10/06/2026
[fontresizer_tawhidurrahmandear_widget]
World

73-ാം വയസ്സിലും എന്തൊരു ചുറുചുറുക്ക്! പുടിന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം; ആ ‘സീക്രട്ട് ഡയറ്റ്’

രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ആരോഗ്യവും ചുറുചുറുക്കും ഫിറ്റ്‌നസ് ലോകത്ത് വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. കഠിനമായ ജിം വർക്കൗട്ടുകളെക്കാൾ ഉപരിയായി, അച്ചടക്കമുള്ള ജീവിതശൈലിയും പോഷകസമൃദ്ധമായ ഭക്ഷണക്രമവുമാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ അടിത്തറയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ 73Read More

Kerala

’അതിജീവിതയ്ക്ക് സംഭവിച്ചതിന് എന്തു കൊടുത്താലും മതിയാകില്ല; നീതി ലഭിക്കണം’- ആസിഫലി

തൊടുപുഴ: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന് നടന്‍ ആസിഫ് അലി. കോടതിയുടെ വിധിയെ മാനിക്കുന്നുവെന്നും, ശിക്ഷയെക്കുറിച്ച് അഭിപ്രായം പറയുന്നത് കോടതി നിന്ദയാകുമെന്നും താരം പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആസിഫ് അലി. ‘അതിജീവിത എന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകയുമാണ്. അവര്‍ക്ക് സംഭവിച്ചതിന് എന്ത് പകരം കൊടുത്താലും മതിയാവില്ല, നീതി കിട്ടണം. വിധി എന്തായാലും സ്വീകരിക്കും,’ ആസിഫ് അലി പറഞ്ഞു. ഏത് സമയത്തും അതിജീവിതക്കൊപ്പമാണ് തന്റെ നിലപാടെന്നും താരം വ്യക്തമാക്കി. ‘ഏകപക്ഷീയമായ തീരുമാനം [&Read More

Kerala

അതിജീവിത പലതവണ പങ്കുവച്ച ആശങ്കകള്‍ ശരിയെന്നു തെളിയുന്നു; വിഷയം വഴിതിരിച്ചുവിടാന്‍ ദിലീപിന്റെ നീക്കം-ഉമ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് പൂർണമായ നീതി ലഭിച്ചില്ലെന്ന് ഉമ തോമസ് എംഎൽഎ. കേസ് വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. വിധിയിൽ നിരാശയുണ്ടെന്നും എന്നാൽ ഉപാധികളില്ലാതെ താൻ അതിജീവിതയ്ക്കൊപ്പം തന്നെ നിൽക്കുമെന്നും ഉമ തോമസ് വ്യക്തമാക്കി. വിഷയം വഴിതിരിച്ചുവിടാനാണ് ദിലീപിന്‍റെ ശ്രമമെന്നും അവര്‍ ആരോപിച്ചു. മഞ്ജു വാര്യർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും എതിരെ ദിലീപ് നടത്തിയ ആരോപണങ്ങളെ ഉമ തോമസ് തള്ളി. സ്വന്തം തെറ്റുകൾ മറച്ചുവെക്കാനും വിഷയം വഴിതിരിച്ചുവിടാനുമുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് അവർ ആരോപിച്ചു. [&Read More

India

‘സ്ഥിതിഗതികള്‍ നേരിട്ടിട്ടില്ലെങ്കില്‍ അരാജകത്വം ഉണ്ടാകും’; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് സുപ്രീം കോടതി. നടപടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ഭീഷണികളും തടസ്സങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. പശ്ചിമ ബംഗാളില്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ ജോലികള്‍ ചെയ്യുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നേരെ ഭീഷണിയുണ്ടെന്നും, ഔദ്യോഗിക [&Read More

Main story

ഇന്ത്യൻ അരി യുഎസിലേക്ക് തള്ളരുത്; പുതിയ തീരുവ മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: ഇന്ത്യയുടെ അരിക്കും കാനഡയുടെ വളത്തിനും പുതിയ തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കൻ ഉത്പാദകരെ സംരക്ഷിക്കുന്നതിനായി തീരുവകൾ കർശനമായി ഉപയോഗിക്കാനാണ് തന്റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് യോഗത്തിൽ ട്രംപ് ആവർത്തിച്ചു. ഇറക്കുമതി നികുതി വഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച്, അമേരിക്കൻ കർഷകർക്ക് 12 ബില്യൺ ഡോളറിന്റെ പുതിയ സാമ്പത്തിക സഹായ പാക്കേജും അദ്ദേഹം പ്രഖ്യാപിച്ചു. ഏഷ്യൻ രാജ്യങ്ങളിൽ [&Read More

Main story

നടിയെ ആക്രമിച്ച കേസ്: ’എനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം’- നിയമനടപടിക്കൊരുങ്ങി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി നടന്‍ ദിലീപ് നിയമനടപടിക്കൊരുങ്ങുന്നു. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ തങ്ങളുടെ നേട്ടങ്ങള്‍ക്കായി തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ദിലീപ് ആരോപിച്ചു. കോടതി വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് നീക്കം. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന പുറത്തുവരണമെന്ന് മഞ്ജു വാര്യര്‍ ‘അമ്മ’യുടെ വേദിയില്‍ നടത്തിയ പ്രസംഗമാണ് തനിക്കെതിരായ ഗൂഢാലോചനയുടെ തുടക്കമെന്ന് ദിലീപ് ആരോപിച്ചു. ഇത് കേസില്‍ തന്നെ പ്രതിയാക്കാനുള്ള നീക്കമായിരുന്നുവെന്നും അദ്ദേഹം [&Read More

Kerala

പാലക്കാട്ടുനിന്ന് മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി വി.പി മുഹമ്മദലിയെ കണ്ടെത്തി

പാലക്കാട്: മുഖംമൂടി സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രമുഖ പ്രവാസി വ്യവസായി വി.പി മുഹമ്മദലിയെ പോലീസ് കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം കോതകുറിശ്ശിയില്‍ അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചിരുന്ന വീട്ടില്‍ നിന്നാണ് പോലീസ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ജിദ്ദയിലെ അല്‍ റയാന്‍, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാനും മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശിയുമായ വി.പി മുഹമ്മദലി എന്ന ആലുങ്ങല്‍ മുഹമ്മദലിയെയാണ് തട്ടിക്കൊണ്ടുപോയത്. തടങ്കലില്‍ പാര്‍പ്പിച്ച വീട്ടില്‍ അക്രമികള്‍ ഉറങ്ങിയ സമയത്ത് ഇറങ്ങിയോടിയാണ് അദ്ദേഹം പോലീസിനെ വിളിച്ചത്. രക്ഷപ്പെടുത്തിയ ഉടന്‍ തന്നെ ശാരീരിക [&Read More

India

അയോധ്യയില്‍ ധ്വജാരോഹണവും കഴിഞ്ഞു; തകര്‍ക്കപ്പെട്ട ബാബരിക്ക് പരിഹാരമായി പ്രഖ്യാപിച്ച പള്ളിയുടെ അവസ്ഥ ഇതാണ്!

ലഖ്‌നൗ: ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതി വിധി വന്ന് ആറ് വര്‍ഷം പിന്നിടുമ്പോഴും, അയോധ്യയില്‍ പകരമായി നല്‍കിയ സ്ഥലത്തെ പള്ളി നിര്‍മാണം എങ്ങുമെത്തിയില്ല. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പണിത രാമക്ഷേത്രം ഉദ്ഘാടനം കഴിഞ്ഞ് ഭക്തര്‍ക്കായി തുറന്നുകൊടുത്തെങ്കിലും, ധന്നിപ്പൂരില്‍ പള്ളിക്കായി അനുവദിച്ച 5 ഏക്കര്‍ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. അയോധ്യ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ധന്നിപ്പൂരിലാണ് പള്ളിക്കായി സ്ഥലം അനുവദിച്ചത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയും ഭരണപരമായ നൂലാമാലകളും കാരണം പദ്ധതി [&Read More

Kerala

‘നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസം ദിലീപ് മുഖ്യമന്ത്രിക്ക് മെസേജ് അയച്ചു; കടുത്ത മാനസിക

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധി വരാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ, വിചാരണ വേളയിലെ സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും കാണിച്ച് നടന്‍ ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് സന്ദേശം അയച്ചിരുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസമാണ്, 2017 ഫെബ്രുവരി 22Read More

Kerala

രാഹുല്‍ അഗ്‌നിശുദ്ധി വരുത്തി തിരിച്ചെത്തും; ഷാഫിയെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണങ്ങള്‍ ബാധിക്കില്ല-വി.എസ് ജോയ്

മലപ്പുറം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വിവാദങ്ങളില്‍ പ്രതികരിച്ച് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്. രാഹുല്‍ കോണ്‍ഗ്രസിന്റെ വലിയൊരു വാഗ്ദാനമായിരുന്നുവെന്നും, നിരപരാധിത്വം തെളിയിച്ച് അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജോയ് പറഞ്ഞു ”രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിക്ക് വലിയൊരു മുതല്‍ക്കൂട്ടായിരുന്നു. നിലവില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് അല്‍പം മാറിനില്‍ക്കേണ്ടി വന്നാലും, കഴിവ് തെളിയിച്ച വ്യക്തിയെന്ന നിലയില്‍ അദ്ദേഹം ‘അഗ്‌നിശുദ്ധി’ വരുത്തി തിരിച്ചെത്തുമെന്നാണ് എന്റെ വ്യക്തിപരമായ പ്രതീക്ഷ”, ജോയ് പറഞ്ഞു. രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടി [&Read More