12/06/2026
[fontresizer_tawhidurrahmandear_widget]
Kerala

‘പ്രമീള നായര്‍ മരിച്ച് 26 വര്‍ഷങ്ങള്‍ക്കുശേഷം എം.ടിയെ വ്യക്തിഹത്യ ചെയ്യുന്നു’- ദീദി ദാമോദരനും

കോഴിക്കോട്: മലയാളത്തിന്റെ പ്രിയസാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്നെഴുതിയ ‘എംറ്റി സ്‌പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്തകത്തിനെതിരെ എം.ടിയുടെ മക്കൾ. പുസ്തകത്തിലെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്നും പിതാവിനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനാണ് രചയിതാക്കൾ ശ്രമിക്കുന്നതെന്നും മക്കളായ സിതാരയും അശ്വതി നായരും ആരോപിച്ചു. പുസ്തകം ഉടനടി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. എം.ടിയുടെ ആദ്യഭാര്യ പ്രമീള നായരുടെ ജീവിതമെന്ന പേരിൽ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ഭാവനാസൃഷ്ടിയും അർദ്ധസത്യങ്ങളുമാണെന്ന് മക്കൾ പറഞ്ഞു. [&Read More

Main story

എൻഡിഎ പ്രവേശനം: ട്വന്റി 20യിൽ ഭിന്നത; ചിലർ പാർട്ടി വിടുമെന്ന സൂചന നൽകി

കൊച്ചി: എൻഡിഎയിൽ ചേരാൻ തീരുമാനിച്ചതിന് പിന്നാലെ ട്വന്റി 20 പാർട്ടിയിൽ കടുത്ത ഭിന്നത. മുതിർന്ന നേതാക്കളോടും അണികളോടും ആലോചിക്കാതെ എടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം രംഗത്തെത്തി. പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ച് ചിലർ പുറത്തുപോയേക്കാമെന്ന് ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് തന്നെ സൂചന നൽകി. സ്വതന്ത്ര രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ചാണ് തങ്ങൾ പാർട്ടിയിൽ ചേർന്നതെന്നും ബിജെപി മുന്നണിയുടെ ഭാഗമാകുന്നത് അംഗീകരിക്കാനാവില്ലെന്നും തൃക്കാക്കര നഗരസഭാംഗം റെനി തോമസ് തുറന്നടിച്ചു. എന്നാൽ ഭൂരിഭാഗം പേരും തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും ഒന്നോ [&Read More

Kerala

മേയര്‍ക്ക് ‘നോ എന്‍ട്രി’: പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങില്‍ നിന്ന് വി.വി രാജേഷിനെ ഒഴിവാക്കി;

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ നിന്ന് തിരുവനന്തപുരം മേയര്‍ വി.വി രാജേഷിനെ ഒഴിവാക്കി. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) അറിയിച്ചു. സാധാരണയായി പ്രധാനമന്ത്രി നഗരത്തിലെത്തുമ്പോള്‍ മേയര്‍ സ്വീകരിക്കാനെത്തുന്ന പതിവ് രീതി ഇത്തവണ ഒഴിവാക്കുകയായിരുന്നു. കേരളം സമര്‍പ്പിച്ച സ്വീകരണ പട്ടികയില്‍ മേയറുടെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പ്രധാന പരിപാടികളിലും മേയര്‍ വേദിയിലുണ്ടാകുമെന്നതിനാലാണ് വിമാനത്താവളത്തിലെ ചടങ്ങില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. മേയര്‍ക്ക് പുറമെ തിരുവനന്തപുരം എം.പിയെയും [&Read More

World

‘അമേരിക്കയ്ക്ക് സര്‍വാധിപത്യമുള്ള ലോകക്രമം അവസാനിക്കുന്നു’-ദാവോസില്‍ കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

ദാവോസ്: അമേരിക്കന്‍ സര്‍വാധിപത്യം അസ്തമിക്കാന്‍ പോകുകയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. യുഎസ് മേധാവിത്വത്തിന് കീഴിലുള്ള നിലവിലെ ലോകക്രമം ചെറിയ മാറ്റത്തിലൂടെയല്ല, വലിയൊരു തകര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ നടത്തിയ പ്രത്യേക പ്രസംഗത്തിലാണ് കാര്‍ണി ആഗോള രാഷ്ട്രീയത്തിലെ ഈ നിര്‍ണായക മാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ലോകം ഇത്രയും നാള്‍ വിശ്വസിച്ചിരുന്ന ‘നിയമാധിഷ്ഠിത ലോകക്രമംRead More

Main story

‘എന്റെ കുടുംബം തകര്‍ത്തത് ഉമ്മന്‍ചാണ്ടി; മന്ത്രിസ്ഥാനം മടക്കിത്തരാമെന്ന് പറഞ്ഞ് ചതിച്ചു’: ആരോപണവുമായി മന്ത്രി

കൊല്ലം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മകന്‍ ചാണ്ടി ഉമ്മനുമെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ.ബി ഗണേഷ് കുമാര്‍. തന്റെ കുടുംബം തകര്‍ത്തത് ഉമ്മന്‍ചാണ്ടിയാണെന്നും, മധ്യസ്ഥത വഹിച്ച് അദ്ദേഹം തന്റെ കുടുംബത്തെ ഇല്ലാതാക്കുകയായിരുന്നുവെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. ‘എന്റെ മക്കള്‍ വേര്‍പിരിയാന്‍ കാരണം ഉമ്മന്‍ചാണ്ടിയാണ്. മധ്യസ്ഥത വഹിച്ച് അദ്ദേഹം കുടുംബം ഇല്ലാതാക്കി. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ മാന്യത കരുതിയാണ് ഞാന്‍ ഇതൊന്നും പറയാതിരുന്നത്.’Read More

Main story

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 ജവാന്മാര്‍ക്ക് വീരമൃത്യു; 11

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഡോഡ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് വന്‍ ദുരന്തം. അപകടത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ഭദര്‍വാRead More

India

‘ചട്ടങ്ങള്‍ കാറ്റില്‍ പറത്തരുത്; നിങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള അനിയന്ത്രിതമായ അധികാരമില്ല’; എസ്‌ഐആറില്‍ തെര.

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് വിപുലമായ വിവേചനാധികാരങ്ങള്‍ ഉണ്ടെന്നത് ശരിയാണെങ്കിലും, അത് സ്വാഭാവിക നീതിക്കും നിലവിലുള്ള ചട്ടങ്ങള്‍ക്കും വിരുദ്ധമായി, നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. എസ്‌ഐആറുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കമ്മീഷന് ശക്തമായ താക്കീത് നല്‍കിയിരിക്കുന്നത്. 1960Read More

UAE

യുഎഇയിൽ ജോലി തിരയുന്നവർ ഈ മാറ്റം അറിഞ്ഞിരിക്കുക… ഈ ‘സ്‌കിൽ ‘ ഇല്ലെങ്കിൽ

ദുബൈ: യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ തേടുന്നവർക്ക് ഇനി പ്രവൃത്തിപരിചയവും ബിരുദവും മാത്രം പോരാ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Read More