19/06/2026
[fontresizer_tawhidurrahmandear_widget]

‘എനിക്കെതിരെ ശബ്‌ദിച്ചാൽ കയ്യും കാലും വെട്ടിക്കളയും’; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് പി.കെ ശശിയുടെ ഭീഷണി സന്ദേശം

 ‘എനിക്കെതിരെ ശബ്‌ദിച്ചാൽ കയ്യും കാലും വെട്ടിക്കളയും’; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് പി.കെ ശശിയുടെ ഭീഷണി സന്ദേശം

പാലക്കാട്: തനിക്കെതിരെ ശബ്ദിച്ചാൽ കയ്യും കാലും വെട്ടിക്കളയുമെന്നും കണ്ണടിച്ചുപൊട്ടിക്കുമെന്നും സിപിഐഎം നേതാവ് പി.കെ ശശി ഭീഷണിപ്പെടുത്തിയതായി പരാതി. നായാടിപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ. മണികണ്ഠനാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതിനായി ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും മണികണ്ഠൻ പറയുന്നു.

അച്ചടക്ക നടപടിയെത്തുടർന്ന് പി.കെ ശശിയെ നായാടിപ്പാറ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ശശിയുടെ വീടുൾപ്പെടുന്ന ഈ ബ്രാഞ്ചിൽ വോട്ട് കുറഞ്ഞതാണ് ഭീഷണിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംഭവത്തിൽ മണികണ്ഠൻ ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി, നാട്ടുകൽ പോലീസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

Also read: