31/03/2026
[fontresizer_tawhidurrahmandear_widget]
Kerala

മോന്‍താ ചുഴലിക്കാറ്റ് വരുന്നു; കേരളത്തില്‍ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ‘മോന്‍താ’ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണമാകുന്നത്. 29 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്നു തീവ്ര ന്യൂനമര്‍ദമാകും. ഞായറാഴ്ച ഇതു ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുമെന്നാണു പ്രവചനം. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ടുബാധിക്കില്ലെങ്കിലും കനത്ത മഴ തുടരും. 27, 28 തിയതികളില്‍ സംസ്ഥാനത്തെങ്ങും വ്യാപക മഴ [&Read More

India

അദാനിയെ കടക്കെണിയിയില്‍നിന്ന് രക്ഷിക്കാന്‍ മോദി? എല്‍ഐസിയില്‍ നിന്ന് 32,760 കോടി നിക്ഷേപിക്കാന്‍ നീക്കമെന്ന്

ന്യൂഡല്‍ഹി: യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ കുടുങ്ങി കടക്കെണിയിലായ ഗൗതം അദാനിയെ രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍നിന്ന്(എല്‍ഐസി) ഏകദേശം 32,760 കോടി രൂപ നിക്ഷേപം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അദാനിയുടെ നിയന്ത്രണങ്ങളിലുള്ള കമ്പനികളില്‍ എല്‍ഐസിയെക്കൊണ്ട് 390 കോടി ഡോളര്‍ നിക്ഷേപിപ്പിക്കാനാണ് മോദി സര്‍ക്കാരിന്റെ പദ്ധതി. ഇതിന്റെ ആദ്യഘട്ട നിക്ഷേപങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസിലെ കേസിനു പിന്നാലെ കടക്കെണിയിലായതിനു പുറമെ, ദീര്‍ഘകാലമായി വായ്പകള്‍ നല്‍കുന്ന [&Read More

Main story

‘ഇത് ഇടതുനയം നടപ്പാക്കുന്ന സർക്കാരല്ല; കുത്തക മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഭാഗം’; വിചിത്രവാദവുമായി ഗോവിന്ദന്‍

തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പിട്ടതിൽ വിവാദം കൊഴുക്കുന്നതിനിടെ വിചിത്രവാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത് ഇടതുനയം നടപ്പാക്കാനുള്ള സർക്കാരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇടതുനയം നടപ്പാക്കുന്ന സർക്കാർ ആണ് ഇതെന്നാണോ നിങ്ങൾ ധരിച്ചിരിക്കുന്നത്? കുത്തക മുതലാളിത്തത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വർഗഘടനയുടെയും ഭാഗമായി നിൽക്കുന്ന സർക്കാരാണിത്.”Read More

Sports

മെസി കേരളത്തിലേക്ക് വരില്ല; ഒടുവില്‍ സമ്മതിച്ച് സ്പോണ്‍സര്‍

കൊച്ചി: ലയണൽ മെസിയും അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നവംബറിൽ കേരളത്തിലേക്ക് എത്തില്ല. സ്പോൺസർ ആൻ്റോ അഗസ്റ്റിൻ ആണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിശദീകരണം. കേരളം മത്സരത്തിന് സജ്ജമല്ലെന്നാണ് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നവംബർ 17ന് അർജന്റീന കൊച്ചിയിൽ കളിക്കും എന്നായിരുന്നു സർക്കാരും സ്പോൺസറും നേരത്തെ അവകാശപ്പെട്ടിരുന്നത്. മാർച്ചിൽ മെസ്സി വരുമെന്ന് സ്പോൺസർ പറയുന്നു. [&Read More

Tech

ഷാർജയിലും ബൈക്കുകൾക്ക് സ്പീഡ് ലൈനുകളിൽ വിലക്ക്; നവംബർ 1 മുതൽ പ്രാബല്യത്തില്‍

ഷാർജ: ദുബായ്ക്ക് പിന്നാലെ ഷാർജയിലും മോട്ടോർസൈക്കിളുകൾക്ക് (ബൈക്കുകൾ) അതിവേഗ പാതകളിൽ (സ്പീഡ് ലൈനുകൾ) വിലക്ക് ഏർപ്പെടുത്തി. നവംബർ 1 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഷാർജ പോലീസ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി (Read More

Gulf

സൗദി ടൂറിസം നിയമലംഘനങ്ങൾക്ക് 25,000 റിയാൽ വരെ പിഴ

റിയാദ്: സൗദിയിലെ ടൂറിസ്റ്റ് മാർഗനിർദ്ദേശ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് 25,000 സൗദി റിയാൽ വരെ പിഴ ചുമത്തും. ടൂർ ഗൈഡിംഗ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കുള്ള പിഴ ഷെഡ്യൂളിലെ ഭേദഗതികൾക്ക് ടൂറിസം മന്ത്രാലയം അംഗീകാരം നൽകി. പിഴ ഈടാക്കുന്നത് ടൂർ ഗൈഡിംഗുമായി ബന്ധപ്പെട്ട ഗുരുതരമായ ലംഘനങ്ങൾക്കാണ്. പുതിയ ഭേദഗതി അനുസരിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ലംഘനങ്ങൾ ഇവയാണ്: ഈ ലംഘനങ്ങളെല്ലാം ഗുരുതരമായ നിയമലംഘനങ്ങളായി കണക്കാക്കപ്പെടും.Read More

Main story

‘കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികള്‍ക്കായി കാത്തിരിക്കുന്നു’; പരിഹസിച്ച് സാറാ ജോസഫ്

തൃശൂര്‍: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ(എന്‍ഇപി) ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവച്ച സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി എഴുത്തുകാരി സാറാ ജോസഫ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എഴുത്തുകാരിയുടെ വിമര്‍ശനം. ‘കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികള്‍ക്കായി’ എന്നായിരുന്നു കുറിപ്പ്. മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെയായിരുന്നു കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് ഡല്‍ഹിയിലെത്തി പദ്ധതിയില്‍ ഒപ്പുവച്ചത്. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെയായിരുന്നു നടപടി. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയാണ് ഇന്നലെ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. സിപിഐയെ [&Read More

Main story

ബിഹാറില്‍ മഹാസഖ്യം അധികാരത്തില്‍ വന്നാല്‍ മുസ്‌ലിം-ദലിത് വിഭാഗങ്ങളില്‍നിന്നും ഉപമുഖ്യമന്ത്രിമാര്‍-പപ്പു യാദവ്

പാട്‌ന: ബിഹാറില്‍ ‘ഇന്‍ഡ്യ’ സഖ്യം അധികാരത്തില്‍ വന്നാല്‍ ദലിത്, മുസ്‌ലിം സമുദായങ്ങളില്‍നിന്ന് ഓരോ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുമെന്ന് സ്വതന്ത്ര എംപിയായ പപ്പു യാദവ് പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്ന നിലപാടാണ് രാഹുല്‍ ഗാന്ധിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ബിഹാറില്‍ ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍, ഞങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധി തീര്‍ച്ചയായും ദലിത്, മുസ്‌ലിം സമുദായങ്ങളില്‍നിന്ന് ഓരോ ഉപമുഖ്യമന്ത്രിമാരെ നിയമിക്കും. എല്ലാ സമൂഹത്തിനും ഉചിതമായ പ്രാതിനിധ്യം നല്‍കണമെന്നത് അദ്ദേഹത്തിന്റെ നിലപാടാണ്’Read More