12/06/2026
[fontresizer_tawhidurrahmandear_widget]
India

ഒഡീഷയിൽ പാസ്റ്ററെ ചാണകം തീറ്റിച്ച് ബജ്‌റങ്ദൾ സംഘം; മലിനജലം കുടിപ്പിച്ചും ‘ജയ് ശ്രീറാം’

ഭുവനേശ്വർ: ഒഡീഷയിലെ ധേൻകനാൽ ജില്ലയിൽ മതപരിവർത്തനം ആരോപിച്ച് പാസ്റ്റർക്ക് നേരെ ക്രൂരമായ ആൾക്കൂട്ട ആക്രമണം. പാസ്റ്ററെ മർദിക്കുകയും ചാണകം തീറ്റിക്കുകയും മുഖത്ത് സിന്ദൂരവും ചെരുപ്പുമാലയും അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തതായാണ് പരാതി. ജനുവരി നാലിന് പർജാങ് ഗ്രാമത്തിലാണ് സംഭവം നടന്നത്. പാസ്റ്ററായ ബിപിൻ ബിഹാരി നായിക്കിനാണ് (35) ദുരനുഭവം ഉണ്ടായത്. ഒരു ക്രിസ്ത്യൻ വിശ്വാസിയുടെ വീട്ടിൽ പ്രാർത്ഥനാ യോഗം നടക്കുന്നതിനിടെ 40Read More

Sports

ഇന്ത്യയിലേക്കില്ല! ടി20 ലോകകപ്പിൽ നിന്നും ബംഗ്ലാദേശ് പിന്മാറി; പകരക്കാരായി സ്‌കോട്ട്‌ലൻഡ്?

ധാക്ക: ടി20 ലോകകപ്പിൽ നിന്നും ബംഗ്ലാദേശ് പിന്മാറി. ഇന്ത്യയിൽ വെച്ച് നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (Read More

India

പ്രധാനമന്ത്രിക്കെതിരായ പരാമർശം: ഗായിക നേഹ സിംഗ് റാത്തോഡിന് വാരണാസി പോലീസിന്റെ നോട്ടീസ്

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രശസ്ത നാടോടി ഗായിക നേഹ സിംഗ് റാത്തോഡിന് പോലീസ് നോട്ടീസ് നൽകി. 2025ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് വാരണാസിയിലെ ലങ്ക പോലീസ് നടപടി സ്വീകരിച്ചത്. ഇന്നലെയാണ് ഗായികയ്ക്ക് നോട്ടീസ് കൈമാറിയതെന്ന് പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് രാജ്കുമാർ ശർമ്മ അറിയിച്ചു. തന്റെ വസതിയിൽ പോലീസ് എത്തിയ വിവരം നേഹ സിംഗ് റാത്തോഡ് തന്നെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പുറത്തുവിട്ടത്. [&Read More

Main story

ട്വന്റി 20 എൻഡിഎ മുന്നണിയിലേക്ക്; രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി,ഔദ്യോഗിക

കൊച്ചി: കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ സാധ്യതയുള്ള നിർണ്ണായക നീക്കവുമായി ബിജെപി. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി എൻഡിഎ മുന്നണിയുടെ ഭാഗമാകുമെന്ന് ഉറപ്പായി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബും കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപിയുടെ പുതിയ നീക്കം. എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിൽ ട്വന്റി 20യ്ക്കുള്ള സ്വാധീനം വോട്ടായി മാറുന്നത് എൻഡിഎയ്ക്ക് വലിയ [&Read More

Main story

ഫലസ്തീൻ ഭൂമിയിൽ ഇസ്രയേലിന്റെ പുതിയ ആയുധ നീക്കം; വെസ്റ്റ് ബാങ്കിൽ 18 കുടിയേറ്റ

ജറുസലേം: വെസ്റ്റ് ബാങ്കിലെ 18 അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾക്ക് തോക്ക് ലൈസൻസ് നൽകാൻ ഇസ്രയേൽ അംഗീകാരം നൽകി. ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻRead More

India

ബെംഗളൂരു വിമാനത്താവളത്തിൽ ദക്ഷിണ കൊറിയൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദക്ഷിണ കൊറിയൻ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച എയർപോട്ട് ജീവനക്കാരൻ പിടിയിലായി. എയർ ഇന്ത്യ എസ്എടിഎസിലെ ഗ്രൗണ്ട് സ്റ്റാഫ് അംഗമായ മുഹമ്മദ് അഫാൻ അഹമ്മദാണ് (25) അറസ്റ്റിലായത്. സുരക്ഷാ പരിശോധനയുടെ മറവിലായിരുന്നു അതിക്രമം. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ രണ്ടാം നമ്പർ ടെർമിനലിൽ വെച്ചാണ് സംഭവം നടന്നത്. നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയ യുവതിയുടെ ബോർഡിംഗ് പാസ് പരിശോധിച്ച പ്രതി, അവരുടെ ലഗേജിൽ പ്രശ്‌നമുണ്ടെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ബാഗിൽ നിന്ന് ബീപ്പ് ശബ്ദം കേൾക്കുന്നുണ്ടെന്നും അതിനാൽ [&Read More

Lifestyle

ഗർഭിണികൾ പാരസെറ്റമോൾ കഴിച്ചാൽ കുട്ടികൾക്ക് ഓട്ടിസം വരുമോ?

ഗർഭകാലത്ത് പാരസെറ്റമോൾ (അസറ്റാമിനോഫെൻ) ഉപയോഗിക്കുന്നത് കുട്ടികളിൽ ഓട്ടിസം, എ.ഡി.എച്ച്.ഡി എന്നിവയ്ക്ക് കാരണമാകുമെന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് പുതിയ പഠന റിപ്പോർട്ട്. കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്കൻ ഗവൺമെന്റ് പുറപ്പെടുവിച്ച മുന്നറിയിപ്പുകളെത്തുടർന്ന് ലോകമെമ്പാടുമുള്ള ഗർഭിണികൾക്കിടയിൽ നിലനിന്നിരുന്ന വലിയൊരു ഭീതിക്കാണ് പുതിയ റിപ്പോർട്ടോടെ വിരാമമാകുന്നത്. സാധാരണ വേദനസംഹാരിയായ മരുന്നിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അവകാശവാദങ്ങളെയും പഠനം നിരാകരിക്കുന്നു. ശാസ്ത്രീയമായ തെളിവുകൾ യു.കെയിലെയും യൂറോപ്പിലെയും ഗവേഷകർ നടത്തിയ വിപുലമായ പഠനം ‘ദ ലാൻസെറ്റ്’ (Read More

Gulf

റമദാൻ മാർഗ്ഗനിർദ്ദേശങ്ങളുമായി സൗദി; പ്രാർത്ഥനകൾ ലൈവ് സ്ട്രീം ചെയ്യാൻ പാടില്ല, ക്യാമറകൾക്കും നിയന്ത്രണം

റിയാദ്: സൗദിയിലെ പള്ളികൾക്കായി ഇസ്‌ലാമിക കാര്യ മന്ത്രാലയം പുതിയ റമദാൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പ്രാർത്ഥനകൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് നിരോധിച്ചും, പള്ളികൾക്കുള്ളിലെ ക്യാമറ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയും ഇസ്‌ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു. പള്ളികളിലെ ക്രമീകരണങ്ങൾ കാര്യക്ഷമമാക്കുന്നതിനും വിശ്വാസികൾക്ക് മികച്ച ആത്മീയ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികൾ. ക്യാമറ ഉപയോഗവുമായി ബന്ധപ്പെട്ട് കർശനമായ നിബന്ധനകളാണ് മന്ത്രാലയം മുന്നോട്ട് വെച്ചിരിക്കുന്നത്. പള്ളികൾക്കുള്ളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാമെങ്കിലും, പ്രാർത്ഥനയ്ക്കിടെ ആരാധകരെയോ ഇമാമുകളെയോ വീഡിയോയിൽ [&Read More

World

ഇറാന്റെ ആക്രമണം ഭയന്ന് ഇസ്രയേല്‍; വിമാനങ്ങള്‍ കൂട്ടത്തോടെ വിദേശത്തേക്ക് മാറ്റുന്നു

തെല്‍ അവീവ്: ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണം ഭയന്ന് മുന്നൊരുക്കാവുമായി ഇസ്രയേൽ. തെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ അടിയന്തരമായി വിദേശ രാജ്യങ്ങളിലേക്ക് മാറ്റാൻ ഇസ്രയേൽ വിമാനക്കമ്പനികൾ തയ്യാറെടുക്കുന്നു. ഗതാഗത മന്ത്രി മിരി റെഗേവ് ആണ് ഇക്കാര്യം അറിയിച്ചത്. 103Read More

World

ജലയുദ്ധം വരുന്നു? ജലക്ഷാമം മൂലം ജനജീവിതം സ്തംഭിക്കും, സൂക്ഷിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഭീകരമെന്ന് ഐക്യരാഷ്ട്രസഭ

ന്യൂയോർക്ക്: പല ലോകരാജ്യങ്ങളും യുദ്ധത്തിലേക്കുള്ള തിരിച്ചുപോക്കിലാണ്. എന്നാൽ ഇനിയുള്ള യുദ്ധം ജലത്തിന് വേണ്ടിയാണെന്ന മുന്നറിയിപ്പാണ് പുതിയ പഠനം പറയുന്നത്. ഭൂമിയിലെ ജലസ്രോതസ്സുകൾ അതിവേഗം ശോഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകം ജല പാപ്പരത്തത്തിത്തിലേക്ക് കടന്നതായും ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുകയാണ്. ഐക്യരാഷ്ട്രസഭാ സർവകലാശാല (Read More