13/06/2026
[fontresizer_tawhidurrahmandear_widget]
World

‘ജെഫ്രി എപ്സ്റ്റീൻ ഇസ്രയേൽ ഏജന്റ് അല്ല; ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന എഹൂദ് ബരാകുമായാണ്

തെൽ അവീവ്: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻ ഇസ്രയേലിന്റെ ചാരനായിരുന്നില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എപ്സ്റ്റീന് മുൻ പ്രധാനമന്ത്രി എഹൂദ് ബരാകുമായുള്ള അസാധാരണമായ അടുപ്പം ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. എപ്സ്റ്റീനും ബരാക് ഉൾപ്പെടെയുള്ള ഇസ്രയേൽ നേതാക്കളും മൊസാദും തമ്മിലുള്ള ബന്ധത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് നെതന്യാഹുവിന്റെ കൈകഴുകൽ. എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് രേഖകൾ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അടുത്തിടെ പുറത്തുവിട്ടിരുന്നു. രാഷ്ട്രീയം, ബിസിനസ്സ്, അക്കാദമിക് രംഗത്തെ പ്രമുഖർക്കൊപ്പം മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹൂദ് ബരാകിനും എപ്സ്റ്റീനുമായി അടുത്ത [&Read More

Kuwait

റിയാദുസ്സ്വാലിഹീൻ ‘സംസ്ഥാനതല ഖുർആൻ ഹിഫ്ള് മത്സരം 2026’ ഗ്രാൻഡ് ഫിനാലെ ജൂലൈ 19-ന്

കുവൈത്ത് സിറ്റി: കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി കൂട്ടായ്മയായ റിയാദുസ്സ്വാലിഹീൻ ഫാമിലി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മൂന്നാമത് സംസ്ഥാനതല ഖുർആൻ ഹിഫ്ള്(മനഃപ്പാഠ) മത്സരം മാർച്ചിൽ ആരംഭിക്കും. 2022, 2024 വർഷങ്ങളിലെ വിജയകരമായ എപ്പിസോഡുകൾക്കു ശേഷമാണ് പുതിയ പതിപ്പുമായി കൂട്ടായ്മ വീണ്ടും എത്തുന്നത്. മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ഓച്ചിറ ദാറുൽ ഇസ്ലാമിയയിൽ നടന്നു. മുഖ്യ രക്ഷാധികാരി അബ്ദുശ്ശുക്കൂർ ഖാസിമി, അലിയാർ ഹസൻ ഖാസിമിക്ക് പോസ്റ്റർ കൈമാറി പ്രകാശനം നിർവഹിച്ചു. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വിയാണു പരിപാടിയുടെ മുഖ്യ ഉപദേഷ്ടാവ്. മത്സര [&Read More

World

കടുത്ത നടപടിയുമായി; 16 പ്രമുഖ യൂട്യൂബ് ചാനലുകൾ നീക്കം ചെയ്തു, പണികിട്ടിയത് മില്യൻ

ന്യൂയോർക്ക്: ഉള്ളടക്കത്തിൽ കടുത്ത നടപടിയുമായി യൂട്യൂബ്. നിലവാരമില്ലാത്തതും ആവർത്തിച്ചുള്ളതുമായ എഐ നിർമിത വീഡിയോകൾ പോസ്റ്റ് ചെയ്ത ജനപ്രിയ ചാനലുകൾക്കെതിരെ കർശന നടപടി സ്വീകരിച്ചിരിക്കുകയാണ് കമ്പനി. സ്പാം, തട്ടിപ്പ്, തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി 16Read More

Iran

മിസൈൽ സിറ്റിയിൽ ‘ഖൊറംഷെഹർ-4’ മിസൈൽ വിന്യസിച്ച് ഇറാൻ-വീഡിയോ പുറത്തുവിട്ട് സൈന്യം

തെഹ്റാൻ: ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ അമേരിക്കയുമായി നിർണായകമായ ആണവ ചർച്ച പുരോഗമിക്കുന്നതിനിടെ, മിസൈൽ ശക്തിപ്രകടനവുമായി ഇറാൻ. ഇസ്രയേലിനെ ചാരമാക്കാൻ ശേഷിയുള്ള അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ വിപ്ലവ ഗാർഡ് പ്രദർശിപ്പിച്ചു. ‘ഖൊറംഷെഹർRead More

Main story

‘രക്തസാക്ഷി ഫണ്ട് കണക്ക് പൊതുജനത്തിന് നൽകേണ്ടതില്ല; കുടുംബ സംഗമത്തിൽ അവതരിപ്പിക്കും’: കെ.കെ രാഗേഷ്

കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദം വീണ്ടും പുകയുന്നു. ഫണ്ട് തിരിമറി ആരോപിച്ച് പുസ്തകം പുറത്തിറക്കിയ മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് രംഗത്തെത്തി. ഫണ്ട് പിരിച്ചത് പാർട്ടി അംഗങ്ങളിൽ നിന്ന് മാത്രമായതിനാൽ അതിന്റെ കണക്ക് പൊതുജനത്തെയോ മാധ്യമങ്ങളെയോ ബോധ്യപ്പെടുത്തേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ കുടുംബസംഗമങ്ങൾ വിളിച്ച് ചേർത്ത് പാർട്ടി അനുഭാവികളെ യാഥാർത്ഥ്യം ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശന ചടങ്ങ് [&Read More

Cricket

റിങ്കു സിങ്ങിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് വരുമാനം തട്ടിയെടുത്തു; പരാതിയിൽ അന്വേഷണം

അലിഗഡ്: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്തു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. ഏകദേശം 16 ലക്ഷത്തോളം ഫോളോവേഴ്സുള്ള പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്. സംഭവത്തിൽ റിങ്കു സിങ്ങിന്റെ കുടുംബം പോലീസിൽ പരാതി നൽകി. ക്രിക്കറ്റ് തിരക്കുകൾ കാരണം കഴിഞ്ഞ കുറച്ചു മാസങ്ങളായി റിങ്കു സിങ് തന്റെ ഫേസ്ബുക്ക് പേജ് സജീവമായി ശ്രദ്ധിച്ചിരുന്നില്ല. ഇതാണ് ഹാക്കിങ് വിവരം വൈകി അറിയാൻ ഇടയാക്കിയത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടയുടനെ റിങ്കു [&Read More

Kerala

ഗുണ്ടാപിരിവ് നൽകിയില്ല: സ്പാ ജീവനക്കാരിക്കു നേരെ അതിക്രമം, ബലമായി ചുംബിച്ചു; കാപ്പാ കേസ്

പത്തനംതിട്ട: ഗുണ്ടാപിരിവ് നൽകാത്തതിന് സ്പാ ജീവനക്കാരിക്കു നേരെ അതിക്രമം. സ്പാ നടത്തിപ്പുകാരിയെ മർദ്ദിക്കുകയും ജീവനക്കാരിയെ ബലമായി ചുംബിക്കുകയും ചെയ്തു. പത്തനംതിട്ട തിരുവല്ലയിൽ ഈ മാസം ഒന്നിനാണ് സംഭവം നടന്നത്. കേസിൽ കാപ്പാ കേസ് പ്രതിയായ ‘മരണം സുബിൻ’ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് സ്പായിലെത്തിയ പ്രതികൾ 50,000 രൂപയാണ് ഗുണ്ടാപിരിവായി ആവശ്യപ്പെട്ടത്. പണം നൽകാൻ വിസമ്മതിച്ചതോടെ സ്ഥാപനത്തിന്റെ കതകടച്ച് ജീവനക്കാർക്ക് നേരെ അതിക്രമം അഴിച്ചുവിടുകയായിരുന്നു. പ്രതികൾ ജീവനക്കാരിയെ ബലമായി ചുംബിക്കുകയും ഉടമയെ മർദ്ദിക്കുകയും [&Read More

Main story

‘എസ്‌ഐആറിൽ സോഫ്റ്റ്‍വെയര്‍ പിഴവുകൾ സംഭവിച്ചു’; ഒടുവിൽ സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിശോധന(എസ്‌ഐആർ) നടപടികൾക്കിടെ സാങ്കേതിക തകരാറുകൾ നേരിട്ടെന്നു സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷൻ ഐടി വിഭാഗം ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ നേരിട്ടെത്തി പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ വരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്ന ‘ഇറോനെറ്റ്’ എന്ന സോഫ്റ്റ്വെയറിലെ പോരായ്മകളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമായും രണ്ട് തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്: [&Read More

India

വിജയ്ക്ക് 1.5 കോടി രൂപ നികുതി പിഴയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല; കോടതി

ചെന്നൈ: ആദായനികുതി വകുപ്പ് ചുമത്തിയ 1.5 കോടി രൂപയുടെ പിഴ ചോദ്യം ചെയ്ത് നടൻ വിജയ് സമർപ്പിച്ച ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് ‘തമിഴക വെട്രി കഴകം’ (ടിവികെ) എന്ന പാർട്ടി രൂപീകരിച്ച വിജയ്ക്ക് രാഷ്ട്രീയമായി ഏറെ നിർണായകമായ ഘട്ടത്തിലാണ് കോടതി വിധി വരുന്നത്. 2015ൽ പുറത്തിറങ്ങിയ ‘പുലി’ എന്ന ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് കേസിനാസ്പദമായ സംഭവങ്ങൾ. അന്ന് വിജയ്ക്ക് ലഭിച്ച 15 കോടി രൂപയിൽ അഞ്ച് കോടി രൂപ പണമായിട്ടാണ് കൈപ്പറ്റിയതെന്നും [&Read More

India

‘കോൺഗ്രസ് വനിതാ എംപിമാർ മോദിയെ കടിക്കാൻ നിൽക്കുകയായിരുന്നു; സഭയിൽ വരാതിരുന്നത് അതുകൊണ്ട്’-വിചിത്രവാദം

ന്യൂഡൽഹി: ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ഉണ്ടായ നാടകീയ രംഗങ്ങൾക്ക് പിന്നാലെ വിചിത്രവാദവുമായി എൻഡിഎ വക്താവ്. കോൺഗ്രസിലെ വനിതാ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടിക്കാൻ പദ്ധതിയിട്ടിരുന്നെന്നും, ഇതുകൊണ്ടാണ് പ്രധാനമന്ത്രി സഭയിൽ എത്താതിരുന്നതെന്നുമാണ് എൻഡിഎ വക്താവും ടിഡിപി നേതാവുമായ ദീപക് റെഡ്ഡി ഒരു ചാനൽ ചർച്ചയ്ക്കിടെ ആരോപിച്ചത്. കഴിഞ്ഞ ദിവസം ലോക്സഭയിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെക്കുറിച്ചായിരുന്നു ദീപക് റെഡ്ഡിയുടെ ഈ പരാമർശം. പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് നിമിഷനേരം കൊണ്ടാണ് ഇൻറർനെറ്റിൽ വൈറലായിട്ടുണ്ട്. ലോക്സഭാ ബജറ്റ് [&Read More