ബെയ്ജിങ്: ജമ്മു കശ്മീരിന്റെ ഭാഗമായ ഷാക്സ്ഗാം താഴ്വരയില്‍ അവകാശവാദവുമായി ചൈന. ഈ പ്രദേശം പൂര്‍ണമായും തങ്ങളുടേതാണെന്നും, അവിടെ നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ തങ്ങളുടെ പരമാധികാരത്തില്‍ പെട്ടതാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഷാക്സ്ഗാം താഴ്വരയില്‍ ചൈന നടത്തുന്ന അനധികൃത നിര്‍മാണ പ്രവൃത്തികളെ ഇന്ത്യ കഴിഞ്ഞ ദിവസം ശക്തമായി എതിര്‍ത്തിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് നിലപാട് വ്യക്തമാക്കിയത്. ‘ഷാക്സ്ഗാം താഴ്വര ചൈനയുടെതാണ്. അവിടെ നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ ചൈനയ്ക്ക് പൂര്‍ണ അധികാരമുണ്ട്’Read More
‘ജഡ്ജി ട്രെയിനിൽ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ച സംഭവം ഞെട്ടിക്കുന്നത്’; രൂക്ഷ വിമര്‍ശനവുമായി സുപ്രീം
ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ സിവിൽ ജഡ്ജി സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചെന്ന പരാതിയിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. മധ്യപ്രദേശിൽ നിന്നുള്ള ജുഡീഷ്യൽ ഓഫീസറുടെ പെരുമാറ്റം അങ്ങേയറ്റം മ്ലേച്ഛമാണെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തിൽ ജഡ്ജിക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച്, സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. ‘ഹൈക്കോടതിയുടെ നിലപാട് മനസ്സിലാക്കാൻ കഴിയുന്നില്ല. ഒരു ജുഡീഷ്യൽ ഓഫീസറുടെ ഭാഗത്തുനിന്നുണ്ടായ അങ്ങേയറ്റം മ്ലേച്ഛമായ പെരുമാറ്റമാണിത്. സാക്ഷികളെ മുഴുവൻ [&Read More
എടക്കാട് (കണ്ണൂർ):നടാൽ മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ ഞായറാഴ്ച എൺപത്തിയഞ്ചുകാരനായ വടക്കേച്ചാലിൽ ചന്ദ്രനും അറുപത്തിയഞ്ചുകാരി ആഡൂർ മേപ്പാട് രമയും വിവാഹിതരായി. ഇരുവരും കൈപിടിച്ച് നടാൽ വായനശാലയ്ക്ക് സമീപത്തെ വീട്ടിലേക്ക് കയറുമ്പോൾ ഇളയമകൾ വധൂവരന്മാരുടെ കാലുകളിൽ വെള്ളമൊഴിച്ച് വരവേറ്റു. ആറുവർഷം മുൻപ് ഭാര്യ മരിച്ചശേഷമുള്ള ചന്ദ്രന്റെ ഏകാന്തജീവിതത്തിലേക്കാണ് രമ കടന്നുവന്നത്. മാസങ്ങൾക്കുമുൻപാണ് ഇവർ പരിചയത്തിലായത്. കണ്ണൂരിലെ ടെക്‌സ്‌റ്റൈൽ സ്ഥാപനത്തിൽനിന്ന് ഡൈമാസ്റ്ററായി വിരമിച്ച ടി.വി. ചന്ദ്രൻ ചാല കോയ്യോട് റോഡിലെ ബാഗ് നിർമാണ യൂണിറ്റിൽ ജോലിചെയ്യുന്നുണ്ട്. അവിടെ എത്തിയപ്പോഴാണ് രമയെ കണ്ടതും പരിചയപ്പെട്ടതും. [&Read More
വാഷിങ്ടണ്‍/തെല്‍ അവീവ്: ഇറാനിലെ നിലവിലെ ഭരണകൂടത്തെ അട്ടിമറിക്കാനോ ഭരണമാറ്റം വേഗത്തിലാക്കാനോ തങ്ങള്‍ക്കു പദ്ധതിയില്ലെന്ന് അമേരിക്ക. ഇസ്രായേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബിയാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കിയത്. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇറാനിലെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ‘സ്‌കൈ ന്യൂസി’ന് നല്‍കിയ അഭിമുഖത്തിലാണ് ഹക്കബി ഭരണകൂടത്തിന്റെ നിലപാട് മാറ്റം വെളിപ്പെടുത്തിയത്. ‘ഭരണമാറ്റം വേഗത്തിലാക്കാന്‍ അമേരിക്ക സജീവമായി ഇടപെടുന്നില്ല. അത് ഇറാനിയന്‍ ജനതയോടുള്ള ബഹുമാനത്തിന്റെ വിഷയമാണ്. സ്വന്തം [&Read More
കോട്ടയം: ഉഴവൂരിൽ സ്‌കൂട്ടർ മറിഞ്ഞ് തോക്ക് അബദ്ധത്തിൽ പൊട്ടി അഭിഭാഷകന് ദാരുണാന്ത്യം. ഉഴവൂർ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ ഉഴവൂർ പയസ്മൗണ്ട് ഭാഗത്തെ പോക്കറ്റ് റോഡിലായിരുന്നു അപകടം. ലൈസൻസുള്ള തോക്കുമായി നായാട്ടിന് പോകുകയായിരുന്നു ജോബി. പയസ്മൗണ്ട് നീരുരുട്ടി റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഈ സമയം വാഹനത്തിന്റെ മുൻഭാഗത്ത് സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയും വെടിയുണ്ട ജോബിയുടെ തലയിൽ തുളച്ചുകയറുകയും, സംഭവസ്ഥലത്തുതന്നെ മരിച്ചതായി [&Read More
കണ്ണൂര്‍: ഡാറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഉദ്യോഗസ്ഥനെന്ന വ്യാജേന റിട്ടയേര്‍ഡ് ബാങ്ക് മാനേജരെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്ത് പണം തട്ടാനുള്ള ശ്രമം പരാജയപ്പെടുത്തി കണ്ണൂര്‍ സൈബര്‍ പോലീസ്. തോട്ടട സ്വദേശിയായ റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍ പ്രമോദ് മഠത്തിലിന്റെ ശ്രദ്ധയും കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസ് സംഘത്തിന്റെ സമയോചിതമായ ഇടപെടലുമാണ് വന്‍ സൈബര്‍ തട്ടിപ്പ് ശ്രമം പൊളിച്ചത്. എന്‍ഐഎ പിടികൂടിയ പി.എഫ്.ഐ പ്രവര്‍ത്തകനില്‍ നിന്നും പ്രമോദിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടും സിം കാര്‍ഡും ലഭിച്ചെന്ന് പറഞ്ഞായിരുന്നു ഭീഷണി. ജനുവരി 11നാണ് [&Read More
‘ഏത് ആക്രമണവും നേരിടാന്‍ സൈന്യം പൂര്‍ണസജ്ജം; ഞങ്ങള്‍ക്കെതിരെ എന്തെങ്കിലും നീക്കമുണ്ടായാല്‍ വലിയ വില
തെഹ്റാന്‍: ഏത് തരത്തിലുള്ള സൈനിക നീക്കത്തെയും നേരിടാന്‍ ഇറാന്റെ സായുധ സേന പൂര്‍ണ സജ്ജമാണെന്ന് ഇറാന്‍. വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായില്‍ ബഗായി ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് വെല്ലുവിളിയെയും ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ ആഭ്യന്തര വിഷയങ്ങളില്‍ അമേരിക്കയും ഇസ്രയേലും ഇടപെടുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സൈന്യത്തിന്റെ മുന്നൊരുക്കത്തെ കുറിച്ച് വക്താവ് പ്രതികരിച്ചത്. ‘ഇറാനെതിരെ എന്തെങ്കിലും സാഹസികതയ്ക്ക് മുതിര്‍ന്നാല്‍ അതിന് വലിയ വില നല്‍കേണ്ടി വരും. ഞങ്ങളുടെ സായുധ സേന ഏത് [&Read More
‘പുല്‍വാമയിലും പഹല്‍ഗാമിലും ഡല്‍ഹിയിലും ആവര്‍ത്തിച്ച് പരാജയപ്പെട്ട ദുര്‍ബലനായ ആഭ്യന്തര മന്ത്രിയാണ് താങ്കള്‍’; അമിത്
ബംഗളൂരു: നുഴഞ്ഞുകയറ്റക്കാരുടെയും ബംഗ്ലാദേശി കുടിയേറ്റക്കാരുടെയും പേര് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിരന്തരം പ്രസ്താവനകളില്‍ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. യുപിഎ ഭരണകാലത്തെയും എന്‍ഡിഎ ഭരണകാലത്തെയും കണക്കുകള്‍ നിരത്തി, അമിത് ഷാ ഒരു ‘പരാജയപ്പെട്ട ആഭ്യന്തര മന്ത്രി’യാണെന്ന് ഖാര്‍ഗെ തുറന്നടിച്ചു. 2006 മുതല്‍ 2013 വരെയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് 73,800 ബംഗ്ലാദേശികളെ ഇന്ത്യയില്‍നിന്ന് നാടുകടത്തിയപ്പോള്‍, 2014 മുതല്‍ 2024 വരെയുള്ള ബിജെപി ഭരണത്തില്‍ വെറും 3,499 പേരെ മാത്രമാണ് നാടുകടത്തിയതെന്ന് [&Read More
അര്‍ജന്റീനയിലെ കാട്ടുതീക്ക് പിന്നില്‍ ഇസ്രയേലികള്‍? ഐഡിഎഫ് ഗ്രനേഡ് ഉപയോഗിച്ചെന്ന് ആരോപണം; വന്‍ വിവാദം
ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയിലെ പാറ്റഗോണിയ മേഖലയില്‍ പടര്‍ന്നുപിടിച്ച വന്‍ കാട്ടുതീക്ക് പിന്നില്‍ ഇസ്രയേലി വിനോദസഞ്ചാരികളാണെന്ന ആരോപണവുമായി പ്രതിപക്ഷം. ഇസ്രയേല്‍ സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള ‘ഐഡിഎഫ് ഗ്രനേഡ്’ ആണ് ഇവര്‍ കാട്ടുതീ പടര്‍ത്താന്‍ ഉപയോഗിച്ചതെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രാദേശിക മാധ്യമങ്ങളുടെയും ആരോപണമാണ് വലിയ വിവാദമായിരിക്കുന്നത്. ഇസ്രയേല്‍ വൃത്തങ്ങള്‍ ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അര്‍ജന്റീനയിലെ തെക്കന്‍ മേഖലയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്ന് ഇസ്രയേലി യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ തീയിടാന്‍ സ്‌ഫോടകവസ്തു ഉപയോഗിച്ചുവെന്നാണ് അര്‍ജന്റീനയിലെ ചില രാഷ്ട്രീയ വൃത്തങ്ങള്‍ ആരോപിക്കുന്നത്. ‘ഇസ്രയേല്‍ [&Read More
മുംബൈ: രണ്ട് പതിറ്റാണ്ടിന് ശേഷം ഒരേ വേദിയില്‍ കൈകോര്‍ത്ത് ശിവസേന (ഉദ്ദവ് വിഭാഗം) നേതാവ് ഉദ്ദവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) തലവന്‍ രാജ് താക്കറെയും. 15Read More