19/06/2026
[fontresizer_tawhidurrahmandear_widget]
Iran

‘എത്രയും വേഗം തടിയൂരുന്നതാണ് നല്ലത്’; ഇറാൻ യുദ്ധത്തിൽനിന്ന് ‘എക്‌സിറ്റ് പ്ലാൻ’ കണ്ടെത്താൻ ട്രംപിനോട്

വാഷിങ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം രാഷ്ട്രീയമായും സാമ്പത്തികമായും വലിയ തിരിച്ചടിയാകുമെന്ന് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. എത്രയും പെട്ടെന്ന് യുദ്ധത്തിൽനിന്നു പിന്മാറണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഉപദേഷ്ടാക്കൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. യുദ്ധത്തിൽനിന്ന് പിന്മാറാൻ എത്രയും വേഗം ഒരു ‘എക്‌സിറ്റ് പ്ലാൻ’ തയാറാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥർ ട്രംപിനെ സമീപിച്ചതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. യുദ്ധം ദീർഘകാലം നീണ്ടുപോകുന്നത് അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തെ ബാധിക്കുമെന്നാണ് ട്രംപിന്റെ ഉപദേഷ്ടാക്കളായ [&Read More

Iran

എയർ ഡിഫൻസ് മിസൈലുകൾ തീരുന്നു; ദ. കൊറിയയിൽനിന്ന് പേട്രിയറ്റ് മിസൈലുകൾ കൊണ്ടുപോകാൻ അമേരിക്കൻ

സോൾ: ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, ദക്ഷിണ കൊറിയയിൽ വിന്യസിച്ചിരിക്കുന്ന തങ്ങളുടെ പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പശ്ചിമേഷ്യയിലേക്ക് മാറ്റാൻ അമേരിക്കൻ നീക്കം. യുദ്ധം ദീർഘകാലം നീണ്ടുനിൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പെന്റഗണിന്റെ അടിയന്തര നടപടി. എന്നാൽ, നീക്കത്തിനെതിരെ എതിർപ്പുമായി രംഗത്തെത്തിയിരിക്കുകായണ് ദക്ഷിണ കൊറിയ. യുഎസ് തീരുമാനത്തിൽ തങ്ങൾക്ക് കടുത്ത വിയോജിപ്പുണ്ടെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യൂങ് പരസ്യമായി വ്യക്തമാക്കിയതായി ‘സിഎൻബിസി’ റിപ്പോർട്ട് ചെയ്തു. ദക്ഷിണ കൊറിയയുടെ സുരക്ഷ ഉറപ്പാക്കാൻ വിന്യസിച്ചിട്ടുള്ള ആയുധങ്ങൾ [&Read More

Main story

നെന്മാറ ഇരട്ടക്കൊലക്കേസ്: വിചാരണയ്ക്കിടെ ചെന്താമരയുടെ ബന്ധുക്കളും അയൽവാസിയും മൊഴിമാറ്റി

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ വിചാരണ നടപടികൾ പുരോഗമിക്കവെ നിർണ്ണായക സാക്ഷികൾ കോടതിയിൽ മൊഴി മാറ്റി. മുഖ്യപ്രതി ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണൻ, ഭാര്യ രമ, അയൽവാസി പൊന്നുകുട്ടി എന്നിവരാണ് നേരത്തെ പോലീസിന് നൽകിയ മൊഴികളിൽ നിന്നും കോടതിയിൽ പിന്മാറിയത്. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് നിലവിൽ വിചാരണ നടക്കുന്നത്. കൊലപാതകം നടക്കുന്നതിന് തലേദിവസം ചെന്താമര തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന് രാധാകൃഷ്ണൻ നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ കോടതിയിൽ ഇയാൾ ഇത് പൂർണ്ണമായും നിഷേധിച്ചു. [&Read More

India

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാൻ നീക്കം; ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയവുമായി ‘ഇൻഡ്യ’

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ ഒരുങ്ങി പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’ ബ്ലോക്ക്. വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നു എന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് മുന്നോട്ടുവെച്ച നിർദ്ദേശത്തിന് മറ്റ് പ്രതിപക്ഷ പാർട്ടികൾ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന നിർണ്ണായക യോഗത്തിലാണ് തീരുമാനമുണ്ടായത്. പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കിയപ്പോൾ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനർജി [&Read More

Cricket

കിരീടത്തിനൊപ്പം കോടികളും; ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ലക്‌നൗ: 2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിന് ബിസിസിഐ 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സ്വന്തം റെക്കോർഡ് തിരുത്തിക്കൊണ്ടാണ് ബിസിസിഐ വമ്പൻ തുക പ്രഖ്യാപിച്ചത്. 2024Read More

World

യുദ്ധമില്ലാതെ അമേരിക്കയെ വീഴ്ത്താൻ ചൈനീസ് ‘ബ്ലൂപ്രിന്റ്’; ആഗോള ആയുധവിപണിയിൽ പിടിമുറുക്കാൻ ചൈന

ബെയ്ജിങ്‌: ആധുനിക യുദ്ധതന്ത്രങ്ങളിൽ അമേരിക്കയെ നിഷ്പ്രഭമാക്കാൻ ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതിയുമായി ചൈന രംഗത്ത്. അടുത്തിടെ പുറത്തിറക്കിയ ചൈനയുടെ 15Read More

World

ഇറാനെ നേരിടാന്‍ ഫ്രാന്‍സും? ഹോര്‍മുസ് കടലിടുക്കിലേക്ക് സൈനിക സന്നാഹങ്ങള്‍ അയക്കുന്നു

പാരിസ്: മിഡിൽ ഈസ്റ്റിൽ യുദ്ധം കടുക്കുന്നതിനിടെ ഇറാനെതിരായ പ്രതിരോധം ശക്തമാക്കി ഫ്രാൻസ് രംഗത്തെത്തി. മേഖലയിലെ സമുദ്ര ഗതാഗതം സംരക്ഷിക്കുന്നതിനായി തങ്ങളുടെ സൈനിക സാന്നിധ്യം വൻതോതിൽ വർദ്ധിപ്പിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. ഇറാനെതിരായ യുഎസ്Read More

Kerala

‘മന്ത്രിസഭയിലെ പുഴുക്കുത്ത്, ഗണേഷിന്റെ പ്രവൃത്തി ഭാരതീയ സംസ്‌കാരത്തിന് ചേർന്നതല്ല’-വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിയെന്ന നിലയിൽ പാലിക്കേണ്ട അന്തസ്സും മാന്യതയും ഗണേഷ് കുമാറിനില്ലെന്നും, അദ്ദേഹം മന്ത്രിസഭയിലെ ഒരു ‘പുഴുക്കുത്താണെന്നും’ വെള്ളാപ്പള്ളി ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗണേഷ് കുമാറിന്റെ സമീപകാല പ്രവൃത്തികൾ ഭാരതീയ സംസ്കാരത്തിന് നിരക്കാത്തതാണെന്നും ധാർഷ്ട്യവും മാടമ്പിത്തരവുമാണ് മന്ത്രിയുടെ മുഖമുദ്രയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗണേഷിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതികൾ ഔദ്യോഗികമായി ലഭിച്ചില്ല എന്നതുകൊണ്ട് പ്രശ്നം ഇല്ലാതാകുന്നില്ല. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ [&Read More

Cricket

‘ചിരിക്കാൻ ഇതിലും വലിയൊരു കാരണമുണ്ടോ’?, ധോണിയുടെ അഭിനന്ദനത്തിന് ഗംഭീറിന്‍റെ മറുപടി

മുംബൈ: ടി20 ലോകകപ്പ് കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് മുൻ നായകൻ എം.എസ്. ധോണി പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റും അതിന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വർഷങ്ങളായി ആരാധകർക്കിടയിൽ ഇരുവർക്കുമിടയിലുള്ള ബന്ധത്തെക്കുറിച്ച് നിലനിന്നിരുന്ന തർക്കങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിടുന്നതാണ് ഈ സ്നേഹപ്രകടനം. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടം ചൂടിയതിന് പിന്നാലെയാണ് ധോണി തന്റെ [&Read More