കോഴിക്കോട്: സോഷ്യൽ മീഡിയയിലെ പ്രമുഖ സിനിമാ റിവ്യൂവർ അശ്വന്ത് കോക്ക് മുൻപ് തന്റെ ഒരു റിവ്യൂ വീഡിയോ പിൻവലിക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി. കൊച്ചിയിൽ നിന്നുള്ള ഒരാളുടെ നിരന്തരമായ ഭീഷണിയും മാനസിക സമ്മർദ്ദവും കാരണമാണ് അന്ന് വീഡിയോ നീക്കം ചെയ്തതെന്നും, എന്നാൽ സിനിമാ മേഖലയിലുള്ളവർ പ്രചരിപ്പിക്കുന്നത് പോലെ തന്നെ തോക്കിൻമുനയിൽ നിർത്തി ചെയ്യിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അശ്വന്ത് അന്ന് നടന്ന കാര്യങ്ങൾ തുറന്നുപറഞ്ഞത്. നിരന്തരം ഫോണിലൂടെ വിളിച്ച ഒരാൾ വധഭീഷണി മുഴക്കുകയും [&Read More
രാത്രിയിൽ ആവശ്യത്തിന് ഉറക്കം ലഭിച്ചിട്ടും ഉച്ചകഴിയുമ്പോൾ വിട്ടുമാറാത്ത ക്ഷീണവും ഉറക്കവും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ അത് കേവലം ജോലിത്തിരക്ക് കൊണ്ടുള്ള തളർച്ചയല്ലെന്നും, വിറ്റാമിൻ ഡിയുടെ കുറവാകാം കാരണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിലെ നഗരവാസികളിൽ 70 ശതമാനത്തിലധികം പേരും നേരിടുന്ന ഈ നിശബ്ദ ആരോഗ്യപ്രശ്‌നം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയാണ് പതിവ്. ശരീരത്തിന്റെ ഊർജ്ജനിലയും മാനസിക ഉന്മേഷവും നിലനിർത്തുന്നതിൽ വിറ്റാമിൻ ഡി നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രമുഖ ആരോഗ്യ വിദഗ്ധയായ ഡോ. ശോഭന വൈഷ്ണവി ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ട് [&Read More
ന്യൂഡൽഹി: സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് ഉപഭോക്താക്കളിൽ നിന്ന് പിഴ ഈടാക്കുന്നത് നിർത്തലാക്കാൻ പാർലമെന്ററി സമിതി ശുപാർശ ചെയ്തു. 2024Read More
‘ഗണേഷിന്റെ എല്ലാ കഥയും ഉള്ളുകള്ളികളും എനിക്ക് അറിയാം; പറയേണ്ടിവന്നാൽ പറയും’-തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇപ്പോഴും വേട്ടയാടുകയാണെന്ന രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട എല്ലാ ഉൾക്കഥകളും അറിയാവുന്ന വ്യക്തിയാണ് താനെന്നും, വേണ്ടിവന്നാൽ അവയെല്ലാം തുറന്നുപറയുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് പല കാര്യങ്ങളിലും മൗനം പാലിക്കുന്നത്. എന്നാൽ മരണശേഷവും അദ്ദേഹത്തെ അപമാനിക്കുന്നത് തുടരുന്നത് നീതിയല്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. മരണത്തിന് ശേഷവും ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ [&Read More
ഹൈദരാബാദിലെ ഖാജ നഗറിലെ ഇടുങ്ങിയ തെരുവുകളിൽ, ആ പഴയ ഓട്ടോറിക്ഷയുടെ ശബ്ദം ഇപ്പോഴും അവന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്. ഒരുകാലത്ത് കുടുംബത്തിന്റെ പട്ടിണി മാറ്റിയ ആ മുച്ചക്ര വാഹനം. ഇന്നിപ്പോൾ സ്വന്തം ഗാരേജിൽ കിടക്കുന്നത് ലോകത്തെ ഏറ്റവും ആഡംബര വാഹനങ്ങളാണ്. ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ കുറിച്ചാണു പറയുന്നത്. ഓട്ടോറിക്ഷയിൽനിന്ന് ലക്ഷ്വറി കാറുകളിലേക്കുള്ള ആ മാറ്റം പെട്ടെന്നൊരു ദിവസം സംഭവിച്ച അത്ഭുതമല്ല. വിയർപ്പ് തുന്നിയ കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും സഹനത്തിന്റെയും കഥ പറയാനുണ്ട് ആ വളർച്ചയ്ക്ക്. ‘അബ്ബ’ മുഹമ്മദ് ഗൗസ് [&Read More
കഞ്ചാവ് കേസിൽ കുടുക്കാൻ ലഹരിവസ്തു എത്തിച്ചു, ലക്ഷങ്ങൾ കൈക്കൂലി; കാക്കിക്കുള്ളിലെ അഴിമതി റിപ്പോർട്ട്
ശാസ്താംകോട്ട: സഹപ്രവർത്തകരുടെ അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതിന് പ്രതികാര നടപടി നേരിടേണ്ടി വന്ന സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ സർവീസിൽ നിന്നും സ്വയം വിരമിച്ചു. ശാസ്താംകോട്ട പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്തിരുന്ന കരുനാഗപ്പള്ളി സ്വദേശി എ. ഹർഷാദാണ് (49) ആറര വർഷത്തെ സർവീസ് ബാക്കിനിൽക്കെ പടിയിറങ്ങിയത്. സേനയ്ക്കുള്ളിലെ രാഷ്ട്രീയ ഇടപെടലിലും പോലീസ് അസോസിയേഷന്റെ പീഡനത്തിലും മനംനൊന്താണ് തീരുമാനം. കഴിഞ്ഞ ജൂലൈയിൽ നടന്ന മോഷണക്കേസിൽ ആക്രിക്കട ഉടമയിൽ നിന്ന് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയത് ഹർഷാദ് റിപ്പോർട്ട് [&Read More
ബെംഗളൂരു: ബെംഗളുരുവിനു സമീപം ഹൊസ്‌കോട്ടെ ദബാസ്‌പെട്ട ഹൈവേയിൽ ഇന്നു പുലർച്ചെ 4.30ന് ഉണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ ഏഴു യുവാക്കൾ മരിച്ചു. മരിച്ച ആറു പേർ കാറിൽ സഞ്ചരിച്ചിരുന്നവരും ഒരാൾ കാർ ഇടിച്ചു കയറിയ ബൈക്കിൽ സഞ്ചരിച്ചിരുന്ന ആളുമാണ്.മരിച്ചവരെല്ലാം ബംഗളൂരുവിൽ വിദ്യാർഥികളും ജോലി ചെയ്യുന്നവരുമാണ്. യുവാക്കൾ സഞ്ചരിച്ചിരുന്ന എക്‌സ്‌യുവി കാർ ബൈക്കിലും ചരക്ക് ലോറിയിലും ഇടിച്ച് മറഞ്ഞുവെന്നാണ് സൂചന. കാറിലുണ്ടായിരുന്ന അശ്വിൻ നായർ (17), അയാൻ, അർഹാൻ ഷെരീഫ്, ഭരത് (18), ഏദൻ ജോർജ് എന്നിവരും [&Read More
പ്രവാസം കഴിഞ്ഞ് അധികാരത്തിലേക്ക്; ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബിഎൻപിക്ക് ചരിത്രവിജയം
ധാക്ക: കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കും പ്രക്ഷോഭങ്ങൾക്കും ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) വൻ വിജയത്തിലേക്ക്. ആകെയുള്ള 300 സീറ്റുകളിൽ 212 എണ്ണം നേടി ബിഎൻപി ശക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. ഇതോടെ 17 വർഷത്തെ പ്രവാസത്തിന് ശേഷം തിരിച്ചെത്തിയ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. അതേസമയം, സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമി 70 സീറ്റുകൾ നേടിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. തോൽവി സമ്മതിച്ച ജമാഅത്ത് നേതാവ് ഷഫീഖുർ റഹ്മാൻ, വരുംദിവസങ്ങളിൽ പോസിറ്റീവ് രാഷ്ട്രീയമാകും [&Read More
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ ഹിന്ദുത്വ സംഘത്തിൽനിന്ന് മുസ്ലിം വ്യാപാരിയെ സംരക്ഷിച്ചതിന് ഭീഷണി നേരിടുന്ന ജിം ഉടമ ദീപക് കുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകർ. വിദ്വേഷ പ്രചാരണത്തെത്തുടർന്ന് പ്രതിസന്ധിയിലായ ദീപക്കിന്റെ ‘ഹൾക്ക്’ ജിമ്മിൽ 15 മുതിർന്ന അഭിഭാഷകർ അംഗത്വമെടുത്തു. ജനുവരി 26Read More
മലപ്പുറം: പതിനാറുകാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. മലപ്പുറം മമ്പാട് സ്വദേശി ഫിലിപ്പിനെയാണ് നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2022 സെപ്റ്റംബറിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. കോഴിക്കോട് ചേവായൂർ സ്വദേശിയായ പെൺകുട്ടിയെ കാസർകോട്ടെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. ഇന്നലെ രാത്രി വൈകിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് [&Read More