13/06/2026
[fontresizer_tawhidurrahmandear_widget]
Kerala

‘മെത്താംഫെറ്റമിൻ,എൽഎസ്ഡി സ്റ്റാംപുകൾ,കഞ്ചാവ്’: ലഹരി കൈമാറാനെത്തിയ അഞ്ജു കൃഷ്ണയും സംഘവും പോലീസ് പിടിയിൽ

ചെന്നൈ: മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാംപുകൾ, കഞ്ചാവ് എന്നിവയുമായി ലഹരി കൈമാറാനെത്തിയ മലയാളി യുവനടി അഞ്ജു കൃഷ്ണയും സംഘവും ചെന്നൈയിൽ പിടിയിലായി. ആവശ്യക്കാരെന്ന വ്യാജേന എത്തിയ ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് വലവിരിച്ചാണ് സംഘത്തെ കുടുക്കിയത്. തമിഴ് ചിത്രം ‘വെള്ളിമലൈ’, ജോജു ജോർജ് ചിത്രം ‘ആരോ’ എന്നിവയിലൂടെ ശ്രദ്ധേയയായ നടിയാണ് അഞ്ജു കൃഷ്ണ. അഞ്ജുവിനൊപ്പം തമിഴ് സിനിമയിലെ സഹസംവിധായിക വിൻസി നിവേദ ഉൾപ്പെടെ എട്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെശപ്പാക്കം സ്വദേശി വിഘ്‌നേശ്വരനെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി [&Read More

Kerala

‘എനിക്ക് ചിക്കുൻ ഗുനിയ ആയിരുന്നു, ഭയന്നിട്ടാണ് നിർത്താതെ പോയത്’; വാഹനാപകടത്തിൽ പ്രതികരിച്ച് മണിയൻപിള്ള

തിരുവനന്തപുരം: വഴുതക്കാടുണ്ടായ വാഹനാപകടത്തിൽ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. താൻ ചിക്കുൻ ഗുനിയ ബാധിച്ച് അവശനിലയിലാണെന്നും, അപകടമുണ്ടായപ്പോഴത്തെ പരിഭ്രാന്തിയിലാണ് വാഹനം നിർത്താതെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച രാത്രി ട്രിവാൻഡ്രം ക്ലബ്ബിന് സമീപമായിരുന്നു അപകടം. അപകടത്തിന് ശേഷം നടൻ വാഹനം നിർത്താതെ പോയെന്ന് കാണിച്ച് പോലീസ് കേസെടുത്തിരുന്നു.ഇന്ന് രാവിലെ മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ ഹാജരായ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ബൈക്ക് തന്റെ കാറിൽ വന്നിടിക്കുകയായിരുന്നുവെന്നും ഇത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ‘അപ്പോഴത്തെ സാഹചര്യത്തിൽ [&Read More

Kerala

ജീവഹാനി വരാവുന്ന രീതിയിൽ വാഹനം ഓടിച്ചു; മണിയൻപിള്ള രാജുവിനെതിരെ എഫ്‌ഐആർ

തിരുവനന്തപുരം: നടനും നിർമാതാവുമായ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റ സംഭവത്തിൽ എഫ്‌ഐആർ വിവരങ്ങൾ പുറത്ത്. മൂന്ന് ഗുരുതര കുറ്റങ്ങളാണ് താരത്തിനെതിരെ മ്യൂസിയം പോലീസ് ചുമത്തിയിരിക്കുന്നത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് ജീവഹാനിക്ക് കാരണമാകുക, അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോകുക, വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാതിരിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിലായിരുന്നു അപകടം. സുബ്രഹ്മണ്യം ഹാളിലെ ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു [&Read More

World

മിസൈലുകളും ഡ്രോണുകളും തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിന്യസിച്ച് ഹൂത്തികൾ; ഇറാനെ ആക്രമിച്ചാൽ യുഎസ്-ഇസ്രയേൽ കപ്പലുകൾ

സൻആ: അമേരിക്ക ഇറാനെതിരെ സൈനിക നടപടിക്ക് മുതിർന്നാൽ ഇസ്രയേലിനും അമേരിക്കൻ കപ്പലുകൾക്കും എതിരെ ശക്തമായ ആക്രമണം അഴിച്ചുവിടാൻ യമനിലെ ഹൂത്തികൾ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇസ്രയേലി മാധ്യമമായ ‘കാൻ ന്യൂസ്’ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇസ്രയേലിനെതിരെ തിരിച്ചടിക്കാൻ ഹൂത്തികൾ സജ്ജമാണെന്ന വിലയിരുത്തലിലാണ് ഇസ്രയേൽ സുരക്ഷാ സേന. ഇറാനെതിരായ ആക്രമണമുണ്ടായാൽ പ്രതികരിക്കാനായി ഹൂത്തികൾ മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെയുള്ള സൈനിക സാമഗ്രികൾ തന്ത്രപ്രധാനമായ ഇടങ്ങളിലേക്ക് നീക്കിത്തുടങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. ഹൂത്തികൾക്കെതിരെ പോരാടുന്ന യമനിലെ മറ്റൊരു വിഭാഗം, ചെങ്കടലിലും അറബിക്കടലിലും അമേരിക്കൻ കപ്പലുകൾക്ക് [&Read More

India

ദീപക് കുമാറിന് 2 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ജാർഖണ്ഡ് സർക്കാർ; ആ പണം

റാഞ്ചി/ഡെറാഡൂൺ: വർഗീയവാദികളുടെ ഭീഷണിക്കിരയായ വയോധികനായ മുസ്‌ലിം വ്യാപാരിക്ക് കാവലായിനിന്ന് രാജ്യത്തിന്റെ ശ്രദ്ധ നേടിയ ദീപക് കുമാർ, തനിക്ക് പ്രഖ്യാപിച്ച പാരിതോഷികം നിരസിച്ചു. അദ്ദേഹത്തിന്റെ ധീരതയെ മാനിച്ചു ജാർഖണ്ഡ് സർക്കാർ ആണ് രണ്ടു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചത്. എന്നാൽ, തനിക്ക് പണം വേണ്ടെന്നും അത് അർഹരായ മറ്റാർക്കെങ്കിലും നൽകണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ജാർഖണ്ഡ് ആരോഗ്യ മന്ത്രി ഡോ. ഇർഫാൻ അൻസാരിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇതിൻരെ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചപ്പോഴാണ് 42Read More

Kerala

രൂപയുടെ മൂല്യം വ്യവസായികൾക്ക് വേണ്ടി സർക്കാർ അറിഞ്ഞുകൊണ്ട് കുറയ്ക്കുന്നത്-സാബു എം. ജേക്കബ്

കൊച്ചി: വ്യവസായികളെ സഹായിക്കാനായി കേന്ദ്രസർക്കാർ ബോധപൂർവം രൂപയുടെ മൂല്യം കുറയ്ക്കുകയാണെന്നും അതിൽ തെറ്റില്ലെന്നും ട്വന്റിRead More

Kerala

ക്രൈസ്തവരിലെ വർഗീയ ഗ്രൂപ്പുകൾക്ക് പിന്നിൽ ഹിന്ദു തീവ്രവാദ സംഘടനകൾ-മാർ ആൻഡ്രൂസ് താഴത്ത്

തൃശൂർ: ക്രൈസ്തവർക്കിടയിൽ വർഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചില സംഘടനകൾക്ക് പിന്നിൽ ഹിന്ദു തീവ്രവാദ സംഘടനകളാണെന്ന് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ക്രൈസ്തവരിലും വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്. അവർക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ദീപിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. കേരളത്തിലടക്കം സംഘടിതമായ തീവ്രവാദ ഗ്രൂപ്പുകൾ ഓരോ വർഷവും സജീവമായി വരികയാണ്. ജമാഅത്തെ ഇസ്ലാമി ഒരു ഭാഗത്തും ആർഎസ്എസ് വേറൊരു ഭാഗത്തും പ്രവർത്തിക്കുന്നു. ഇതിനിടയിൽ [&Read More

World

ഹോർമുസ് കടലിടുക്കിൽനിന്ന് വിദേശ കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; യുദ്ധഭീതിക്കിടെ വിപ്ലവ ഗാർഡിന്റെ നാടകീയ

തെഹ്‌റാൻ: ഗൾഫ് മേഖലയിൽ യുദ്ധഭീതി കനക്കുന്നതിനിടെ പുതിയ നീക്കവുമായി. വിദേശ ജീവനക്കാരുള്ള രണ്ട് കപ്പലുകൾ ഇറാൻ വിപ്ലവ ഗാർഡ് ഹോർമുസ് കടലിടുക്കിൽനിന്നു പിടിച്ചെടുത്തു. യുഎസ് സൈന്യവുമായി ബന്ധമില്ല, എണ്ണക്കപ്പലുകളാണു പിടിയിലായതെന്നാണു വിവരം. ഇന്ധനക്കടത്ത് ആരോപിച്ചാണ് കപ്പലുകൾ കസ്റ്റഡിയിൽ എടുത്തതെന്നാണ് ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. അനധികൃതമായി കടത്താൻ ശ്രമിച്ച ദശലക്ഷക്കണക്കിന് ലിറ്റർ ഇന്ധനം കപ്പലുകളിൽനിന്ന് കണ്ടെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കപ്പലിലുണ്ടായിരുന്ന ജീവനക്കാർ വിദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഇവർ ഏത് രാജ്യക്കാരാണെന്നോ കപ്പലുകൾ ഏത് രാജ്യത്തിന്റെ പതാകയാണ് വഹിച്ചിരുന്നതെന്നോ [&Read More

Entertainment

‘സ്വയം പ്രഖ്യാപിത വിശ്വഗുരുവിനെ ഞാൻ പുകഴ്ത്തിയിട്ടില്ല’; മുംബൈ സർവകലാശാലയുടെ വിലക്കിൽ രൂക്ഷവിമർശനവുമായി നസീറുദ്ദീൻ

മുംബൈ: മുംബൈ സർവകലാശാലയുടെ ഉർദു വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽനിന്ന് അവസാന നിമിഷം ഒഴിവാക്കിയ നടപടിയിൽ രൂക്ഷവിമർശനവുമായി മുതിർന്ന ബോളിവുഡ് താരം നസീറുദ്ദീൻ ഷാ. ഫെബ്രുവരി ഒന്നിന് നടക്കാനിരുന്ന ‘ജഷ്‌നെ ഉർദു’ എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്ന് തലേദിവസം രാത്രി വൈകിയാണ് സർവകലാശാല അധികൃതർ അദ്ദേഹത്തെ വിലക്കിയത്. തന്റെ രാഷ്ട്രീയ നിലപാടുകളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും, ‘സ്വയം പ്രഖ്യാപിത വിശ്വഗുരുവിനെ’ താൻ ഇതുവരെ പുകഴ്ത്തിയിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. താൻ പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചു എന്നാണ് സംഘാടകർ വിദ്യാർത്ഥികളോട് കള്ളം പറഞ്ഞതെന്നും, [&Read More

Kerala

കൗൺസിലിങ്ങിനിടെ ഞെട്ടിക്കുന്ന പീഡനവിവരം തുറന്നുപറഞ്ഞ് 9 വയസുകാരി; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

കോഴിക്കോട്: ഒൻപതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. മുക്കം സ്വദേശി ബാബുരാജ് ആണ് പോലീസിന്റെ പിടിയിലായത്. സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടി ഞെട്ടിക്കുന്ന പീഡന വിവരം വെളിപ്പെടുത്തിയത്. അധ്യാപകർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ബാബുരാജ് പ്രാദേശികതലത്തിൽ ആർഎസ്എസിന്റെ സജീവ പ്രവർത്തകനാണെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.Read More