ടൊറന്റോ/ന്യൂഡൽഹി: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ കവർച്ചാ കേസിലെ മുഖ്യപ്രതിയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ച് കനേഡിയൻ അധികൃതർ. 20 മില്യൺ ഡോളർ (ഏകദേശം 165 കോടി രൂപ) വിലമതിക്കുന്ന 400 കിലോഗ്രാം സ്വർണവും 6600 സ്വർണ ബാറുകളും തട്ടിയെടുത്ത കേസിലെ സൂത്രധാരൻ സിമ്രാൻ പ്രീത് പനേസറിനെയാണ് (33) കാനഡ തിരയുന്നത്. എയർ കാനഡ മുൻ ജീവനക്കാരനായ ഇയാൾ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കവർച്ചയിൽ നിർണായക പങ്ക് വഹിച്ചതായാണ് പോലീസ് കണ്ടെത്തൽ. 2023 ഏപ്രിലിൽ [&Read More
‘തീപ്പിടിക്കുമ്പോള്‍ ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല, അവിടെ നിന്ന് പണവും കണ്ടെത്തിയിട്ടില്ല’; വസതിയില്‍ പണക്കൂമ്പാരം കണ്ടെത്തിയ
ന്യൂഡൽഹി: വിവാദമായ പണം കണ്ടെത്തൽ കേസിൽ ജസ്റ്റിസ് യശ്വന്ത് വർമ്മ പാർലമെന്ററി പാനലിന് മുന്നിൽ നിലപാട് വ്യക്തമാക്കി. കഴിഞ്ഞ വർഷം മാർച്ചിൽ തന്റെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തിനിടെ പണം കണ്ടെത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിശോധിക്കുന്ന പാർലമെന്ററി സമിതിക്ക് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തീപിടിത്തം നടന്ന സമയത്ത് താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും സംഭവസ്ഥലത്തുനിന്ന് പണമൊന്നും കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം മൊഴി നൽകി. സംഭവസ്ഥലം സുരക്ഷിതമാക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നും ജസ്റ്റിസ് വർമ്മ [&Read More
ദുബൈ: ബുർജ് ഖലീഫ, ദുബൈ മാൾ, മെട്രോ സ്‌റ്റേഷൻ എന്നിവ വൻ വികസനത്തിനൊരുങ്ങുന്നു. പുതുവത്സരാഘോഷങ്ങൾ, പൊതു അവധി ദിനങ്ങൾ, മറ്റ് പ്രധാന പരിപാടികൾ എന്നിവയ്ക്കിടെ അനുഭവപ്പെടുന്ന അമിത തിരക്ക് നിയന്ത്രിക്കാനും യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനുമാണ് നവീകരണ പദ്ധതി ലക്ഷ്യമിടുന്നത്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും പ്രമുഖ നിർമ്മാണ കമ്പനിയായ ഇമാറും തമ്മിൽ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. വിസ്തൃതിയും ശേഷിയും സ്‌റ്റേഷന്റെ മൊത്തം വിസ്തീർണ്ണം 6,700 ചതുരശ്ര മീറ്ററിൽ നിന്ന് 8,500 ചതുരശ്ര മീറ്ററായി ഉയരും. നിലവിൽ [&Read More
ന്യൂഡൽഹി: ബോക്സിങ് റിങ്ങിലെ ഇതിഹാസ താരം മേരി കോമും ഭർത്താവ് ഓൺലറും തമ്മിലുള്ള ദാമ്പത്യ തകർച്ച പരസ്യപ്പോരിലേക്ക്. 19 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും വിവാഹമോചിതരായതിന് പിന്നാലെയാണ് പരസ്പരം പഴിചാരി ഇരുവരും രംഗത്തെത്തിയത്. തന്റെ വിജയങ്ങൾക്ക് പിന്നിൽ ഭർത്താവിന്റെ ത്യാഗമാണെന്ന വാദത്തെ മേരി കോം തള്ളി. ഇന്ത്യാ ടിവിയിലെ ‘ആപ് കി അദാലത്ത്’ എന്ന പരിപാടിയിലാണ് മേരി കോം ഓൺലറിനെതിരെ ആഞ്ഞടിച്ചത്. അതേസമയം, മേരി കോമിന് വേണ്ടി സ്വന്തം കരിയർ ബലികഴിച്ച് വീട്ടുവേലക്കാരനെപ്പോലെ ജീവിക്കേണ്ടി വന്നുവെന്നാണ് ഓൺലറുടെ [&Read More
ന്യൂഡൽഹി: വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി വാങ്ങുന്ന 114 റഫാൽ യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ വൻ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പുതിയ കരാർ പ്രകാരം വിമാനങ്ങളുടെ 80 ശതമാനത്തോളം ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് പദ്ധതി. ഫ്രഞ്ച് വിമാനക്കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുന്നതോടെ ഫ്രാൻസിലെ ചില നിർമ്മാണ യൂണിറ്റുകൾ ഇന്ത്യയിലേക്ക് മാറ്റപ്പെടുമെന്നാണ് വിവരം. വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പരിശോധനകൾക്കുമായി ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ഇതുവഴി ഇന്ത്യയിൽ നിർമ്മിക്കുന്ന റഫാൽ വിമാനങ്ങളും അവയുടെ ഭാഗങ്ങളും മറ്റ് [&Read More
റിയാദ്: സൗദി അറേബ്യയിൽ വൻ സ്വർണ്ണ നിക്ഷേപം കണ്ടെത്തി. രാജ്യത്തെ നാല് വ്യത്യസ്ത മേഖലകളിൽ നിന്നായി 7.8 ദശലക്ഷം ഔൺസ് സ്വർണ്ണത്തിന്റെ സാന്നിധ്യമാണ് പുതുതായി സ്ഥിരീകരിച്ചിരിക്കുന്നത്. സൗദിയുടെ ആധുനിക ഖനന ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കണ്ടെത്തലാണിതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഖനന കമ്പനിയായ മആദിൻ (Read More
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മഷിക്ക് പകരം മാര്‍ക്കര്‍ പേന; പ്രതിഷേധവുമായി പ്രതിപക്ഷം, നടപടിയുണ്ടാകുമെന്ന് തെര.
മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനിടെ വോട്ടര്‍മാരുടെ വിരലില്‍ പുരട്ടാന്‍ മഷിക്ക് പകരം മാര്‍ക്കര്‍ പേനകള്‍. ഇതേച്ചൊല്ലി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മായ്ക്കാവുന്ന മഷിയാണ് മാര്‍ക്കര്‍ പേനകളിലുള്ളതെന്നും ഇത് കള്ളവോട്ടിന് വഴിയൊരുക്കുമെന്നും ആരോപിച്ച് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്. വോട്ട് ചെയ്തതിന് തെളിവായി വിരലില്‍ പുരട്ടുന്ന മഷിക്ക് പകരം പല ബൂത്തുകളിലും മാര്‍ക്കര്‍ പേനകളാണ് ഉപയോഗിച്ചത്. അസെറ്റോണ്‍ പോലുള്ള [&Read More
‘ഐഷ പോറ്റി വര്‍ഗവഞ്ചക; അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖം’; അധിക്ഷേപവുമായി എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷ പോറ്റിക്കെതിരെ അതിരൂക്ഷമായ അധിക്ഷേപവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഐഷ പോറ്റി വര്‍ഗവഞ്ചകയാണെന്നും, അവര്‍ക്ക് അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐഷ പോറ്റി പത്തു കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. അതിനുശേഷം 15 കൊല്ലം എംഎല്‍എയായി. പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലും ഏരിയ കമ്മിറ്റിയിലുമെല്ലാം അംഗമായിട്ടും അവര്‍ അങ്ങോട്ടൊന്നും പോയിട്ടില്ല. അസുഖമാണെന്നാണ് കാരണം പറഞ്ഞിരുന്നത്. അധികാരത്തിന്റെ അപ്പക്കഷണവുമായി ബന്ധപ്പെട്ട അസുഖമാണ് അതെന്ന് [&Read More
വാരണാസി വികസനത്തിനായി കാശി ക്ഷേത്രം പുനര്‍നിര്‍മിച്ച ദേവി അഹില്യബായിയുടെ പ്രതിമ തകര്‍ത്തു; വന്‍
ലഖ്‌നൗ: കാശി വിശ്വനാഥ ക്ഷേത്രം പുനര്‍നിര്‍മിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മറാഠാ രാജ്ഞി അഹല്യാബായ് ഹോള്‍ക്കറുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതിമയും ചരിത്രസ്മാരകങ്ങളും അധികൃതര്‍ ഇടിച്ചുനിരത്തിയതായി പരാതി. വാരണാസിയിലെ മണികര്‍ണിക ഘട്ടിലെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ജെസിബി ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനിടെയാണ് സംഭവം. ഇതിനെതിരെ വാരണാസിയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. മണികര്‍ണിക ഘട്ടിലെ പുരാതനമായ ഒരു ‘മഠി’ പൊളിച്ചുനീക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുള്ളില്‍ ഉണ്ടായിരുന്ന അഹല്യാബായിയുടെ പ്രതിമയും ശിവലിംഗങ്ങളും തകര്‍ത്തുവെന്നാണ് പാല്‍ സമുദായവും തദ്ദേശവാസികളും ആരോപിക്കുന്നത്. മുന്നറിയിപ്പില്ലാതെയാണ് അധികൃതര്‍ [&Read More
ന്യൂഡൽഹി: അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ Read More