18/06/2026
[fontresizer_tawhidurrahmandear_widget]
India

അന്വേഷണവുമായി അദാനി സഹകരിച്ചില്ല; ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് 126% നികുതി ചുമത്തി യുഎസ്

ന്യൂഡൽഹി: സബ്‌സിഡി വിരുദ്ധ അന്വേഷണവുമായി സഹകരിക്കാത്തതിനെത്തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് യുഎസ് വാണിജ്യ വകുപ്പ് 126 ശതമാനം ഇറക്കുമതി തീരുവ (Read More

Main story

‘സ്പീക്കർ എ.എൻ ഷംസീറിന്‍റെ ഫോൺ പരിശോധിക്കണം, ഗൂഢാലോചന അന്വേഷിക്കണം’; ഡിജിപിക്ക് പരാതി നൽകി

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാടകീയ നീക്കങ്ങൾ. സംഭവത്തിൽ സ്പീക്കർ എ.എൻ ഷംസീറിനെതിരെ ഗൂഢാലോചന ആരോപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഷംസീറിന്റെ ഫോൺ രേഖകൾ പരിശോധിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ ആവശ്യം. അതേസമയം, മന്ത്രിയെ ആക്രമിച്ചത് കെ.എസ്.യു പ്രവർത്തകനാണെന്ന സി.പി.എം വാദം കെ.എസ്.യു തള്ളി. സി.പി.എം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗൺമാനാണെന്നും തങ്ങളുടെ പ്രവർത്തകർ മന്ത്രിയുടെ അടുത്തേക്ക് [&Read More

India

ഇൻസ്റ്റഗ്രാമിൽ 100 ദശലക്ഷം ഫോളോവേഴ്‌സുള്ള ആദ്യ ലോക നേതാവായി മോദി

ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ 100 ദശലക്ഷം (10 കോടി) ഫോളോവേഴ്‌സ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവെന്ന ചരിത്ര നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. 2014ൽ ഇൻസ്റ്റഗ്രാമിൽ അംഗമായ മോദിക്ക് നിലവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്‌സ് ഉണ്ട്. ലോകത്തെ മറ്റ് പ്രമുഖ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ ജനപ്രീതി ഏറെ മുന്നിലാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഡൊണാൾഡ് ട്രംപിന് 43.2 ദശലക്ഷം [&Read More

Main story

‘ഇന്ത്യ ഇസ്രയേലിനൊപ്പം’; നെസെറ്റിൽ ചരിത്രം കുറിച്ച് പ്രധാനമന്ത്രി, മോദി ഇസ്രയേലിന്റെ ഉറ്റ സുഹൃത്തെന്ന്‌

ജറുസലേം: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ നടത്തിയ ചരിത്രപ്രധാനമായ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇസ്രയേൽ നേരിട്ട ഹമാസ് ആക്രമണത്തെയും ഇന്ത്യയിലെ 26/11 മുംബൈ ഭീകരാക്രമണത്തെയും പരാമർശിച്ച പ്രധാനമന്ത്രി, ഇസ്രയേലിന്റെ വേദന ഇന്ത്യ മനസ്സിലാക്കുന്നുവെന്ന് പറഞ്ഞു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം രക്തവും ത്യാഗവും കൊണ്ട് എഴുതപ്പെട്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഹൈഫയുടെ [&Read More

India

പഴങ്ങളിൽ എലിവിഷം പുരട്ടി വിൽപ്പന; രണ്ട് കച്ചവടക്കാർ അറസ്റ്റിൽ

മുംബൈ: വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന പഴങ്ങളിൽ മാരകമായ എലിവിഷം പുരട്ടിയ സംഭവത്തിൽ മുംബൈയിൽ രണ്ട് തെരുവ് കച്ചവടക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മലാഡ് വെസ്റ്റ് സ്വദേശികളായ മനോജ് സംഗംലാൽ കേസർവാനി (42), രാഹുൽ സദൻലാൽ കേസർവാനി (25) എന്നിവരാണ് പിടിയിലായത്. മലാഡിലെ രാജൻപാഡ പ്രദേശത്ത് കച്ചവടം നടത്തുന്ന ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. ഇന്നലെ പ്രദേശവാസി നൽകിയ പരാതിയുടെയും വീഡിയോ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഇവരുടെ പക്കൽ നിന്ന് മഞ്ഞ ഫോസ്ഫറസ് [&Read More

India

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റിന് പിന്നാലെ നാടകീയ രംഗങ്ങൾ: ഡൽഹി-ഹിമാചൽ പോലീസ് സേനകൾ

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി ഡൽഹി, ഹിമാചൽ പ്രദേശ് പോലീസ് സേനകൾ തമ്മിൽ ഹൈവേയിൽ നാടകീയമായ ഏറ്റുമുട്ടൽ. ട്രാൻസിറ്റ് റിമാൻഡ് ഉൾപ്പെടെയുള്ള നിയമനടപടികൾ പാലിക്കാതെ പ്രതികളെ കൊണ്ടുപോകാൻ ശ്രമിച്ച ഡൽഹി പോലീസ് സംഘത്തെ ഹിമാചൽ പോലീസ് തടയുകയും അവർക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കുകയും ചെയ്തു. ഷിംലയിലെ റിസോർട്ടിൽ നിന്ന് സിവിൽ വേഷത്തിലെത്തിയ ഡൽഹി പോലീസ് സംഘം മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബലമായി പിടിച്ചുകൊണ്ടുപോയതാണ് തർക്കത്തിന് ആധാരം. [&Read More

India

1917 ൽ മുത്തച്ഛൻ കടം കൊടുത്ത 35,000 രൂപ, ബ്രിട്ടൻ പലിശ ചേർത്ത്

ഭോപ്പാൽ: ഏകദേശം 109 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് സർക്കാർ ഒരു ഇന്ത്യൻ ബിസിനസുകാരനിൽ നിന്ന് വാങ്ങിയ കടം പലിശ സഹിതം തിരിച്ചുകിട്ടണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നു. മധ്യപ്രദേശിലെ സെഹോർ സ്വദേശിയായ വിവേക് റുത്തിയയാണ് തന്റെ മുത്തച്ഛൻ നൽകിയ വായ്പ വീണ്ടെടുക്കാൻ ബ്രിട്ടീഷ് സർക്കാരിന് നിയമപരമായ നോട്ടീസ് അയക്കാൻ ഒരുങ്ങുന്നത്. 1917ൽ ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിൽ, ഭോപ്പാൽ നാട്ടുരാജ്യത്തെ പ്രമുഖ വ്യവസായിയായിരുന്ന സേത്ത് ജുമ്മലാൽ റുത്തിയയിൽ നിന്നാണ് അന്നത്തെ ഭരണകൂടം 35,000 രൂപ വായ്പയെടുത്തത്. ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി [&Read More

Main story

‘പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞുനോക്കി കഴുത്തുളുക്കിയ മന്ത്രിയെ ഐസിയുവിലാക്കി’; വീണാ ജോർജിനെതിരെ പരിഹാസവുമായി ഹർഷിന

കോഴിക്കോട്: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ വീഴ്ചകൾക്കെതിരെയും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിലപാടുകൾക്കെതിരെയും വ്യാപക പ്രതിഷേധം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി പോരാടുന്ന കെ.കെ ഹർഷിന മന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹർഷിന രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. പ്രതിഷേധക്കാരെ കണ്ടപ്പോൾ തിരിഞ്ഞുനോക്കിയ മന്ത്രിക്ക് കഴുത്തുളുക്കിയെന്നും, തുടർന്ന് സ്ട്രെച്ചറിൽ കിടത്തി ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നുമാണ് ഹർഷിന പരിഹസിച്ചത്. “എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് ചികിത്സാ പിഴവുകൾക്ക് പരിഹാരമാകുക?” എന്നും ഹർഷിന പോസ്റ്റിൽ [&Read More

Kerala

‘പ്രതി’ വീട്ടിൽത്തന്നെ! സ്‌കൂട്ടർ കത്തിച്ചത് ഉടമ; പയ്യന്നൂരിൽ പരാതിക്കാരൻ സിസിടിവിയിൽ കുടുങ്ങി

പയ്യന്നൂർ: സ്‌കൂട്ടർ കത്തിച്ചുവെന്ന പരാതിയിൽ ഉടമ തന്നെ കുടുങ്ങി. കോറോം കാനായി വള്ളിക്കെട്ടിൽ വീടിന് സമീപം നിർത്തിയിട്ട സ്‌കൂട്ടർ രാത്രി തീവെച്ച് നശിപ്പിച്ച സംഭവത്തിലാണ് നാടകീയമായ വഴിത്തിരിവുണ്ടായത്. ഇന്നലെ രാവിലെയാണ് വാഹനം പൂർണമായും കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്. ഉടൻ തന്നെ ഇവർ പയ്യന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സമീപകാലത്ത് പയ്യന്നൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഇരുചക്ര വാഹനങ്ങൾ തീവെച്ച് നശിപ്പിക്കുന്നത് പതിവായതോടെ പോലീസ് പരാതി ഗൗരവത്തോടെയാണ് എടുത്തത്. എസ്‌ഐ എൻ.കെ ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ [&Read More

Kerala

കാേടിയേരിയിൽ കോൺഗ്രസ് ഓഫിസിന് തീയിട്ടു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ്

കണ്ണൂർ: തലശ്ശേരി കോടിയേരി കല്ലിൽത്താഴത്തെ കോൺഗ്രസ് പാറാൽ മണ്ഡലം കമ്മിറ്റി ഓഫീസ് ഇന്നലെ അർധരാത്രിയോടെ തീയിട്ട് നശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. റോഡരികിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിനാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. കഴിഞ്ഞദിവസം കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്കേറ്റതിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് അക്രമാസക്തമായത്. ഇതിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ എസ്എഫ്‌ഐ നടത്തിയ പ്രകടനത്തിനിടെ ഡിസിസി ഓഫീസിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് [&Read More