വിയന്ന: ആഗോളതലത്തിൽ പുതിയ ആണവായുധ നിയന്ത്രണ കരാറിനായി ട്രംപ് ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നതിനിടെ, ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തിയെന്ന ഗുരുതര ആരോപണവുമായി അമേരിക്ക. ചൈനയും റഷ്യയും ഉൾപ്പെടുന്ന വിപുലമായ കരാർ വേണമെന്ന വാദം ശക്തമാക്കുന്നതിനിടെയാണ്, 2020ൽ ചൈന രാജ്യാന്തര ചട്ടങ്ങൾ ലംഘിച്ച് പരീക്ഷണം നടത്തിയെന്ന് യുഎസ് വെളിപ്പെടുത്തിയത്. വിയന്നയിൽ നടന്ന നിരായുധീകരണ സമ്മേളനത്തിലാണ് ആയുധ നിയന്ത്രണത്തിനായുള്ള സ്‌റ്റേറ്റ് അണ്ടർസെക്രട്ടറി തോമസ് ഡിനാനോ ആരോപണം ഉന്നയിച്ചത്. 2020 ജൂൺ 22ന് ചൈന സ്‌ഫോടനാത്മകമായ ആണവ പരീക്ഷണം നടത്തിയതായും [&Read More
മലയാളികളുടെ ഭക്ഷണശീലങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ബ്രെഡ് മാറിക്കഴിഞ്ഞു. തിരക്കേറിയ രാവിലെകളിൽ ചായയ്‌ക്കൊപ്പമോ ഓംലെറ്റിനൊപ്പമോ സാൻഡ്‌വിച്ചായോ ബ്രെഡ് കഴിക്കുന്നത് ഇന്ന് സർവ്വസാധാരണമാണ്. പോഹയ്‌ക്കൊപ്പവും ജാമിനൊപ്പവും വരെ ബ്രെഡ് കഴിക്കുന്ന ശീലം പല ഇന്ത്യൻ വീടുകളിലുമുണ്ട്. എന്നാൽ, ദിവസേനയുള്ള ബ്രെഡ് ഉപയോഗം ശരീരത്തിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്? പ്രശസ്ത വെൽനസ് വിദഗ്ധനായ ഡോ. മിക്കി മേത്ത ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പങ്കുവെച്ച കാര്യങ്ങൾ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ‘ഓട്ടോബ്രൂവറി സിൻഡ്രോം’ ദിവസേന പ്രഭാതഭക്ഷണത്തിന് ബ്രെഡിനെ അമിതമായി ആശ്രയിക്കുന്നതിനെതിരെ ഡോ. മിക്കി [&Read More
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ ഇടക്കാല വ്യാപാര കരാറിന് അന്തിമരൂപമായി. കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കും. കൂടാതെ, ഇന്ത്യൻ ഇറക്കുമതികൾക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം അധിക തീരുവ യുഎസ് പിൻവലിക്കാനും തീരുമാനിച്ചു. അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. തീരുവയിലെ കുറവ്: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 25 ശതമാനം അധിക തീരുവ ഒഴിവാക്കി. [&Read More
മുംബൈ: ബിസിസിഐ കേന്ദ്ര കരാറുകളിൽ വൻ പരിഷ്കാരം. 2025Read More
കോഴിക്കോട്: സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ നടൻ മോഹൻലാലിനെയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും കോടതി കുറ്റവിമുക്തരാക്കി. ഏകദേശം 18 വർഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് കോഴിക്കോട് അഞ്ചാം അഡീഷണൽ സെഷൻസ് കോടതി കേസ് തള്ളിയത്. സംവിധായകനും അഭിഭാഷകനുമായിരുന്ന പരേതനായ കെ.എ ദേവരാജൻ ഫയൽ ചെയ്ത ക്രിമിനൽ റിവിഷൻ ഹർജിയാണ് ജഡ്ജി ജന്നീസ് സ്റ്റീഫൻ നിരസിച്ചത്. 2007ൽ ‘സ്വപ്നമാളിക’ എന്ന സിനിമയുടെ നിർമ്മാണത്തിനായി 30 ലക്ഷം രൂപ കൈപ്പറ്റിയെന്നും എന്നാൽ പിന്നീട് സഹകരിക്കാതെ വഞ്ചിച്ചെന്നുമാരോപിച്ചായിരുന്നു ദേവരാജൻ കോടതിയെ സമീപിച്ചത്. എന്നാൽ [&Read More
മന്ത്രി സ്ഥാനം തിരികെ നൽകാത്തതിൽ വിരോധം; ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ
കൊട്ടാരക്കര: മന്ത്രിസ്ഥാനം തിരികെ ലഭിക്കാത്തതിലുള്ള വിരോധം മൂലം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ലൈംഗികാരോപണക്കേസിൽ കുടുക്കുമെന്ന് കെ.ബി ഗണേഷ്‌കുമാർ പറഞ്ഞിരുന്നതായി കോടതിയിൽ വെളിപ്പെടുത്തൽ. ഉമ്മൻചാണ്ടിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന സുധീർ മലയിലാണ് കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം മൊഴി നൽകിയത്. സോളാർ കേസ് പ്രതിയുടെ കത്തിൽ ഗൂഢാലോചനയിലൂടെ നാലു പേജുകൾ അധികമായി കൂട്ടിച്ചേർത്ത് ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ നാലാം സാക്ഷിയാണ് സുധീർ. 2013ൽ ഗാർഹിക പീഡനക്കേസിനെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന [&Read More
കേരളത്തിൽ 30 സീറ്റുകളിൽ വിജയം ഉറപ്പാക്കണമെന്ന് നിതിൻ നവീൻ; വികസനവും സ്വർണക്കൊള്ളയും മുഖ്യവിഷയമാക്കും
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 30 മണ്ഡലങ്ങളിൽ എന്തുവിലകൊടുത്തും വിജയം ഉറപ്പാക്കാൻ ബിജെപി ലക്ഷ്യമിടുന്നു. കൊച്ചിയിൽ നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനാണ് പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 30 ശതമാനത്തിലധികം വോട്ട് ലഭിച്ച മണ്ഡലങ്ങളിലാണ് പാർട്ടി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങളും ‘ശബരിമല സ്വർണക്കൊള്ള’യും വരുംദിവസങ്ങളിൽ പാർട്ടിയുടെ പ്രധാന പ്രചാരണ വിഷയങ്ങളാകും. എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തെ തകർക്കുകയാണെന്നും, [&Read More
ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 23 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറ് മലയാളി യുവാക്കൾ പിടിയിൽ. തായ്‌ലൻഡിൽ നിന്നും രണ്ട് വിമാനങ്ങളിലായി എത്തിയ ഐടി ജീവനക്കാരായ യുവാക്കളെയാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. രണ്ട് സംഘങ്ങളായാണ് ഇവർ ലഹരിക്കടത്തിന് എത്തിയത്. ആദ്യമെത്തിയ നാലംഗ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ വിശദമായി പരിശോധിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ പരസ്പരവിരുദ്ധമായി സംസാരിച്ചതോടെ നടത്തിയ പരിശോധനയിൽ ബാഗേജുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 15 കിലോ [&Read More
യു.പിയിൽ ഹൈവേയില്‍ പട്ടാപ്പകൽ കൊടുംക്രൂരത; സൈനികനെ കാർ തടഞ്ഞ് ഓടിച്ചിട്ടു വെടിവെച്ചു കൊന്നു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ പട്ടാപ്പകൽ നടുറോഡിൽ സൈനികനെ വെടിവെച്ചു കൊന്നു. ആഗ്ര കാന്റിലെ ആർമി എൻജിനീയറിങ് വിങ്ങിലെ ഉദ്യോഗസ്ഥനായ അഖിലേഷ് സിങ്(28) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ സദാബാദ് കോട്വാലി പരിധിയിലെ ആഗ്രRead More
ഡെറാഡൂൺ: വർഗീയ സംഘർഷത്തിന്റെ നിഴലിലായ ഉത്തരാഖണ്ഡിലെ കോട്ട്ദ്വാറിൽ, മുസ്‌ലിം വ്യാപാരിക്ക് സംരക്ഷണമായി നിന്ന ദീപക് കുമാറിന് പിന്തുണയുമായി ഹിന്ദു സന്യാസിമാർ രംഗത്ത്. ആൾക്കൂട്ടത്തിന് മുന്നിൽ സ്വന്തം പേര് ‘മുഹമ്മദ് ദീപക്’ എന്ന് ധീരമായി പ്രഖ്യാപിച്ച് ശ്രദ്ധേയനായ ദീപക് കുമാർ മനുഷ്യത്വത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്ന് സന്യാസിമാർ പ്രതികരിച്ചു. ദീപക്കിനെതിരെ സംഘ്പരിവാർ ഭീഷണിയും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പിന്തുണ പ്രഖ്യാപിച്ച് ഹിന്ദു സന്യാസിമാർ രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ഒരു സന്യാസി പറയുന്നത് ഇങ്ങനെ: ‘ദീപക് ചെയ്തത് മനുഷ്യത്വത്തിന്റെ ജീവിക്കുന്ന [&Read More