തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് തെക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴയുടെ സാധ്യത പരിഗണിച്ചാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് നിലവിൽ സാധ്യത കൂടുതൽ. കൂടാതെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. മലയോര മേഖലകളിലുള്ളവരും താഴ്ന്ന [&Read More
‘പങ്കിടുന്തോറും സമ്പന്നമാകുന്ന ഒരേയൊരു പൈതൃകസ്വത്ത്’ ; യൂസഫലിക്ക് ദുബൈ ഭരണാധികാരിയുടെ 4 സ്നേഹസമ്മാനം
ദുബൈ: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് സ്നേഹസമ്മാനവുമായി ദുബൈ ഭരണാധികാരി. യു.എ.ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ആണ് തൻ്റെ പുതിയ പുസ്തകത്തിൻ്റെ കൈയ്യൊപ്പിട്ട കോപ്പിയും അദ്ദേഹത്തിന് കൈമാറി. ‘Read More
കര്‍ണാടകയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നടത്തുമെന്ന് DK ശിവകുമാര്‍; വോട്ട് കൊള്ളയ്‌ക്കെതിരെ
വോട്ട് കൊള്ള ആരോപണം ശക്തമാകുന്നതിനിടെ, കർണാടക സർക്കാർ കടുത്ത നിലപാടുകളിലേക്ക് നീങ്ങുന്നു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഇവിഎം മാറ്റി ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരുന്നത് പരിഗണിക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അറിയിച്ചു. വോട്ടർ പട്ടിക ശുദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം നടത്തിയ ഒപ്പുശേഖരണ കാമ്പയിനിൽ 1.12 കോടി പേര് ഒപ്പുവെച്ചതായി അദ്ദേഹം അറിയിച്ചു. ജനാധിപത്യ പ്രക്രിയയിൽ ജനങ്ങൾക്കുള്ള ആശങ്കയുടെ വ്യക്തമായ സൂചനയാണ് ഈ വമ്പിച്ച ഒപ്പുശേഖരണമെന്ന് ശിവകുമാർ ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നതിനിടെ, തെരഞ്ഞെടുപ്പിൻ്റെ സുതാര്യത ഉറപ്പാക്കുന്നതിൻ്റെയും [&Read More
‘ആർഎസ്എസ് നിയമപരമായി പ്രവർത്തിക്കുന്ന സംഘം, രജിസ്ട്രേഷൻ്റെ ആവശ്യമില്ല, മുസ്‌ലിംകൾക്കും ക്രിസ്‌ത്യാനികൾക്കും സംഘത്തിൽ ചേരാം
ബെംഗളൂരു: ഇന്ത്യയിൽ ഒരു ‘അഹിന്ദു’ പോലും ഇല്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഏതൊരാൾക്കും ആർ.എസ്.എസിൽ ചേരാമെന്നും, എന്നാൽ അവർ ഭാരതാംബയുടെ മക്കളായി വേണം വരാനെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒരേ പൂർവികരുടെ പിന്മുറക്കാരാണെന്നും ഭാഗവത് പറഞ്ഞു. ആർ.എസ്.എസ് രജിസ്റ്റർ ചെയ്യാത്ത സംഘടനയാണെന്ന കോൺഗ്രസ് വിമർശനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. “ആർ.എസ്.എസ് നിയമപരമായി പ്രവർത്തിക്കുന്ന സംഘമാണ്. രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. ഹിന്ദുധർമ്മം പോലും രജിസ്റ്റർ ചെയ്ത ഒന്നല്ല. പിന്നെയെങ്ങനെ ആർ.എസ്.എസിനെ രജിസ്റ്റർ ചെയ്യാൻ സാധിക്കും?” അദ്ദേഹം ചോദിച്ചു. [&Read More
ഗുരുവായൂര്‍: പ്രമുഖ വ്യവസായി മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം ഗുരുവായൂരപ്പന് കാണിക്ക അർപ്പിച്ച് പ്രത്യേക പൂജകളിൽ പങ്കെടുത്തു. ദേവസ്വം ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 15 കോടി രൂപ സംഭാവന നൽകുകയും ചെയ്തു. ഇന്ന് രാവിലെ 7.30നാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അദ്ദേഹം റോഡ് മാര്‍ഗം തെക്കേ നടയില്‍ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി. കുടുംബാംഗങ്ങളും മുകേഷ് അംബാനിക്കൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രം [&Read More
‘കേരളത്തിൽ സുരക്ഷിതയല്ല; നാട്ടിലേക്ക് തിരിച്ചുപോകുന്നു’, കോവളത്ത് തെരുവുനായയുടെ കടിയേറ്റ് റഷ്യൻ യുവതി
തിരുവനന്തപുരം: കോവളം ബീച്ചിൽ നായയുടെ കടിയേറ്റതിനു പിന്നാലെ കേരളത്തിലെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് റഷ്യൻ സ്വദേശിയായ ടൂറിസ്റ്റ്. റഷ്യൻ വനിതയായ പൗളിനക്കാണ് കഴിഞ്ഞ ദിവസം ബീച്ചിൽ നായയുടെ കടിയേറ്റത്. മൂന്ന് മാസത്തോളം കേരളത്തിൽ തങ്ങാൻ ആഗ്രഹിച്ച് എത്തിയതായിരുന്നു പൗളിന. കഴിഞ്ഞ വർഷവും ഇവർ കേരളത്തിൽ അവധിക്കാലം ചിലവഴിച്ചിരുന്നു. എന്നാൽ, സംഭവത്തോടെ ഇവിടെ സുരക്ഷിതമല്ലെന്ന ആശങ്കയുണ്ടെന്നും നാട്ടിലേക്ക് തിരിച്ചുപോകാൻ ആലോചിക്കുന്നതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകുന്നേരം കോവളം ബീച്ചിലൂടെ നടന്നുപോകുമ്പോൾ ഉറങ്ങിക്കിടന്നിരുന്ന ഒരു തെരുവുനായയുടെ തലയിൽ നാട്ടുകാരനായ [&Read More
‘വോട്ട് കൊള്ള പ്രക്ഷോഭങ്ങളിൽ നിന്നു വിട്ടുനിൽക്കുന്ന കോൺഗ്രസ് നേതാക്കളെ പുറത്താക്കും’; മുന്നറിയിപ്പുമായി ഡി.കെ
ബെംഗളൂരു: വോട്ട് കൊള്ളയ്‌ക്കെതിരെ കര്‍ണാടകയില്‍ ശക്തമായ പോരാട്ടം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും. സംസ്ഥാനത്തെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കുന്നതിനായി താന്‍ തന്നെ നേരിട്ട് പോരാട്ടം നയിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. വോട്ട് മോഷണവുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകള്‍ പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ ചോര്‍ത്താനുള്ള ചിലരുടെ ശ്രമങ്ങളെ പാര്‍ട്ടി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. വോട്ട് കൊള്ളയ്‌ക്കെതിരായ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാത്ത നേതാക്കള്‍ക്ക് [&Read More
വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം:വിവാദമായപ്പോൾ റെയിൽവേ മുക്കി, പ്രതിപക്ഷം ആക്രമണം കടുപ്പിച്ചപ്പോൾ വീണ്ടും പോസ്റ്റ്
കൊച്ചി: കേരളത്തിൽ മൂന്നാമത് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വീണ്ടും വിവാദത്തിൽ. വിദ്യാർത്ഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിക്കുന്ന വീഡിയോ ആണ് ഇന്ത്യൻ റെയിൽവേ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിവാദമായതോടെ വിഡിയോ പിൻവലിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷ പാർട്ടികളും മുഖ്യമന്ത്രി പിണറായി വിജയൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കന്മാരും റെയിൽവേ നടപടിക്കെതിരെ വിമർശനം ശക്തമാക്കിയതോടെ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുകയാണ്. നടപടി വീണ്ടും രാഷ്ട്രീയ [&Read More
മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും വീണ്ടും മൊബൈല്‍ താരിഫുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഡാറ്റാ പ്ലാനുകള്‍ക്ക് 10 ശതമാനം വരെ വിലയേറിയേക്കാം. നിരക്കു വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജിയോ, എയര്‍ടെല്‍, വിഐ(വൊഡാഫോണ്‍ ഐഡിയ) എന്നീ കമ്പനികള്‍ ഡാറ്റാ നിരക്കുകള്‍ ഏകദേശം 10 ശതമാനത്തോളം വര്‍ധിപ്പിക്കാനുള്ള പദ്ധതിയിലാണെന്നാണ് പുറത്തുവരുന്ന വിവരം. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ അപ്രത്യക്ഷമാകും. ജിയോയും എയര്‍ടെലും നേരത്തെ നല്‍കിയിരുന്ന 1 ജിബി പ്രതിദിന [&Read More
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ കേരന്‍ പ്രദേശത്ത് നടന്ന ‘ഓപറേഷന്‍ പിംപിളി’ല്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം വിജയകരമായി തടഞ്ഞതായി സൈന്യം അറിയിച്ചു. നുഴഞ്ഞുകയറ്റ ശ്രമം സംബന്ധിച്ച് ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് ലഭിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് ഓപറേഷന്‍ ആരംഭിച്ചത്. സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സൈന്യം ജാഗരൂകരായി നിലയുറപ്പിച്ചു. ഇതിനിടെ ഭീകരരര്‍ വെടിയുതിര്‍ത്തതോടെയാണു സംഘം സൈന്യത്തിന്റെ പിടിയിലായത്. നിലവില്‍ കേരന്‍ മേഖലയില്‍ ഓപറേഷന്‍ തുടരുകയാണ്. കിഷ്ത്വാര്‍ ജില്ലയിലെ ഛത്രു [&Read More