13/06/2026
[fontresizer_tawhidurrahmandear_widget]
Gulf

നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഭാര്യയുടെയും മകളുടെയും മുന്നില്‍ കുഴഞ്ഞുവീണു മരിച്ച് പ്രവാസി മലയാളി

മനാമ/തൃശൂർ: ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി പ്രവാസി മലയാളി മരിച്ചു. തൃശൂർ കുന്നംകുളം വേലൂർ വെങ്ങിലശ്ശേരി സ്വദേശി ചാങ്കരവീട്ടിൽ സുധാകരന്റെ മകൻ അഖിൽ(35) ആണ് മരിച്ചത്. ഭാര്യയുടെയും മകളുടെയും കൺമുന്നിലാണ് യുവാവിന്റെ ദാരുണാന്ത്യം. രാവിലെ 8.15ന് ബഹ്‌റൈനിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് അഖിലും കുടുംബവും സഞ്ചരിച്ചിരുന്നത്. വിമാനം പുറപ്പെട്ട് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴാണ് അഖിൽ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. ഉടൻ വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ [&Read More

Main story

‘എപ്സ്റ്റീൻ ഇസ്രയേൽ ചാരൻ തന്നെ; പരിശീലനം നൽകിയത് മൊസാദ്’-എഫ്ബിഐ രേഖകൾ പുറത്ത്

വാഷിങ്ടൺ: ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട അമേരിക്കൻ കോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഏജന്റായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഫ്ബിഐ രേഖകൾ. മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹൂദ് ബരാകിന് കീഴിലാണ് എപ്സ്റ്റീൻ ചാരപ്പണിയിൽ പരിശീലനം നേടിയതെന്നും 2020Read More

Main story

‘വിമാനാപകടം എങ്ങനെ സംഭവിച്ചു? എല്ലാവർക്കും സംശയമുണ്ട്’; വിശദ വിവരങ്ങളുമായി ഉടൻ വരുമെന്ന് അജിത്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ച് അനന്തരവനും എൻസിപി (എസ്പി) നേതാവുമായ രോഹിത് പവാർ. ‘വിമാന അപകടം എങ്ങനെ സംഭവിച്ചു? മരണത്തിൽ എല്ലാവർക്കും സംശയമുണ്ട് അദ്ദേഹം പറഞ്ഞു. അതേസമയം, അപകടവുമായി ബന്ധപ്പെട്ട ദുരൂഹതകൾ വെളിപ്പെടുത്തുന്ന വിശദമായ കാര്യങ്ങൾ ഈമാസം 10ന് മുംബൈയിൽ നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ബാരാമതിയിൽ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 28നാണ് പൂനെ ജില്ലയിലെ ബാരാമതി എയർ സ്ട്രിപ്പിൽ [&Read More

Kerala

സ്വർണവില കുതിക്കുന്നു; ഇപ്പോൾ വാങ്ങണോ അതോ ഉള്ളത് വിറ്റ് ലാഭമെടുക്കണോ?

കൊച്ചി: ആഗോള വിപണിയിലെ വൻ കുതിപ്പിന് പിന്നാലെ കേരളത്തിൽ സ്വർണവില സർവ്വകാല റെക്കോർഡുകൾ ഭേദിക്കുന്നു. ഇന്ന് മാത്രം പവന് 2,120 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,14,840 രൂപയിലെത്തി. വിപണിയിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ നിക്ഷേപകർ ലാഭം എടുക്കണോ അതോ കൂടുതൽ വാങ്ങണോ എന്ന ആശയക്കുഴപ്പത്തിലാണ്. വിപണിയിലെ പുതിയ മാറ്റങ്ങൾ എംസിഎക്‌സ് വിപണിയിൽ പത്തു ഗ്രാമിന് 1,55,374 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് ഏപ്രിൽ ഗോൾഡ് ഫ്യൂച്ചറുകൾ വ്യാപാരം നടത്തുന്നത്. സ്വർണം ഇനിയും തിളങ്ങുമോ? [&Read More

Iran

‘മിസൈൽ സന്നാഹത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല; ഇറാനെ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾ തകർക്കും’-മുന്നറിയിപ്പുമായി

ദോഹ: അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ മുന്നറിയിപ്പ്. ഇറാന്റെ മിസൈൽ സന്നാഹവുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന 17Read More

Saudi

ഇനി വെറും ഒട്ടകമല്ല; ഒട്ടക പാസ്‌പോർട്ട് പുറത്തിറക്കി സൗദി

റിയാദ്: സൗദി അറേബ്യയിലെ ഒട്ടക മേഖലയെ ഡിജിറ്റൈസ് ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമായി മന്ത്രാലയം ഒട്ടക പാസ്‌പോർട്ട് പുറത്തിറക്കി. ഒട്ടകങ്ങളുടെ ഉടമസ്ഥാവകാശം രേഖപ്പെടുത്തുക, സേവന കാര്യക്ഷമത വർദ്ധിപ്പിക്കുക, വിപണിയിലെ വിശ്വാസ്യത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ ഡിജിറ്റൽ സംവിധാനം ആരംഭിച്ചത്. പരിസ്ഥിതി, ജല, കൃഷി ഉപമന്ത്രി മൻസൂറുൽ മുഷൈതി ചൊവ്വാഴ്ച പദ്ധതി ഉദ്ഘാടനം ചെയ്തു. കന്നുകാലി, മത്സ്യബന്ധന മേഖലയുടെ വികസനത്തിനായി മന്ത്രാലയം നടപ്പിലാക്കുന്ന ദേശീയ പരിപാടിയുടെ ഭാഗമായാണ് ഈ നടപടി. ഒട്ടകങ്ങളുടെ വംശം, ആരോഗ്യ രേഖകൾ, ഉടമസ്ഥാവകാശം തുടങ്ങിയ വിവരങ്ങൾ [&Read More

Qatar

10 വർഷത്തെ റെസിഡൻസി പദ്ധതിയുമായി ഖത്തർ; ആർക്കൊക്കെ അപേക്ഷിക്കാം?

ദോഹ: പ്രവാസികൾക്ക് ദീർഘകാല താമസം അനുവദിക്കുന്ന പുതിയ 10 വർഷത്തെ റെസിഡൻസി പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വ്യക്തത ഖത്തർ പുറത്തുവിട്ടു. സംരംഭകരെ ആകർഷിച്ച് ഖത്തറിനെ മിഡിൽ ഈസ്റ്റിലെ ബിസിനസ് ഹബ്ബാക്കി മാറ്റുക എന്നതാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ദോഹയിൽ നടന്ന ‘വെബ് സമ്മിറ്റ് ഖത്തർ 2026’ ന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനിയാണ് പ്രഖ്യാപനം നടത്തിയത്. പുതിയ പദ്ധതിയിലൂടെ സംരംഭകർക്കും നിക്ഷേപകർക്കും സീനിയർ [&Read More

India

ഗുജറാത്തിൽ നൂറുകണക്കിന് മുസ്‌ലിം വോട്ടർമാരെ തിരഞ്ഞുപിടിച്ച് വോട്ടർപട്ടികയിൽനിന്ന് വെട്ടുന്നു; പിന്നിൽ ബിജെപി നേതാവ്

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടക്കുന്നതായി പരാതി. ജീവിച്ചിരിപ്പുള്ള മുസ്‌ലിം വോട്ടർമാരെ ‘മരിച്ചവർ’ എന്ന് രേഖപ്പെടുത്തി വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ബിജെപി കൗൺസിലർ ശ്രമിക്കുന്നതായാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. സലാബത്പുര പ്രദേശത്തെ ബിജെപി കൗൺസിലറായ വിക്രം പോപത് പാട്ടീലിനെതിരെ പ്രദേശവാസികൾ പോലീസിൽ പരാതി നൽകി. വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യാനോ തിരുത്തലുകൾ വരുത്താനോ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ഫോം 7’ ദുരുപയോഗം ചെയ്താണ് ഈ തട്ടിപ്പ് നടക്കുന്നത്. അൻവർനഗർ നിവാസിയായ [&Read More

India

‘ഇനിയും 25 വർഷം ബാക്കി’; വിരമിക്കൽ ചർച്ചകൾക്ക് മറുപടിയുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: തന്റെ പ്രായത്തെക്കുറിച്ചും രാഷ്ട്രീയ ഭാവിെയക്കുറിച്ചുമുള്ള ചർച്ചകൾക്ക് രസകരമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ നടന്ന ‘പരീക്ഷാ പേ ചർച്ച’ പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് തന്റെ 75ാം ജന്മദിനത്തിൽ നടന്ന ഒരു ഫോൺ കോളിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്. 75 വയസ്സ് തികഞ്ഞല്ലോ എന്ന് ഓർമ്മിപ്പിച്ച നേതാവിനോട്, ‘ഇനിയും 25 വർഷങ്ങൾ കൂടി ബാക്കിയുണ്ട്’ എന്നാണ് താൻ മറുപടി നൽകിയതെന്ന് മോദി പറഞ്ഞു. കഴിഞ്ഞുപോയ വർഷങ്ങളിലല്ല, വരാനിരിക്കുന്ന വർഷങ്ങളിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി [&Read More

Kerala

സ്പാ ബലാത്സംഗ കേസ്:’കഴുത്തിൽ കത്തിവെച്ച് ബലാത്സംഗം ചെയ്തു’- വെളിപ്പെടുത്തലുമായി അതിജീവിത; പ്രതികൾ അറസ്റ്റിൽ

തിരുവല്ല: സ്പാ ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ‘മരണം സുബിൻ’ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. കുറ്റപ്പുഴ സ്വദേശി സുബിൻ അലക്‌സാണ്ടർ ചാക്കോ (29), മുപ്പിരി സ്വദേശി ബെർലിൻ ദാസ് (38) എന്നിവരെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. ഒളിവിലുള്ള നാല് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ഒന്നിന് മഞ്ഞാടിയിലെ സ്പായിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 50,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടെത്തിയ ആറംഗ സംഘം ഉടമ പണം നൽകാൻ വിസമ്മതിച്ചതോടെ [&Read More