കൊളംബോ: പ്രഥമ ബ്ലൈൻഡ് വനിതാ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. കൊളംബോയിലെ പി. സാറ ഓവലിൽ നടന്ന ആവേശകരമായ ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഇന്ത്യന്‍ വനിതാ സംഘം കന്നിക്കിരീടം നേടിയത്. ടോസ് നേടിയ ഇന്ത്യൻ ടീം ബൗളിംഗ് തിരഞ്ഞെടുത്തു. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടാനേ നേപ്പാളിന് കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ 117 റൺസ് നേടി വിജയലക്ഷ്യം [&Read More
അതിസമ്പന്നര്‍ക്കുള്ള നികുതിയില്‍ പ്രതിഷേധം; യുകെ ജീവിതം മതിയാക്കി ശതകോടീശ്വരന്‍ ലക്ഷ്മി മിത്തല്‍ ഇനി
ലണ്ടൻ: പതിറ്റാണ്ടുകളായി യുകെയിലെ അതിസമ്പന്നരുടെ പട്ടികയിൽ മുന്‍നിരയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തൽ രാജ്യം വിട്ടു. സമ്പന്നരെ ലക്ഷ്യമിട്ട് ലേബർ സർക്കാർ കൂടുതൽ നികുതി പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുന്നതിനിടയിലാണ് അദ്ദേഹം യുകെ ജീവിതം മതിയാക്കിയിരിക്കുന്നത്. ദുബൈയിലേക്കും സ്വിറ്റ്സര്‍ലന്‍ഡിലുമായിരിക്കും ഇനി അദ്ദേഹം കഴിയുക. ദി സൺഡേ ടൈംസ് അതിസമ്പന്ന പട്ടികയില്‍ എട്ട് തവണ ഒന്നാം സ്ഥാനക്കാരനായിരുന്നു മിത്തൽ. മുപ്പത് വർഷത്തിലേറെയായി മിത്തൽ യുകെയിലെ ബിസിനസ് രംഗത്തും സാമൂഹിക മേഖലയിലും സജീവമായിരുന്നു. ഈ കാലയളവിൽ അദ്ദേഹം ലണ്ടനിൽ [&Read More
ഓപറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്കെതിരെ വ്യാജവാര്‍ത്ത; പാക് ചാനല്‍ ‘ജിയോ ന്യൂസി’ന്റെ കള്ളം പൊളിച്ച്
പാരിസ്: ഓപറേഷന്‍ സിന്ദൂറില്‍ പാക് വാര്‍ത്താ ചാനലിനെതിരെ ഫ്രഞ്ച് സേന. വാര്‍ത്താ ചാനലായ ജിയോ ന്യൂസും അവതാരന്‍ ഹമീദ് മിറും ഇന്ത്യയ്‌ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ഫ്രഞ്ച് നാവികസേന തുറന്നടിച്ചു. കഴിഞ്ഞ ദിവസം പരിപാടിയില്‍ മുതിര്‍ന്ന ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥന്‍ പാകിസ്ഥാന്‍ വ്യോമസേനയെ ഇന്ത്യന്‍ വ്യോമസേനയെക്കാള്‍ മികച്ചതാണെന്ന് വിശേഷിപ്പിച്ചതായും റാഫേല്‍ യുദ്ധവിമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായുമുള്ള ചാനലിന്റെയും അവതാരകന്റെ അവകാശിവാദങ്ങള്‍ തള്ളിയാണ് ഫ്രാന്‍സിന്റെ ഔദ്യോഗിക വിശദീകരണം വരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയുമായുള്ള യുദ്ധം പാക്സ്ഥാന്‍ മികച്ച രീതിയില്‍ കൈകാര്യം [&Read More
മുംബൈ: ഇതിഹാസ ബോളിവുഡ് താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. ഇന്ന് മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഈ മാസം ആദ്യം ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 90ാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യന്‍ സിനിമയുടെ ‘ഹീ മാന്‍’ എന്നറിയപ്പെടുന്ന ധര്‍മ്മേന്ദ്രയുടെ വിയോഗം. 1960ല്‍ ദില്‍ ഭി തേരാ ഹം ഭി തേരേ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ഷോലെ, യാദോന്‍ കി ബറാത്, ചുപ്‌കെ ചുപ്‌കെ തുടങ്ങി [&Read More
ഹനാൻ ഷായുടെ സംഗീത പരിപാടിയിലെ തിക്കും തിരക്കിലും സംഘാടകർക്കെതിരെ നടപടി കാസര്‍കോട്: ഹനാന്‍ ഷായുടെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 16 പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അഞ്ചു സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഷഹ്‌സമാന്‍, നവാലുര്‍റഹ്മാന്‍, ഹാരിസ് അബൂബക്കര്‍, ഖാലിദ് ഇ.എം., ജുവൈദ് എന്നിവരാണ് പ്രതികള്‍. മനുഷ്യജീവനും പൊതുസുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് കേസ്. 3000 പേര്‍ക്ക് മാത്രം അനുമതി നല്‍കിയിരുന്ന പരിപാടിയില്‍ സംഘാടകര്‍ പതിനായിരത്തോളം പേരെ പ്രവേശിപ്പിച്ചതാണ് അപകടകാരണം. ഇതോടെ ഗ്രൗണ്ടിലും പുറത്തും വലിയ തിക്കുംതിരക്കുണ്ടാവുകയും നഗരത്തില്‍ [&Read More
ന്യൂഡല്‍ഹി: ഇന്ത്യയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന അഞ്ചു കോടിയിലധികം കേസുകള്‍ കുറയ്ക്കുന്നതിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുകയെന്ന് ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാലമായി തീര്‍പ്പാകാത്ത പ്രധാനപ്പെട്ട കേസുകള്‍ കേള്‍ക്കുന്നതിനായി അടുത്ത ഏതാനും [&Read More
ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിൽ മഞ്ഞുരുകുന്നു; സമഗ്ര സാമ്പത്തിക പങ്കാളിത്ത ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ധാരണ:
ജോഹന്നാസ്ബര്‍ഗ്: സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി ഇന്ത്യയും കാനഡയും. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിക്കിടെ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിന്റെ പുതിയ സൂചനയാണിത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (സിഇപിഎ) ചര്‍ച്ചകള്‍ ആരംഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും തീരുമാനിച്ചതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, ഉഭയകക്ഷി ബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ ഇരു നേതാക്കളും സ്വാഗതം [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ, ഇന്ന് (നവംബർ 24) ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലവിലുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ [&Read More
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പിതാവിന് പിന്നാലെ പ്രതിശ്രുത വരന്‍ പലാഷ് മുച്ചലും ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍. പിതാവിന് ഹൃദയാഘാത ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങുകള്‍ മാറ്റിവെച്ചിരുന്നു. വൈറല്‍ അണുബാധയും അസിഡിറ്റിയും കാരണമാണ് പലാഷിന് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പോകേണ്ടിവന്നത്. വരന്റെ ആരോഗ്യ പ്രശ്‌നം ഗുരുതരമല്ല. ചികിത്സയ്ക്ക് ശേഷം പലാഷ് ആശുപത്രി വിട്ട് ഹോട്ടലിലേക്ക് പോയതായും പൂര്‍ണ ആരോഗ്യവാന്‍ ആണെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം, സ്മൃതി മന്ദാനയുടെ പിതാവിന്റെ ആരോഗ്യസ്ഥിതി മെഡിക്കല്‍ സംഘം [&Read More
കൊച്ചി: രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കരുതൽ തടങ്കൽ എന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു.ഇന്നലെ രാത്രി 8:00 മണിയോടുകൂടിയാണ് സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് ബണ്ടി ചോറിനെ പിടികൂടിയത്. പോലീസ് നിരീക്ഷണ പട്ടികയിലുള്ള ആളാണ് ഇയാൾ. മുൻപ് കേരളത്തിൽ ഒരു വലിയ മോഷണക്കേസിൽ പ്രതിയായി ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ബണ്ടി ചോർ. ഈ സാഹചര്യത്തിൽ [&Read More