതരണ പ്രതിസന്ധി കോഴിക്കോട്ടെ ഹോട്ടൽ മേഖലയെ കനത്ത ആഘാതത്തിലാഴ്ത്തുന്നു. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളും തങ്ങളുടെ മെനുവിൽ നിന്ന് ഗ്യാസ് കൂടുതൽ ആവശ്യമായ വിഭവങ്ങൾ ഒഴിവാക്കിത്തുടങ്ങി. പ്രതിസന്ധി ഇതേപോലെ തുടർന്നാൽ വരുംദിവസങ്ങളിൽ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് ഉടമകൾ. ഇറാൻRead More
കോഴിക്കോട്: നഗരത്തിന്റെ മനോഹാരിത ആസ്വദിക്കാൻ ഇനി കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസും. സരോവരം ബയോ പാർക്ക്, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഓപ്പൺ ടോപ്പ് ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ് ഈ വാരാന്ത്യം മുതൽ പൊതുജനങ്ങൾക്കായി നിരത്തിലിറങ്ങും. മലബാറിലെ ആദ്യത്തെ ഡബിൾ ഡക്കർ ബസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. പദ്ധതിയുടെ ഫ്ലാഗ് ഓഫ് ടൂറിസംRead More
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും മുൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി.എം ആർഷോ വധഭീഷണി മുഴക്കിയെന്ന പരാതിയുമായി മുൻ എസ്എഫ്ഐ നേതാവ് രംഗത്ത്. എസ്എഫ്ഐ മുൻ മണ്ണാർക്കാട് ഏരിയ സെക്രട്ടറി ഷാനിഫിനെ ഫോണിൽ വിളിച്ച് ആർഷോ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. വാട്സാപ്പ് കോളിലൂടെയായിരുന്നു ഭീഷണിപ്പെടുത്തിയത്. “എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും” എന്ന് ആർഷോ പറഞ്ഞതായി ഷാനിഫ് ആരോപിക്കുന്നു. മുൻ എംഎൽഎ പി.കെ ശശിയെ അനുകൂലിക്കുന്ന നിലപാടാണ് ഷാനിഫ് സ്വീകരിച്ചിരുന്നത്. ശശിയെ ഒറ്റപ്പാലത്തും ഷൊർണൂരും മത്സരിക്കാൻ അനുവദിക്കില്ലെന്ന് [&Read More
കോഴിക്കോട്: ശമ്പള വർധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യു.എൻ.എ) നേതൃത്വത്തിൽ നഴ്‌സുമാർ നടത്തുന്ന അനിശ്ചിതകാല സമരം രണ്ടാം ദിവസവും തുടരുന്നു. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയർത്തണമെന്ന പ്രധാന ആവശ്യമുന്നയിച്ച് നടത്തുന്ന സമരം നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. സമരം ശക്തമായതോടെ ആസ്റ്റർ മിംസ്, ബേബി മെമ്മോറിയൽ, മേയ്ത്ര തുടങ്ങി പ്രധാന ആശുപത്രികളിലെല്ലാം ഐ.സി.യു, കാഷ്വാലിറ്റി തുടങ്ങിയ അടിയന്തര വിഭാഗങ്ങൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഭൂരിഭാഗം വാർഡുകളിൽ നിന്നും രോഗികളെ ഡിസ്‌ചാർജ് [&Read More
തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി. ആര്യനാട് സ്വദേശി ആനന്ദ് (സച്ചു – 21) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് യുവാവിന്റെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തതിലുള്ള മനോവിഷമത്തിലാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. ടയർ കടയിൽ ജീവനക്കാരനായിരുന്ന ആനന്ദ് സാമ്പത്തിക ആവശ്യങ്ങൾക്കായി ഓൺലൈൻ ആപ്പ് വഴി വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ആപ്പിൽ നിന്നും നിരന്തരമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയതായി ബന്ധുക്കൾ പറയുന്നു. [&Read More
പ്രധാനമന്ത്രിയുടെ ദേശീയപാതാ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി റിയാസിന് ക്ഷണമില്ല; ബഹിഷ്കരിച്ച് സർക്കാർ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഒഴിവാക്കി. സംസ്ഥാനത്തെ റോഡ് വികസനവുമായി നേരിട്ട് ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ ചടങ്ങിൽ നിന്ന് മാറ്റിനിർത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇന്ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിലെ ഔദ്യോഗിക അതിഥി പട്ടികയിൽ മന്ത്രി റിയാസിന്റെ പേരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, [&Read More
‘ഇറാൻ ഇസ്രയേലിലേക്ക് അയച്ച 50% മിസൈലുകളിലും ക്ലസ്റ്റർ ബോംബുകൾ; എയർ ഡിഫൻസിന് വെല്ലുവിളി’-യുദ്ധക്കുറ്റം
തെല്‍ അവീവ്: ഇറാനുമായുള്ള യുദ്ധം തീവ്രമായി തുടരുന്നതിനിടെ ഇറാനെതിരെ യുദ്ധക്കുറ്റം ആരോപിച്ച് ഇസ്രയേൽ പ്രതിരോധ സേനയും(ഐഡിഎഫ്). ഇറാൻ ഇസ്രയേലിലേക്ക് അയച്ച പകുതിയോളം മിസൈലുകളിലും ‘ക്ലസ്റ്റർ ബോംബുകൾ’ ഘടിപ്പിച്ചിരുന്നുവെന്നാണ് ഐഡിഎഫിന്റെ ആരോപണം. ഇസ്രയേൽ പോലീസിനും രാഷ്ട്രീയ നേതൃത്വത്തിനും പിന്നാലെയാണ് ഇതേ ആരോപണവുമായി സൈന്യവും രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേലിന് നേരെ ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളിൽ പകുതിയോളം മാരകമായ ‘ക്ലസ്റ്റർ ബോംബുകൾ’ അടങ്ങിയവയായിരുന്നുവെന്നാണ് ഐഡിഎഫ് പറയുന്നത്. ജനവാസ മേഖലകളിൽ വലിയ തോതിൽ ആൾനാശം വരുത്താൻ ലക്ഷ്യമിട്ടാണ് ഇറാൻ ഈ [&Read More